March 2, 2026
  • March 2, 2026
Breaking News

ഇന്ത്യൻ ഭരണഘടന എന്ന വിഷയത്തിൽ ഇന്റലക്ട് ക്വസ്റ്റ് 3.0 സംഘടിപ്പിച്ചു

by on January 19, 2026 0

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടന എന്ന വിഷയത്തിൽ ഇന്റലക്ട് ക്വസ്റ്റ് 3.0 സംഘടിപ്പിച്ചു. ഒന്നാം സമ്മാനം കൂത്തുപറമ്പ് എച്ച് എസ് എസ് തൊക്കിലങ്ങാടിയും രണ്ടാം സമ്മാനം എകെജി എസ് ജി എച്ച് എസ് എസ് പെരളശ്ശേരിയും മൂന്നാം സമ്മാനം സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂരും കരസ്ഥമാക്കി. തുടർന്ന് നടന്ന സമ്മാനദാന ചടങ്ങ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹെൻറി ആൻറണി...

Read More

നിടുമ്പ്രം ശ്രീ മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം 18 മുതല്‍.

by on January 19, 2026 0

തലശ്ശേരി നിടുമ്പ്രം ശ്രീ മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം  18 മുതല്‍ 27 വരെ  നടക്കുമെന്ന് ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍  അറിയിച്ചു. മഹോത്സവത്തോടനുബന്ധിച്ച് 8 ദിവസങ്ങളിലും സ്ത്രീകളും കുട്ടികളുമായി 1500 ല്‍പരം കലാകാരന്‍മാര്‍ വിവിധദിവസങ്ങളിലായി വേദികളില്‍ മാറ്റുരയ്ക്കും. 26  ന് വൈകുന്നേരം താലപ്പൊലി ഘോഷയാത്ര നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന സാംസ്‌ക്കാരികസമ്മേളനത്തില്‍ നിയമസഭ സ്പീക്കര്‍ എ. എന്‍ ഷംസീര്‍ ഉള്‍പ്പെടെ  സാമൂഹിക സാംസ്‌ക്കാരിക മേഖലകളില്‍ നിന്നായി നിരവധി പേര്‍ സംബന്ധിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷകമ്മിറ്റി...

Read More

ശബരിമല സ്വർണക്കൊള്ള; ‘എന്താണ് സംഭവിക്കുന്നതെന്ന് അഖില തന്ത്രി പ്രചാരക് സഭയ്ക്ക് ധാരണയില്ല’; വിമർശിച്ച് ഹൈക്കോടതി

by on January 19, 2026 0

ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഖില തന്ത്രി പ്രചാരക് സഭയുടെ ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എന്താണ് സംഭവിക്കുന്നതെന്ന് അഖില തന്ത്രി പ്രചാരക് സഭയ്ക്ക് ധാരണയില്ലെന്ന് ഹൈക്കോടതി. കേസിലെ പ്രതികളെ സംരക്ഷിക്കാനാണോ തന്ത്രിസഭ ഇത്തരം ആക്ഷേപം ഉയർത്തുന്നതെന്നും കോടതി ചോദിച്ചു. ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതി ഇതുവരെ 10 ഇടക്കാല ഉത്തരവുകളിറക്കി. ഇതിന് ശേഷം സിബിഐ അന്വേഷണ ആവശ്യം ഉന്നയിക്കുന്നതിൽ ഒരു കാരണവുമില്ല. പ്രതികൾ നിരപരാധികളാണ് എന്നാണോ വാദമെന്നും ഹൈക്കോടതിയുടെ ചോദിച്ചു. സിബിഐ അന്വേഷണം...

Read More

തീരുവ ഭീഷണികള്‍, യുദ്ധ ഭീഷണികള്‍, തട്ടിക്കൊണ്ടുപോകല്‍; സംഭവബഹുലം ട്രംപിന്റെ ഒരു വര്‍ഷം

by on January 19, 2026 0

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം വട്ടം അധികാരത്തിലെത്തിയശേഷം നാളെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അമേരിക്കന്‍ രാഷ്ട്രീയത്തിലും ആഗോള തലത്തിലും വലിയ മാറ്റങ്ങളാണ് ഇക്കാലയളവില്‍ ദൃശ്യമായത്. കഴിഞ്ഞ ജനുവരി 20-ന് അധികാരമേറ്റടുത്തതു മുതല്‍ ‘അമേരിക്ക ഫസ്റ്റ്’ എന്ന നയമാണ് ട്രംപ് നടപ്പിലാക്കിയത്.തീരുവ ഭീഷണികള്‍, യുദ്ധ ഭീഷണികള്‍, തട്ടിക്കൊണ്ടുപോകല്‍, സമാധാനശ്രമങ്ങള്‍- സംഭവബഹുലമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ വര്‍ഷം. അമേരിക്കയുടെ മാത്രമല്ല ലോകക്രമം തന്നെ മാറ്റിമറിക്കുന്നതായിരുന്നു ട്രംപിന്റെ നയപരിപാടികള്‍. പകരം തീരുവ പ്രഖ്യാപനങ്ങളിലായിരുന്നു തുടക്കം. ഇന്ത്യ,...

Read More

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷയുമായി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ സമീപിക്കും

by on January 19, 2026 0

മൂന്നാം ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ സമീപിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഇന്ന് പത്തനംതിട്ട കോടതിയെ സമീപിക്കുന്നത്. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനില്‍ക്കും എന്നത് അടക്കം പരാമർശങ്ങളോടെയാണ് നേരത്തെ ജാമ്യം നിഷേധിച്ചത്.   കേസില്‍ രാഹുലിൻ്റെ വാദങ്ങള്‍ പൂർണമായി തള്ളിയാണ് കോടതി നടപടിയുണ്ടായത്. ഉഭയ കക്ഷി പ്രകാരമാണ് ലൈംഗിക ബന്ധം എന്നാണ് രാഹുലിൻ്റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചത്. എന്നാല്‍...

Read More

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളി?

by on January 19, 2026 0

ശബരിമല സ്വർണക്കൊള്ളയിൽ, ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയെന്ന് സംശയം. യഥാർത്ഥ പാളികൾ തിരിച്ചെത്തിയില്ലെന്ന് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിൽ സൂചനയെന്നു വിവരം. പാളികളുടെ ശാസ്ത്രീയ ഘടനയിൽ വ്യത്യാസമെന്ന് പരിശോധനാഫലം. പാളികളുടെ കാലപ്പഴക്കത്തിൽ വ്യക്തത തേടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 1999 ൽ സ്ഥാപിച്ച പാളികളും നിലവിലെ പാളികളും താരതമ്യം ചെയ്തപ്പോഴാണ് വ്യാത്യാസം കണ്ടത്. ഉറപ്പിക്കണമെങ്കിൽ റിപ്പോർട്ടിൽ വ്യക്തത വേണമെന്ന് എസ്ഐടി പറയുന്നു. പാളികളുടെ കൃത്യമായ കാലപ്പഴക്കം റിപ്പോർട്ടിലില്ല. വി.എസ്.എസ്.സിയുമായി വീണ്ടും ചർച്ച നടത്തും....

Read More

താൻ പറഞ്ഞത് യാഥാര്‍ത്ഥ്യം; പ്രസ്താവനയുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്ന് മന്ത്രി സജി ചെറിയാൻ

by on January 19, 2026 0

തിരുവനന്തപുരം: വിവാദ പരാമർശത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പ്രസ്താവന വളച്ചൊടിച്ചെന്നും അതിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും സജി ചെറിയാൻ പറഞ്ഞു   താൻ പറഞ്ഞത് യാഥാർത്ഥ്യമാണ്. മുസ്ലിം മേഖലയില്‍ ലീഗും ഹിന്ദു മേഖലയില്‍ ബിജെപിയും നയിക്കുന്നു. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.   ആർഎസ്‌എസ് ഉയർത്തുന്ന വർഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആർഎസ്‌എസുകാർ ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. കാസർകോട് മുനിസിപ്പാലിറ്റിയില്‍ 39...

Read More

ലൈംഗികാതിക്രമമെന്ന യുവതിയുടെ ആരോപണം: ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം; ‘നീതി കിട്ടാൻ ഏതറ്റം വരെയും പോകും’

by on January 19, 2026 0

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം. മരിച്ച ദീപക്കിന് നീതി കിട്ടാനായി ഏതറ്റം വരെയും പോകുമെന്ന് കുടുംബവും സുഹൃത്തുക്കളും വ്യക്തമാക്കുന്നു. ദീപക് തെറ്റ് ചെയ്തിട്ടില്ല. യുവതിയുടെ പോസ്റ്റ്‌ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ദീപക് മനോവിഷമത്തിലായി എന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിക്കുന്നു. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് ദീപക് പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍ ഏഷ്യാനെറ്റ്‌ ന്യൂസിനോട് വ്യക്തമാക്കി.    

Read More

കൊടിക്കുന്നില്‍ സുരേഷ് എംപി എൻഎസ്‌എസ് ആസ്ഥാനത്ത്; തിരിച്ചുപോയശേഷം വീണ്ടുമെത്തി, സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് പ്രതികരണം

by on January 18, 2026 0

കോട്ടയം: എൻഎസ്‌എസ് ആസ്ഥാനത്ത് കയറാതെ മടങ്ങിപ്പോയ കൊടിക്കുന്നില്‍ സുരേഷ് എംപി വീണ്ടും എൻഎസ്‌എസ് ആസ്ഥാനത്തെത്തി. നേരത്തെ എൻഎസ്‌എസ് ആസ്ഥാനത്തേക്ക് വന്ന കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളെ കണ്ടതോടെ കാര്‍ റിവേഴ്സ് എടുത്ത് മടങ്ങിപ്പോയിരുന്നു. കൊടിക്കുന്നില്‍ സുരേഷ് കാറില്‍ നിന്ന് ഇറങ്ങിയിരുന്നില്ല. ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കൊടിക്കുന്നില്‍ സുരേഷ് എംപി വീണ്ടും എൻഎസ്‌എസ് ആസ്ഥാനത്ത് എത്തുകയായിരുന്നു. ചങ്ങനാശ്ശേരി ഭാഗത്ത് വരുമ്പോള്‍ എൻഎസ്‌എസ് ആസ്ഥാനത്ത് വരാറുണ്ടെന്നും സെക്രട്ടറിയെ കാണാറുണ്ടെന്നും പ്രത്യേക അനുമതി വാങ്ങേണ്ട ആവശ്യമില്ലെന്നുമാണ് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചത്....

Read More

സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍; 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വര്‍ണ്ണാഭമായ സമാപനം

by on January 18, 2026 0

തൃശൂര്‍: അഞ്ചുനാള്‍ നീണ്ടുനിന്ന കേരളത്തിന്റെ കൗമാര കലാമാമാങ്കത്തിന് തൃശൂരില്‍ ആവേശകരമായ സമാപനം. 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങിയപ്പോള്‍ ആതിഥേയരായ തൃശൂരിനെ വീഴ്ത്തി കണ്ണൂര്‍ സ്വര്‍ണ്ണക്കപ്പ് തിരിച്ചുപിടിച്ചു. അവസാന നിമിഷം വരെ നീണ്ടുനിന്ന ഉദ്വേഗഭരിതമായ പോരാട്ടത്തിനൊടുവില്‍ 1023 പോയിന്റുകള്‍ നേടിയാണ് കണ്ണൂര്‍ കലാകിരീടം സ്വന്തമാക്കിയത്.   നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ അവരുടെ സ്വന്തം തട്ടകത്തില്‍ അഞ്ചു പോയിന്റുകള്‍ക്ക് പിന്നിലാക്കിയാണ് കണ്ണൂരിന്റെ ചരിത്ര വിജയം. കഴിഞ്ഞ വര്‍ഷം നേരിയ വ്യത്യാസത്തില്‍ കൈവിട്ടുപോയ കിരീടം ഇത്തവണ നിശ്ചയദാര്‍ഢ്യത്തോടെ കണ്ണൂര്‍...

Read More