April 10, 2026
  • April 10, 2026
Breaking News
  • Home
  • Uncategorized
  • “നടക്കാം ആരോഗ്യത്തിനായി” – ലോക ആരോഗ്യ ദിനത്തിൽ നടത്തിയ വനിതകളുടെ നടത്ത മത്സരവും മെഡിക്കൽ ടെസ്റ്റിംഗ് ക്യാമ്പും ശ്രദ്ധേയമായി

“നടക്കാം ആരോഗ്യത്തിനായി” – ലോക ആരോഗ്യ ദിനത്തിൽ നടത്തിയ വനിതകളുടെ നടത്ത മത്സരവും മെഡിക്കൽ ടെസ്റ്റിംഗ് ക്യാമ്പും ശ്രദ്ധേയമായി

By on April 10, 2026 0 8 Views
Share


തലശ്ശേരി: ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് നന്മ വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തിക്കുന്ന.സംഗമം പലിശരഹിത അയൽക്കൂട്ടായ്മ അംഗങ്ങളുടെ സാംസ്കാരിക വേദി സംഗമം .കൾച്ചറൽ ഫോറം, തലശ്ശേരി സംഘടിപ്പിച്ച “നടക്കാം ആരോഗ്യത്തിനായി” Healthy Women Walkathon മത്സരവും സൗജന്യ മെഡിക്കൽ ടെസ്റ്റിംഗ് ക്യാമ്പും വനിതകളുടെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.

തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിലെ 400 മീറ്റർ സിന്തറ്റിക് ട്രാക്കിൽ നടന്ന നടത്തം മത്സരത്തിൽ
വിവിധ പ്രായ വിഭാഗങ്ങളിലായി നിരവധി വനിതകൾ പങ്കെടുത്തു. അതോടൊപ്പം TMWA ഫൗണ്ടേഷന്റെ സ്നേഹതീരം ഡയഗ്നോസ്റ്റിക് സെൻ്റർ ലാബിന്റെ സഹകരണത്തോടെ CBC, BMI, RBS, BP തുടങ്ങിയ പരിശോധനകൾ സൗജന്യമായി നടത്തി.

പരിപാടിയുടെ സ്വാഗതം സൊസൈറ്റി വൈസ് പ്രസിഡണ്ട് ഷമീദ സി.പി നിർവഹിച്ചു. അദ്ധ്യക്ഷത വൈസ് പ്രസിഡണ്ട് കെ.എം അഷ്‌ഫാഖ് വഹിച്ചു.

സമ്മാന വിതരണ ചടങ്ങിൽ,
Young Women വിഭാഗത്തിലെ വിജയികൾക്ക് സൊസൈറ്റി പ്രസിഡണ്ട് ഫാസിന ബഷീർ Senior വിഭാഗത്തിലെ വിജയികൾക്ക് സെക്രട്ടറി അബ്ദുൾ റഹീം സമ്മാനങ്ങൾ വിതരണം ചെയ്തു.

🏃‍♀️ വിജയികൾ:
Senior Women Category:
ഒന്നാം സ്ഥാനം – ഫൗസിയ ഹാഫിസ്, രണ്ടാം സ്ഥാനം – നഗീന സി.എച്ച്, മൂന്നാം സ്ഥാനം ഫമിദ

Young Women Category:
ഒന്നാം സ്ഥാനം – ഷഫീന സജീർ, രണ്ടാം സ്ഥാനം – ജംഷീദ, മൂന്നാം സ്ഥാനം – സുൽഫീന

ഒന്നാം സ്ഥാനക്കാരായ വിജയികൾക്ക് Manavatty Gold & Diamonds ന്റെ സ്പെഷ്യൽ ഗിഫ്റ്റ് സിൽവർ റിംഗും, ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനക്കാരെല്ലാവർക്കും
100 Scents നൽകിയ പ്രത്യേക പെർഫ്യൂം സമ്മാനങ്ങളും നൽകി.

പരിപാടിക്ക് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ആശംസകൾ അറിയിച്ചു. സുരേഷ് (Thalassery Fitness), ഖാലിദ് (Soles of Thalassery), റാസിക് ബി.സി (Youngsters Thalassery), മുഹമ്മദ് ബഷീർ എൻ.സി (JIH തലശ്ശേരി ഏരിയ),
സഫരിയ ഷംസുദ്ദീൻ (JIH), പി.പി ഫാറൂഖ്, താജുദ്ധീൻ സി.വി, ബുഹാരി (TMWA Lab),
അക്ബർ (Lulu Sarees), ഫഹദ് (Taekwondo Academy), എൻ.കെ അർഷാദ് എന്നിവർ ആശംസകൾ അറിയിച്ചു.

കൾച്ചറൽ ഫോറം ചെയർമാൻ റുക്‌സാന താഹ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.

തുടർന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറോളം പേർക്ക് ബിഎംഡബ്ലിയു എ ലാബിന്റെ സഹകരണത്തോടുകൂടി മെഡിക്കൽ ടെസ്റ്റ് നടത്തി. ആരോഗ്യബോധം വളർത്തുകയും വനിതകളുടെ ഐക്യവും സജീവ പങ്കാളിത്തവും ഉയർത്തിപ്പിടിക്കുകയും ചെയ്ത
മികച്ച സാമൂഹിക ഇടപെടലായി പരിപാടി മാറി.

Leave a comment

Your email address will not be published. Required fields are marked *