March 2, 2026
  • March 2, 2026
Breaking News

‘ട്രംപ് ബോര്‍ഡ് ഓഫ് പീസ്’ ഇനി ഔദ്യോഗിക അന്താരാഷ്ട്ര സംഘടന; അംഗമാകുന്നതില്‍ നിലപാട് വ്യക്തമാക്കാതെ ഇന്ത്യ

by on January 23, 2026 0

‘ട്രംപ് ബോര്‍ഡ് ഓഫ് പീസ്’ ഇനി ഔദ്യോഗിക അന്താരാഷ്ട്ര സംഘടന. ദാവോസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചാര്‍ട്ടര്‍ അവതരിപ്പിച്ചു. അംഗത്വമെടുത്തവര്‍ ഒരു ബില്യണ്‍ ഡോളര്‍ ധനസഹായം നല്‍കണമെന്ന് ട്രംപ്. ഐക്യരാഷ്ട്ര സംഘടനക്ക് ബദലായാണ് ട്രംപിന്റെ പുതിയ നീക്കമെന്നതാണ് ഉയരുന്ന ആശങ്ക. (Trump rolls out his Board of Peace) പാകിസ്താന്‍ ,അസര്‍ബൈജാന്‍, യുഎഇ, ഹംഗറി ഇസ്രായേല്‍ തുടങ്ങി ഇരുപതിലധികം രാജ്യങ്ങള്‍ സമിതിയില്‍ അംഗങ്ങളായി. സ്ഥിരം അംഗങ്ങളാകുന്നവര്‍ ഒരു ബില്യണ്‍ യുഎസ് ഡോളര്‍ സംഭാവന...

Read More

‘ഫ്യൂഡൽ മനോഭാവമുള്ള വ്യക്തിയാണ് സാബു, ബിജെപിയുടെ ഏജൻറ് ആയാണ് പ്രവർത്തിച്ചത്’; സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

by on January 22, 2026 0

ട്വന്റി – 20 എൻഡിഎ മുന്നണി പ്രവേശനത്തിൽ പ്രതികരണവുമായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി. എത്തേണ്ട പാളയത്തിൽ തന്നെ ട്വന്റി – 20 എത്തി. ബിജെപിയുടെ ഏജൻറ് ആയാണ് സാബു എം ജേക്കബ് പ്രവർത്തിച്ചത്. ഫ്യൂഡൽ മനോഭാവമുള്ള വ്യക്തിയാണ് സാബു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ചലനവും ഉണ്ടാക്കാൻ കഴിയില്ല. ആരോപണങ്ങൾ പുതിയ ജാള്യത മറക്കാൻ എന്നും എസ് സതീഷ് 24 നോട് പ്രതികരിച്ചു. അതേസമയം ട്വന്റി 20 എൻഡിഎയുടെ ഭാഗമാകുന്നുവെന്നും സന്തോഷത്തിന്റെ ദിവസമെന്നും ബിജെപി സംസ്ഥാന...

Read More

ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു

by on January 22, 2026 0

ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് സൈനികർക്ക് വീരമൃത്യു. ദോഡ ജില്ലയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം വീണത്.17 സൈനികരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ സൈനികരെ ഉധംപുരിലെ ആശുപത്രിയിലേക്ക് മാറ്റി. ഉയർന്ന പ്രദേശങ്ങളിലേക്കുള്ള ഡ്യൂട്ടി മാറ്റത്തിന്റെ ഭാഗമായി പോവുകയായിരുന്നു സൈനികർ. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Read More

ഒരു വര്‍ഷത്തില്‍ അഞ്ചോ അതിലേറെയോ ഗതാഗത നിയമലംഘനം നടത്തിയാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; മോട്ടോര്‍ വാഹന നിയമങ്ങളില്‍ ഭേദഗതി

by on January 22, 2026 0

മോട്ടോര്‍ വാഹന നിയമങ്ങളില്‍ പുതിയ ഭേദഗതി. ഒരു വര്‍ഷത്തില്‍ അഞ്ചോ അതില്‍ അധികമോ ഗതാഗത നിയമലംഘനം നടത്തിയാല്‍ മൂന്നുമാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഡ്രൈവര്‍മാരുടെ വാദം കേട്ട ശേഷം ആയിരിക്കും നടപടി എടുക്കുക. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ പുതിയ ഭേദഗതി മുന്‍കാലപ്രാബല്യത്തില്‍ നിലവില്‍ വരും. (Centre consults states on stricter Motor Vehicles Act rules to avoid pushback)   നിരത്തിലൂടെയുള്ള അഭ്യാസപ്രകടനങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും ഇനി കുരുക്ക് മുറുക്കും. മോട്ടോര്‍...

Read More

ശബരിമല സ്വര്‍ണക്കൊളള; ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടലില്‍ സ്തംഭിച്ച് നിയമസഭ; ചൊവ്വാഴ്ച വരെ പിരിഞ്ഞു

by on January 22, 2026 0

ശബരിമല സ്വര്‍ണക്കൊളള സംബന്ധിച്ച ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലില്‍ നിയമസഭ സ്തംഭിച്ചു. സ്വര്‍ണക്കൊളള ആവര്‍ത്തിക്കാന്‍ ശ്രമിച്ചതില്‍ മന്ത്രി വി.എന്‍.വാസവന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. (Kerala Assembly Over Sabarimala Gold theft)എസ്‌ഐടിയുടെ മേലുള്ള മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സഭ നടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സ്വര്‍ണക്കൊള്ള വിഷയത്തില്‍ സമരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച ഭയന്നാണ് നോട്ടീസ് പോലും നല്‍കാതെ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിക്കുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് തിരിച്ചടിച്ചു. പോറ്റിയ ആര് കേറ്റി എന്ന്...

Read More

സ്വർണക്കൊള്ളയിൽ ഉന്നതർ നിരീക്ഷണത്തിൽ; പോറ്റിയുടെ ഫോൺ വിളികളിൽ പരിശോധന

by on January 22, 2026 0

ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണ റഡാറിലേക്ക് കൂടുതൽ ഉന്നതർ. രാഷ്ട്രീയ നേതാക്കൾക്കും പൊലീസ് ഉന്നതർക്കും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പം വ്യക്തമാകുന്ന ഫോൺരേഖകൾ എസ്ഐടിക്ക് ലഭിച്ചു. പണമിടപാട് രേഖകളും യാത്രാവിവരങ്ങളും പോറ്റി സൂക്ഷിച്ചിരുന്നത് ഫോണിലാണ്. കൊടിമര പുനപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരമെന്ന് രേഖകൾ.കൊടിമരം മാറ്റാന്‍ കാരണമായത് അനധികൃതമായി പെയിന്‍റടിച്ചതും ജീര്‍ണതയും കാരണമെന്ന് വ്യക്തമാക്കുന്ന ദേവപ്രശ്ന ചാർത്ത്  ലഭിച്ചു. പുനപ്രതിഷ്ഠയ്ക്ക് നിർദേശിച്ചത് യുഡിഎഫ് സർക്കാർ നിയോഗിച്ചത് എം വി ഗോവിന്ദൻ നായർ പ്രസിഡന്റായുള്ള ബോർഡാണ്. പ്രയാർ ഗോപാലകൃഷ്ണന്റെ...

Read More

മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

by on January 22, 2026 0

മൂന്നാം ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച കേസ് ഡയറി പോലീസ് സംഘം ഇന്നലെ പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയിരുന്നു. ഇത് കോടതിയുടെ പരിഗണനയ്ക്ക് വരും. റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷമായിരിക്കും ജാമ്യാപേക്ഷയില്‍ വാദം നടക്കുക. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കും. രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണം പാതിവഴിയില്‍ ആണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.ബലാല്‍സംഗ കുറ്റം നിലനില്‍ക്കില്ലെന്നാണ് രാഹുലിന്റെ വാദം. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി...

Read More

ശബരിമലയില്‍ നടന്നത് കൂട്ടക്കവര്‍ച്ച, അയ്യപ്പന്റെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചു: ഹൈക്കോടതി

by on January 21, 2026 0

കൊച്ചി: ശബരിമലയില്‍ നടന്നത് കൂട്ടക്കവര്‍ച്ചയെന്ന് ഹൈക്കോടതി സിം​ഗിൾ ബെഞ്ച്. അയ്യപ്പന്റെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചുവെന്നും കൂട്ടക്കവര്‍ച്ചയില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി നിരീക്ഷിച്ചു. എസ്‌ഐടി കണ്ടെത്തിയ രേഖകളില്‍ നിന്ന് കൂട്ടക്കവര്‍ച്ച പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു. എ പത്മകുമാറിനെതിരെയുെം ഹൈക്കോടതി സിം​ഗിൾ ബെഞ്ചിൻ്റെ നിരീക്ഷണമുണ്ട്. പത്മകുമാർ മുൻ എംഎൽഎയും ദേവസ്വം ബോർഡിൻ്റെ മുൻ പ്രസിഡന്റുമാണെന്ന് നീരിക്ഷിച്ച കോടതി സ്വാധീനിശക്തിയുള്ള ആളായ പത്മകുമാർ അന്വേഷണത്തെ സ്വാധീനിച്ചേക്കാം. കെപി ശങ്കര്‍ ദാസിനെതിരെയും വീണ്ടും ഹൈക്കോടതി...

Read More

‘NSS-SNDP കൊമ്പ് കോർക്കൽ ഇനി ഉണ്ടാവില്ല; എൻഎസ്എസ് നേതൃത്വത്തെ നേരിൽ കാണും’; വെള്ളാപ്പള്ളി നടേശൻ

by on January 21, 2026 0

എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിന്റെ അംഗീകാരം. നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ മുന്നേറ്റം അനിവാര്യമെന്ന് പ്രമേയം. തുടർ ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘം എൻഎസ്എസ് നേതൃത്വത്തെ നേരിൽ കാണുമെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്നത് എസ്എൻഡിപി യോഗത്തിന്റെ ശൈലിയല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഐക്യ കാഹളം മുഴക്കിയത് എൻഎസ്എസ് ആണെന്നും ജി സുകുമാരൻ നായരോട് നന്ദി പറയുന്നതായും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഈഴവ സമുദായത്തിന് ജി സുകുമാരൻ...

Read More

ശബരിമല സ്വർണ്ണക്കൊള്ള: ‘അന്വേഷണം മുഴുവൻ പ്രതികളിലേക്ക് എത്തിയിട്ടില്ല’; സണ്ണി ജോസഫ്

by on January 21, 2026 0

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടന്നിട്ടും മുഴുവൻ പ്രതികളിലേക്ക് എത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇനിയും ഉന്നതന്മാർ ഇതിൽ പ്രതികളാകേണ്ടതുണ്ട് എന്ന് കോടതി പറഞ്ഞു. ഏത് ഏജൻസി അന്വേഷിക്കുന്നതിനും കോൺഗ്രസ് എതിരല്ല. ശരിയായ രീതിയിൽ അന്വേഷണം വേണമെന്ന് സണ്ണി ജോസഫ് പറഞ്ഞു.   എസ്ഐടി അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയില്ല. മുൻ ദേവസ്വം മന്ത്രിമാരെയും പ്രസിഡന്റുമാരെയും ചോദ്യം ചെയ്തത് രഹസ്യമാക്കി വെച്ചുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ കൂടുതൽ കാര്യങ്ങൾ സമ്മതിക്കേണ്ടി...

Read More