March 2, 2026
  • March 2, 2026
Breaking News

വരപ്രത്ത് കാവിലമ്മയ്ക്ക് പൊങ്കാല സമർപ്പണം

by on January 27, 2026 0

ന്യൂമാഹി: ചാലക്കര വരപ്രത്ത് കാവ് ഭദ്രകാളി ക്ഷേത്രത്തിൽ ഫിബ്രവരി 7 ന് രാവിലെ എട്ടിന് കാവിലമ്മയക്ക് പൊങ്കാല സമർപ്പണം നടത്തും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റ മുഖ്യകാർമ്മികത്വത്തിലാണ് പൊങ്കാല സമർപ്പണം നടക്കുക. പൊങ്കാല അർപ്പിക്കുന്ന ഭക്തകൾ ഫിബ്രവരി 1 ന് മുമ്പ് പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 9447683046, 9539931478.

Read More

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് സോൺ കായിക മേള: കണ്ണൂരിന് ഹാട്രിക് കിരീടം; നീലേശ്വരത്ത് ആവേശപ്പോരാട്ടം

by on January 27, 2026 0

നീലേശ്വരം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) കോഴിക്കോട് സോൺ സംഘടിപ്പിച്ച കായിക മേള ‘ആയുർ അത്‌ലണിൽ’ കണ്ണൂർ ജില്ലയ്ക്ക് ചരിത്ര വിജയം. നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിനൊടുവിൽ 280 പോയിന്റുകൾ നേടി പൂർണ്ണ ആധിപത്യം സ്ഥാപിച്ചാണ് കണ്ണൂർ ടീം ഹാട്രിക് കിരീടം ചൂടിയത്. കോഴിക്കോട് സോണിന് കീഴിലുള്ള കണ്ണൂർ, വയനാട്, കോഴിക്കോട്, ആതിഥേയരായ കാസർഗോഡ് എന്നീ നാല് ജില്ലകളിൽ നിന്നുള്ള ടീമുകളാണ് കായിക മേളയിൽ മാറ്റുരച്ചത്. വിവിധ അത്‌ലറ്റിക് ഇനങ്ങളിലും...

Read More

കണ്ടോത്ത് പൊയിൽ കുടുംബാംഗങ്ങൾ സംഗമിച്ചു.

by on January 27, 2026 0

മാഹി. മാഹിയിലെ പ്രമുഖ തറവാടായ കണ്ടോത്ത് പൊയിൽ കുടുംബാംഗങ്ങളുടെ സംഗമം നടന്നു. കെ.പി. സജീവന്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽകുമാർ മുഖ്യഭാഷണം നടത്തി.എഴുപത്തിയേഴാം പിറന്നാൾആഘോഷിക്കുന്ന തറവാട്ട് കാരണവർ കെ.പി.ശ്രീധരനെ കെ.പി.ലക്ഷ്മണൻ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. കമലേഷ് ,കെ.പി.രമേശൻ, ടി. ശശികുമാർ , ലിജി,കെ.ബീന, അനന്തൻ മാസ്റ്റർ . കൃഷ്ണദാസ്, ഷെറിൻ , ഷീന, ഗോകുൽ, നന്ദിത സംസാരിച്ചു .അഞ്ച് തലമുറയിലെ കുടുംബാംഗങ്ങളാണ് സംഗമിച്ചത്. കെ.പി.ശ്രീധരന്...

Read More

‘ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; SITയെ നിയന്ത്രിക്കുന്നത് പിണറായി വിജയൻ’; സണ്ണി ജോസഫ്

by on January 27, 2026 0

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ഇഴഞ്ഞു നീങ്ങുന്നെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ശബരിമലയിലെ നഷ്ടപ്പെട്ട സ്വർണം എത്ര കിലോയാണെന്ന് കണ്ടെത്തി വീണ്ടെടുക്കണമെന്ന് സണ്ണി ജോസഫ് പറഞ്ഞു. എസ്ഐടിയെ നിയന്ത്രിക്കുന്നത് പിണറായി വിജയനാണ്. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ കൊള്ളയാണ് ശബരിമലയിലെ സ്വർണ കൊള്ള. എസ്ഐടി അന്വേഷണത്തിൻ്റെ ചുമതല ഏറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞിരിക്കുന്നുവെന്ന് അദേഹം പറഞ്ഞു.   കടകംപള്ളി സുരേന്ദ്രനെ രഹസ്യമായി ചോദ്യം ചെയ്തു. കടകംപള്ളിയുടെ അഭിമുഖം രേഖപ്പെടുത്താനാണോ അന്വേഷണസംഘം പോയതെന്ന് സണ്ണി ജോസഫ് ചോദിച്ചു....

Read More

ചൂരൽമല ദുരന്തത്തിൽ കോൺഗ്രസും ലീഗും പിരിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾ സർക്കാരിന് ലഭിച്ചിട്ടില്ല; മുഖ്യമന്ത്രി

by on January 27, 2026 0

ചൂരൽമല ദുരന്തത്തിൽ കോൺഗ്രസും ലീഗും പിരിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾ സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ വീടുകൾ നിർമ്മിക്കുക എന്നതായിരുന്നു ആദ്യത്തെ ധാരണ. അതിൽനിന്ന് മാറിയാണ് ഈ രണ്ടു കൂട്ടരും സ്വന്തം നിലയ്ക്ക് പ്രഖ്യാപിച്ചത്. അതൊന്നും നേരത്തെ ഉണ്ടായിരുന്ന ധാരണയല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2016-21 ൽ 5715.92 കോടി രൂപയും 2021-26 ൽ 2569.15 കോടി രൂപയും അനുവദിച്ചു. 2011 16 കാലയളവിൽ ധനസഹായം ഉത്തരവായെങ്കിലും...

Read More

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം പൂർവ്വസ്ഥിയിൽ; തിരികെ ഏൽപ്പിച്ച് സൂപ്പർ ക്രോസ് ലീഗ് അധികൃതർ

by on January 27, 2026 0

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം പൂർവ്വസ്ഥിയിലായെന്ന് അധികൃതർ. സൂപ്പർ ക്രോസ്സ് ലീഗ് അധികൃതർ സ്റ്റേഡിയം പണി പൂർത്തിയാക്കി മടക്കി നൽകി. കേരളാ ഫുട്ബോൾ അസോസിയേഷൻ അധികൃതർ ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തും. കോർപ്പറേഷൻ എഞ്ചിനിയറിങ്ങ് വിഭാഗവും പരിശോധിക്കും. സ്റ്റേഡിയത്തിലെ പുല്ല് കരിഞ്ഞുണങ്ങുകയും പൈപ്പുകൾ പൊട്ടുകയും ചെയ്തിരുന്നു. സൂപ്പർ ക്രോസ് റേസിംഗ് ലീഗ് മത്സരങ്ങൾക്ക് മൈതാനം വിട്ട് വിട്ട നൽകിയത് കോർപ്പറേഷൻ വെട്ടിലായിരുന്നു. മൈതാനത്തെ പുല്ല് കരിഞ്ഞുണങ്ങിയെന്ന പരാതിയിൽ ജില്ലാ ഫുട്ബോൾ അസോസിയേഷനെ വിളിപ്പിച്ച് സ്റ്റേഡിയം പരിശോധിച്ചപ്പോൾ വലിയ...

Read More

മഠത്തിനടുത്ത് ലോറി മറിഞ്ഞ് വഴി യാത്രക്കാരൻ മരിച്ചു

by on January 26, 2026 0

കണ്ണൂർ: ദേശീയപാത മുഴപ്പിലങ്ങാട് മഠത്തിന് സമീപം ചരക്ക് ലോറി വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ വഴിയാത്രക്കാരൻ തൽക്ഷണം മരിച്ചു. മുഴപ്പിലങ്ങാട് ബീച്ചിലെ കല്ലുമ്മക്കായ വിൽപനക്കാരനായ മുഴപ്പിലങ്ങാട് ബീച്ച് റിസോർട്ട് റോഡ് നൈസി കോട്ടേജിൽ ബി. സ്റ്റാൻലിയുടെ മകൻ ജയ്സൺ സ്റ്റാൻലി (45) ആണ് മരിച്ചത്. ഇന്ന് അതിരാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. മുഴപ്പിലങ്ങാട് മഠത്തിന് സമീപത്ത് നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ലോറി നിയന്ത്രണം വിട്ടത്. വഴിയാത്രക്കാരനായിരുന്ന ജയ്സണെ...

Read More

റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു, ആശുപത്രിയിലേക്ക് മാറ്റി

by on January 26, 2026 0

കണ്ണൂർ: റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു. കണ്ണൂരില്‍ റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കവെയാണ് സംഭവം. പ്രസംഗത്തിനു പിന്നാലെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബോധരഹിതനായാണ് കുഴഞ്ഞുവീണതെങ്കിലും പിന്നീട് ആംബുലൻസിലേക്കെത്തിയപ്പോഴേക്കും അദ്ദേഹം സാധാരണനിലയിലായി.   പരേഡില്‍ പതാക ഉയർത്തിയതിന് ശേഷം പ്രസംഗിക്കുമ്പോളാണ് തലകറക്കം അനുഭവപ്പെട്ടത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തളര്‍ന്ന് വീഴാൻ പോകവേ അടുത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ താങ്ങിപ്പിടിക്കുകയായിരുന്നു. കുഴപ്പമില്ലെന്ന് അദ്ദേഹം നേരിട്ട് മാധ്യമങ്ങളോട്...

Read More

കഞ്ചാവ് കേസ് മുതല്‍ കൊലക്കേസ് വരെ; വിവാഹം കഴിച്ചങ്കിലും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; അമ്മയുടെ വാരിയെല്ലൊടിച്ച നിവ്യ സ്ഥിരം കുറ്റവാളി

by on January 26, 2026 0

കൊച്ചി: സ്വന്തം അമ്മയെ യുവതി കമ്പിപ്പാര കൊണ്ട് ക്രൂരമായി മർദ്ദിച്ച്‌ വാരിയെല്ലൊടിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കുമ്പളം പനങ്ങാട് തിട്ടയില്‍ വീട്ടില്‍ താമസിക്കുന്ന നിവ്യ എന്ന ശ്രുതി (30)യാണ് അമ്മ സരസുവിനെ ക്രൂരമായി ആക്രമിച്ചത്. ഫെയ്സ് ക്രീം മാറ്റിവച്ചതിനെച്ചൊല്ലിയ തർക്കത്തിനിടെയാണ് മകള്‍ മർദ്ദിച്ചത് എന്നാണ് സരസു പൊലീസിനോട് പറഞ്ഞത്. എന്നാല്‍, പണത്തിന്റെ പേരിലുള്ള തർക്കവും തന്റെ കാര്യങ്ങളില്‍ അമ്മ ഇടപെടാൻ ശ്രമിച്ചതിലുള്ള പകയുമാണ് നിവ്യ ആക്രമിക്കാൻ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ റിമാൻഡില്‍ കഴിയുന്ന...

Read More

77ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം; കര്‍ത്തവ്യപഥില്‍ പത്തരയോടെ പരേഡ്, കേരളത്തിന്റെ അടക്കം 30 ടാബ്ലോകള്‍, ദില്ലിയില്‍ അതീവജാഗ്രത

by on January 26, 2026 0

ദില്ലി: 77ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് കർത്തവ്യപഥില്‍ നടക്കും.   രാവിലെ 9:30 യോടെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദേശീയ യുദ്ധ സ്മാരകത്തില്‍ എത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രമർപ്പിക്കും. പിന്നീട് പരേഡിന് സാക്ഷിയാകാൻ കർത്തവ്യപഥില്‍ എത്തും.   പത്തരയ്ക്ക് ശേഷമാണ് സൈനികശക്തിയും സാംസ്കാരിക ശക്തിയും വിളിച്ചോതുന്ന പരേഡ് നടക്കുക.യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ...

Read More