March 1, 2026
  • March 1, 2026
Breaking News

മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി; ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി കോടതി ശരിവച്ചു; പ്രതികളുടെ അപ്പീല്‍ തള്ളി വയനാട് ജില്ലാ കോടതി

by on January 31, 2026 0

മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. പ്രതികളുടെ അപ്പീല് കോടതി തള്ളി. ( setback for muttil tree felling case accused)2021ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ടാണ് വയനാട് ജില്ലാ കോടതിയില്‍ നിന്നും സുപ്രധാന തീരുമാനം വന്നിരിക്കുന്നത്. ഉപാധികളോടെ പട്ടയമുള്ള ഭൂമിയില്‍ നിന്നും മുറിച്ചെടുത്ത മരങ്ങള്‍ വനംവകുപ്പ് പിടികൂടിയിരുന്നു. ഈ മരങ്ങള്‍ കണ്ടുകെട്ടിയതിനെ തുടര്‍ന്ന് ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലാണ്...

Read More

റഫ ഇടനാഴി നാളെ തുറക്കും; പലായനം ചെയ്ത പലസ്തീനികളെ ഇടനാഴിയിലൂടെ തിരിച്ചെത്താൻ അനുവദിക്കുമെന്ന് ഇസ്രയേൽ

by on January 31, 2026 0

റഫ ഇടനാഴി നാളെ തുറക്കും. രണ്ടു വർഷത്തോളം അടച്ചിട്ടിരുന്ന തെക്കൻ ഗസയിലെ റഫ ഇടനാഴി നാളെ തുറക്കുമെന്ന് ഇസ്രയേൽ. ഗസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് റഫ. നിയന്ത്രണങ്ങളോടെ ഇരു വശത്തേക്കുമുള്ള ഗതാഗതം ഉറപ്പാക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി. യുദ്ധസമയത്ത് പലായനം ചെയ്ത പലസ്തീനികളെ റഫ ഇടനാഴിയിലൂടെ തിരിച്ചെത്താൻ അനുവദിക്കുമെന്നും ഇസ്രയേൽ അറിയിച്ചു. കർശനമായ സുരക്ഷാ പരിശോധനയ്ക്കുശേഷം ഇസ്രയേലിന്റെ ക്ലിയറൻസ് ലഭിച്ചവരെ മാത്രമാണ് കടത്തിവിടുക. ഗസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിർത്തി ക്രോസിംഗ് “പരിമിതമായി വീണ്ടും തുറക്കാൻ” ഇസ്രയേൽ...

Read More

സർക്കാരിനിപ്പോൾ ഇ ശ്രീധരനെ പിടിക്കുന്നില്ല, നല്ല പദ്ധതിയാണെങ്കിൽ ഞങ്ങൾ പിന്തുണക്കും; വി ഡി സതീശൻ

by on January 31, 2026 0

സർക്കാരിനിപ്പോൾ ഇ ശ്രീധരനെ പിടിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നല്ല പദ്ധതിയാണെങ്കിൽ പിന്തുണക്കും. പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെങ്കിൽ എതിർക്കും. സാധാരണക്കാരെ ബാധിക്കുമെങ്കിൽ പദ്ധതി അനുവദിക്കില്ല.ഇ ശ്രീധരൻ അതിവേഗപാത നിർദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചിരുന്നല്ലൊ. ഞാൻ അംഗീകറിച്ചാൽ മാത്രമേ പ്രശ്‌നമുള്ളോ എന്നും വി ഡി സതീശൻ ചോദിച്ചു. സ്പ്രിന്‍ക്ലര്‍ കേസിൽ കക്ഷിയല്ല. പദ്ധതിയുമായി മുന്നോട്ട് പോയില്ല. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്നാണോ പദ്ധതി ഉപേക്ഷിച്ചത്. കെ ഫോൺ കോടികൾ നഷ്‌ടമുണ്ടാക്കിയ പദ്ധതി. കെ ഫോൺ ആർക്കും വേണ്ട. ശബരിമല സ്വർണ്ണക്കൊള്ളയിൽ...

Read More

സി കെ അനന്തൻ മാസ്റ്ററുടെ 35 ആം ചരമവാർഷിക ദിനം ആചരിച്ചു.

by on January 31, 2026 0

കടവത്തൂർ : പൊയിലൂരിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന സി കെ അനന്തൻ മാസ്റ്ററുടെ 35 ആം ചരമവാർഷിക ദിനം പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു. പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിപിൻ.വി അദ്ധ്യക്ഷത വഹിച്ചു. പി കൃഷ്ണൻ മാസ്റ്റർ കെ കെ ദിനേശൻ ടി സായന്ത് എ വാസു തുടങ്ങിയവർ...

Read More

രാഹുലിനെതിരെ പരാതി നല്‍കിയതിന് അധിക്ഷേപം: ദീപ ജോസഫിനെതിരെ തടസ ഹർജി നല്‍കി അതിജീവിത

by on January 31, 2026 0

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ തടസഹർജി നൽകി. അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതി ദീപ ജോസഫിന്റെ ഹർജിയിലാണ് തടസ്സ ഹർജി നൽകിയത്. അഡ്വ കെ ആർ സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സ ഹർജി ഫയൽ ചെയ്തത്. അതേസമയം, ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ. മുരളി എംഎല്‍എ നല്‍കിയ പരാതി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എത്തിക്‌സ് കമ്മിറ്റിക്കു...

Read More

‘അതിവേഗ റെയിലിൽ ഇ ശ്രീധരന്റെ ചുമതല അറിയില്ല; സിൽവർ ലൈൻ നടപ്പാക്കിയാൽ മതി’; മന്ത്രി പി രാജീവ്

by on January 30, 2026 0

അതിവേഗ റെയിലിൽ ഇ ശ്രീധരന്റെ ചുമതല അറിയില്ലെന്ന് മന്ത്രി പി രാജീവ്. ചുമതലയുണ്ടെങ്കിൽ കേന്ദ്രം ഇക്കാര്യം പറയട്ടെ. ഇ ശ്രീധരനെ ചുമതലപ്പെടുത്തിയ ഉത്തരവുണ്ടെങ്കിൽ ചർച്ച ചെയ്യാം. സിൽവർ ലൈൻ പദ്ധതി നടപ്പാക്കിയാൽ മതിയെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ആർക്കാണ് ഇത്ര തിടുക്കം എന്ന ഹാഷ്‌ടാഗല്ല, വേഗതയാണ് പ്രധാനമെന്ന് മന്ത്രി വ്യക്തമാക്കി. കെ റയിൽ സംസ്ഥാനം മാത്രം വിചാരിച്ചാൽ നടക്കുന്ന പദ്ധതിയല്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കെ റെയിലിൽ കേന്ദ്രത്തിൻ്റെ അനിശ്ചിത്വം തുടരുകയാണ്. കേന്ദ്രസർക്കാർ...

Read More

‘RRTS ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ, ആത്മാർത്ഥത ഇല്ലാത്ത നീക്കങ്ങൾ; ആത്മാർത്ഥതയുള്ള സർക്കാർ വരും, വികസന പദ്ധതികൾ നടപ്പിലാക്കും’; കെ സി വേണുഗോപാൽ

by on January 30, 2026 0

RRTS ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണെന്ന് കെ സി വേണുഗോപാൽ എം പി. ആത്മാർത്ഥത ഇല്ലാത്ത നീക്കങ്ങൾ. ആത്മാർത്ഥത ഉള്ള സർക്കാർ വരും. വികസന പദ്ധതികൾ നടപ്പിലാക്കും. വെയിറ്റ് ആൻഡ് സീ എന്നും കെ സി വേണുഗോപാൽ പറഞ്ഞു. സംസ്ഥാന ബജറ്റ് ഇടതു മുന്നണിയുടെ മാനിഫെസ്റ്റോ ആണ്.അതിനപ്പുറം ഒരു പ്രധാന്യവും ഇല്ല. അഞ്ചു വർഷം മുമ്പ് പുറത്തിറക്കിയ മാനിഫെസ്റ്റോ പോലും നടപ്പാക്കിയില്ല. പ്രഖ്യാപനം കൊണ്ട് മാത്രം ശമ്പള പരിഷ്കരണം നടപ്പാകില്ല. ക്ഷേമ പെൻഷൻ 2500 ആണ്...

Read More

യഥാർത്ഥ അതിജീവിതമാരെ അവഹേളിക്കുന്നു; രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ അതിജീവിതമാർ അല്ല പരാതിക്കാർ എന്ന് പറയണം; രാഹുൽ ഈശ്വർ

by on January 30, 2026 0

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ പരാതിക്കാർ അതിജീവിതമാർ അല്ലെന്ന് രാഹുൽ ഈശ്വർ. കേസിൽ സെഷൻസ് കോടതിയും, ഹൈക്കോടതിയിലും പരസ്പര സമ്മതത്തോടെയുമാണ് എന്ന് തെളിഞ്ഞു. അങ്ങനെ വരുമ്പോൾ എങ്ങനെയാണ്‌ അതിജീവിതയാകുന്നത്. അതിജീവിതകൾ അല്ലെന്ന പരാമർശത്തിലാണ് ജാമ്യം റദാക്കണം എന്ന് പറഞ്ഞു പൊലീസ് കോടതിയിൽ പോയിരിക്കുന്നത്. യഥാർത്ഥ അതിജീവിതമാരെ അവഹേളിക്കുന്ന രീതിയിൽ ആക്കരുത്. അതിജീവിതമാർ അല്ല പരാതിക്കാർ എന്ന് പറയണമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. ശബരിമല സ്വർണ്ണകൊള്ള പരസ്പരം പഴിചാരലിന് ഉപയോഗിക്കുന്ന രാഷ്ട്രീയ ആയുധമായി മാറി. ശബരിമല അയ്യപ്പനെ ഒരു...

Read More

സംസ്ഥാന സർക്കാരിന്റെ RRTS ഇലക്ഷൻ സ്റ്റണ്ട്, മുഖ്യമന്ത്രിക്ക് ഈ ഐഡിയ ആര് നൽകി എന്ന് അറിയില്ല; എന്റെ ലക്ഷ്യം അതിവേഗ റെയിൽ; ഇ. ശ്രീധരൻ

by on January 30, 2026 0

ആർ.ആർ.ടി.എസ് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഡൽഹിയിൽ RRTS കൊണ്ട് വന്നത് താനാണ്. സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി അത്ഭുതം ഉണ്ടാക്കി. സാങ്കേതികമായി RRTS പ്രായോഗികം അല്ല. സംസ്ഥാന സർക്കാരിന്റെ RRTS ഇലക്ഷൻ സ്റ്റണ്ട്. തന്റെ ലക്ഷ്യം അതിവേഗ റെയിലിന്റെ റിപ്പോർട്ട് തയ്യാറാക്കുക. മുഖ്യമന്ത്രിക്ക് ഈ ഐഡിയ ആര് നൽകി എന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവൺമെന്റിന് വേറെ എന്തെങ്കിലും ഉദ്ദേശം ഉണ്ടോ എന്ന് പറയുന്നില്ല. കെ. റെയിൽ...

Read More

ശബരിമല സ്വര്‍ണകൊളള; വി.എസ്.എസ്.സിയിലെ അതിസങ്കീര്‍ണ ശാസ്ത്രീയ പരിശോധന തുടരുന്നു

by on January 30, 2026 0

ശബരിമല സ്വര്‍ണകൊളളയില്‍ വി.എസ്.എസ്.സിയിലെ അതിസങ്കീര്‍ണ ശാസ്ത്രീയ പരിശോധന തുടരുന്നു. പാളികളില്‍ നിന്നുള്ള സാമ്പിളുകളുടെ ഡീകോഡിംഗ് പുരോഗമിക്കുന്നെന്നാണ് വിവരം. പാളികളുടെ കാലപ്പഴക്കം നിര്‍ണയിക്കുക അതീവ ശ്രമകരമെന്നാണ് വിശദീകരണം. നിലവില്‍ ലഭിച്ച റിപ്പോര്‍ട്ടുകളില്‍ വിവരങ്ങള്‍ അവ്യക്തം. വി.എസ്.എസ്.സിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കും വരെ കുറ്റപത്രം തയാറാക്കുന്നത് വൈകും. (Sabarimala gold theft: VSSC continues its scientific investigation) അതേസമയം, കേസില്‍ കുറ്റപത്രം വൈകുന്നതിനാല്‍ കൂടുതല്‍ പ്രതികള്‍ക്ക് ജാമ്യത്തിന് വഴിയൊരുങ്ങുകയാണ്. പ്രതികളില്‍ ഒരാളായ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി...

Read More