March 1, 2026
  • March 1, 2026
Breaking News

ശബരിമല സ്വര്‍ണക്കൊള്ള; ഇഡി അന്വേഷണം മുന്നോട്ട്; എസ് ശ്രീകുമാര്‍ ഹാജരായി

by on February 6, 2026 0

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ ഇഡിക്ക് മുന്നില്‍ ഹാജരായി. ഇഡി ചോദ്യം ചെയ്യുന്ന രണ്ടാമത്തെയാളാണ് എസ് ശ്രീകുമാര്‍. ദ്വാരപാലക കേസില്‍ മാത്രമാണ് ശ്രീകുമാര്‍ പ്രതി. സ്വര്‍ണക്കൊള്ള കേസില്‍ സ്വഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇഡി നടപടി (Sabarimala gold theft; ED investigation continues). കേസില്‍ ജയില്‍ മോചിതനായ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. ഇഞ്ചക്കല്ലിലെ എസ് ഐ ടി ഓഫീസിലാണ് ഹാജരായത്. ചൊവ്വ,...

Read More

കെ സി ഇ എഫ് ജന്മദിനം ആഘോഷിച്ചു പയ്യന്നൂർ :

by on February 6, 2026 0

എ സി ഇ എഫ്.38 മത് ജന്മദിനം പയ്യന്നുർ താലുക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു സംസ്ഥാന സെക്രട്ടറി എൻ.വി. രഘുനാഥൻ ഉദ്ഘാടനം ചെയ്തു.താലുക്ക് സെക്രട്ടറി സുനിൽ ബാലകൃഷ്ണൻ അദ്ധ്യക്ഷനായി സംസ്ഥാന കമ്മിറ്റി അംഗം ശശി നരിക്കോട് മുൻ താലുക്ക് പ്രസിഡണ്ട് ശശി കെ.പി , ജിഷ . കെ. വി , എന്നിവർ സംസാരിച്ചു വിനീത് . എ.വി സ്വാഗതം പറഞ്ഞു.

Read More

ദീപക്കിന്റെ മരണം: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

by on February 6, 2026 0

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍, പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയില്‍ കിട്ടിയ ഷിംജിതയെ മെഡിക്കല്‍ കോളേജ് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ലൈംഗിക ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ നിയമനടപടി സ്വീകരിക്കാതെ, സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ വൈറലാകാനുള്ള ശ്രമമാണ് ഷിംജിതയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്റെ വാദം. (Deepak’s...

Read More

ട്രിവാന്‍ഡ്രം ക്ലബിനുമുന്നിലെ അപകടം; വാഹനം ഓടിച്ചത് മണിയന്‍പിള്ള രാജു തന്നെ, നിര്‍ത്താതെ പോയത് ഭയം കൊണ്ടെന്ന് നടന്‍

by on February 6, 2026 0

  തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താന്‍ തന്നെയെന്ന് ന‌ടൻ മണിയന്‍പിള്ള രാജു. ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരിക ആയിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തില്‍ പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള രാജു  പറഞ്ഞു. അപകട സമയത്ത് മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും നടന്‍ വ്യക്തമാക്കി. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് സാരമായ പരിക്കേറ്റു. രണ്ട് പേരും ചികിത്സയിലാണ്. ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍...

Read More

പാതിവില തട്ടിപ്പ്; ബി ജെ പി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ കേസ്

by on February 6, 2026 0

പാതിവില തട്ടിപ്പ് കേസില്‍ ബി ജെ പി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. തൃക്കാക്കര പൊലീസാണ് കേസെടുത്തത്.   എൻ രാധാകൃഷ്ണൻ നേതൃത്വം നല്‍കുന്ന സന്നദ്ധസംഘടനക്കെതിരെയാണ് പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത് പാതിവിലയ്ക്ക് ഇരുചക്രവാഹനം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിച്ചുവെന്നാണ് പരാതി. ചെങ്ങമനാട് സ്വദേശിനിയുടെ പരാതിയിലാണ് എ എൻ രാധാകൃഷ്ണൻ ഉള്‍പ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.   കുറഞ്ഞ വിലയ്ക്ക് സ്കൂട്ടറുകള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നതാണ് പാതി വില തട്ടിപ്പ്...

Read More

യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി അറസ്റ്റില്‍

by on February 6, 2026 0

ചെന്നൈ: യുവനടി അഞ്ജു കൃഷ്ണയടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയില്‍ പിടിയില്‍. അഞ്ജു കൃഷ്ണയ്ക്ക് പുറമെ തമിഴ് സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായ വിന്‍സി നിവേദ, യുവാക്കളായ വെങ്കിടേശ്വരന്‍, കാര്‍ത്തിക് രാജ, യശ്വന്ത്, ശ്രീരാം, അല്‍വി ബിന്‍ഷ എന്നിവരാണ് അറസ്റ്റിലായത്.   രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോര്‍ജ് നായകനായ ‘ആരോ’ തുടങ്ങിയ സിനിമകളില്‍ അഞ്ജു കൃഷ്ണ അഭിനയിച്ചിട്ടുണ്ട്.   ലഹരിക്കേസില്‍ പൊലീസ് പിടികൂടിയ വിഘ്‌നേശ്വര്‍ എന്നയാളെ ചോദ്യം...

Read More

വയറ് പൊട്ടിപ്പോകുന്നത് പോലെ, ബാത്ത്റൂമില്‍ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥ;അസുഖത്തെ കുറിച്ച്‌ കണ്ണൻ സാഗര്‍

by on February 5, 2026 0

തിരക്ക് പിടിച്ച ജീവിതത്തില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊക്കെ മടിക്കുന്നവരാണ് നമ്മളില്‍ പലരും. ഇതിന് ജീവിതത്തില്‍ വലിയ വില കൊടുക്കേണ്ടി വരും എന്ന കാര്യത്തില്‍ തർക്കമൊന്നുമില്ല. ഇപ്പോഴിതാ അത്തരത്തില്‍ വെള്ളം കുടിക്കാതിരുന്നതിന് തനിക്ക് നേരിടേണ്ടി വന്ന അസുഖത്തെ കുറിച്ച്‌ പറയുകയാണ് നടൻ കണ്ണൻ സാഗർ. ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുതേയെന്നും കണ്ണൻ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുത് മാനസികമായി, ശാരീരികമായി, ആന്തരികമായി വലിഞ്ഞുമുറുക്കി ഉറക്കവും...

Read More

‘അഫാന് കടുത്ത കുറ്റബോധം, കൂട്ടക്കൊലയിലേക്ക് നയിച്ച കാരണവും പറഞ്ഞു, മകനെ രക്ഷിക്കാനല്ല സിനിമക്കെതിരെ കേസ് നല്‍കിയത്’; അബ്ദുള്‍ റഹീം

by on February 5, 2026 0

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന് നാളിതുവരെയായിട്ടും താനും ഭാര്യയും ഒറ്റപ്പെട്ട നിലയിലാണെന്നും ബന്ധുക്കള്‍ പൂര്‍ണമായും അവഗണിച്ചുവെന്നും പ്രതി അഫാന്‍റെ പിതാവ് അബ്ദുള്‍ റഹീം. മിണ്ടാൻ പോലും ഒരു ബന്ധുവും വരാറില്ലെന്നും നാട്ടുകാരും ജമാഅത്തുമാണ് ആകെ ആശ്രയമെന്നും അബ്ദുള്‍ റഹീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കടക്കല്‍ ചിതറയില്‍ പച്ചക്കറി കട നടത്തിയാണ് ഇപ്പോള്‍ ജീവിക്കുന്നത്. കടയില്‍ തന്നെ ഒരു ഭാഗത്ത് ഭാര്യക്കൊപ്പം കഴിയുന്നു.   അധ്വാനിച്ച്‌ പണിത വെഞ്ഞാറമൂടിലെ വീടിന്‍റെ ബാധ്യത കഴിഞ്ഞിട്ടില്ല.വല്ലപ്പോഴും അവിടെ പോയി ഒറ്റക്കിരുന്ന്...

Read More

പയ്യാമ്പലത്ത് യുവാവിനെ മരവടി കൊണ്ടുഅടിച്ചു കൊന്ന കേസ്; പ്രതി ശ്രീഗുരുവിന് ജീവപര്യന്തം തടവും 40,000 രൂപ പിഴയും ശിക്ഷ

by on February 5, 2026 0

കണ്ണൂര്‍ : മദ്യ ലഹരിയില്‍ യുവാവിനെ മരവടി കൊണ്ടു അടിച്ചു കൊന്ന കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചു. പയ്യാമ്പലം ബീച്ചിലെ കൊലപാതക കേസിലെ പ്രതിക്കാണ് ജീവപര്യന്തം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. എറണാകുളം ജില്ലയിലെ വൈപ്പിന്‍ സ്വദേശി എ. വി ശ്രീഗുരുവിനെയാണ് തലശ്ശേരി രണ്ടാം അഡിഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ചാലാട് എരഞ്ചന്‍ കണ്ടി വീട്ടില്‍ പി എം ഷൈജുവാണ് കൊലപ്പെട്ടത്.   2018 ഡിസംബര്‍ 13 നായിരുന്നു സംഭവം. കണ്ണൂര്‍ നഗരത്തിലെ...

Read More

അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയര്‍ത്തണം; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരത്തിലേക്ക്; ഫെബ്രുവരി 21ന് പണിമുടക്കും

by on February 5, 2026 0

തൃശ്ശൂര്‍: അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയര്‍ത്തണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരത്തിലേക്ക്. ഫെബ്രുവരി 21ന് 476 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കും. തൃശ്ശൂരില്‍ ചേര്‍ന്ന യോഗത്തിന് ശേഷം യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 21ന് നഴ്‌സുമാര്‍ തൃശ്ശൂരില്‍ ഒത്തുകടി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. അന്നേ ദിവസം മൂന്നിലൊന്ന് നഴ്‌സുമാര്‍ മാത്രമാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുക.   കഴിഞ്ഞ ഏഴു...

Read More