March 1, 2026
  • March 1, 2026
Breaking News

സംസ്ഥാന സർക്കാരിന് ആശ്വാസം, നവ കേരള സർവേക്ക് പച്ചകൊടി; സർവേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു

by on February 24, 2026 0

നവ കേരള സർവേക്ക് പച്ചകൊടി. നവ കേരള സർവേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. സുപ്രീംകോടതിയാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഇടപെടൽ സുപ്രീംകോടതി പരിശോധിക്കണം എന്ന് കേരളം ആവശ്യപ്പെട്ടു. കേരളത്തിനുവേണ്ടി കപിൽ സിബൽ ആണ് ഹാജരായത്. സർക്കാർ നടത്തിയ ക്ഷേമ പ്രവർത്തനങ്ങളുടെ മൂല്യനിർണയം നടത്തുന്നതിൽ തെറ്റ് എന്താണെന്ന് സുപ്രീംകോടതി എതിർഭാഗത്തോട് ചോദിച്ചു. സർക്കാരിന്റെ നവകേരള സർവ്വേ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണ് ഉന്നയിച്ചിരുന്നത്. സർവ്വേയെ കുറിച്ച് സിപിഐഎമ്മിന് മുൻ‌കൂർ അറിവെന്നും, ഉത്തരവ്...

Read More

ഇത്തവണ കുടുങ്ങുമോ ജോർജുകുട്ടി? ദൃശ്യം 3 പുതിയ പോസ്റ്റർ പുറത്ത്

by on February 24, 2026 0

ലാളിത്യമുള്ള, കുലീനത നിറഞ്ഞു നിൽക്കുന്ന വിധത്തിലുള്ള വേഷവിധാനം. ഷർട്ടും മുണ്ടും. പിന്നിൽ പുഴ. കറുത്ത പ്രീമിയം കാർ.’ കാറിനു മുന്നിൽ പ്രതീക്ഷകളോടെ നിൽക്കുന്ന മോഹൻലാൽ. ഇത് ജോർജുകുട്ടിയുടെ പുതിയ ലുക്കാണ്. മലയാളത്തിലെ ആദ്യ ഫാമിലി ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ദൃശ്യം 3 യുടെ പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു. ദൃശ്യം സീരിസ്സുകളിലെ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയുമൊക്കെ മലയാളി പ്രേക്ഷകൻ്റെ കൂടപ്പിറപ്പുകളേപ്പോലെയായിരിക്കുന്നു....

Read More

വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

by on February 24, 2026 0

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മറ്റൊരിടത്ത് കൊലപാതകം നടത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ ഇട്ടതാകാം എന്ന നിഗമനം. സമീപത്തു നിന്ന ലഭിച്ച ഫോൺ മരിച്ച യുവതിയുടെത്. സിമ്മിലെ വിവരങ്ങൾ കോട്ടയം സ്വദേശി സുധ ബേബിയുടേത്. കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചിട്ട് ഉണ്ടെന്നും പൊലീസ്. പ്രതിയിലേക്ക് എത്തിയെന്ന് പൊലീസ് പറഞ്ഞു. മുഖത്താണ് കൂടുതൽ പരുക്കാണ്. വിശദമായി അന്വേഷണത്തിലേക്ക് കടക്കുകയാണ്. ബന്ധുക്കളുമായി സംസാരിച്ചു. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ലെന്ന്...

Read More

‘വി എൻ വാസവൻ അന്യൻ കളിക്കുന്നു, പി. രാജീവിന് സ്ഥലകാല വിഭ്രാന്തി; യഥാർഥ പ്രതിയായ കടകംപള്ളി സുരേന്ദ്രൻ വിലസുന്നു’; രമേശ് ചെന്നിത്തല

by on February 24, 2026 0

ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഭയിൽ കണ്ടത് സർക്കാരിൻ്റെ മർക്കട മുഷ്ടികയും അഹങ്കാരവുമാണ്. കേരളത്തിലെ ജനങ്ങൾ തിരസ്കരിക്കപ്പെട്ട സർക്കാരാണിതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സ്വർണക്കൊള്ളയിലെ യഥാർഥ പ്രതി കടകംപള്ളി സുരേന്ദ്രൻ ഇവിടെ വിലസുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എസ് ഐ ടിയുടെ മേൽ ശക്തമായ സമ്മർദ്ദമാണെന്നും എസ്ഐടി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അയ്യപ്പ സംഗമത്തിന് ഏറ്റവും കൂടുതൽ മുൻകൈ എടുത്തത് വാസവനാണ്. ഇപ്പോൾ കൊള്ള...

Read More

‘സംസ്ഥാന വിഹിതത്തിലെ കേന്ദ്ര നിലപാടിന് സത്യസന്ധതയില്ല; തുടർ വികസനത്തിനുള്ള ആവശ്യങ്ങൾ പരിഗണിക്കണം’; മന്ത്രി KN ബാലഗോപാൽ

by on February 24, 2026 0

പദ്ധതി പൂർത്തീകരണം അനുസരിച്ചാണ് സംസ്ഥാന വിഹിതം ലഭിക്കുകയെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ ട്വന്റിഫോർ ബിസിനസ് കോൺക്ലേവിലെ പരാമർശത്തിൽ മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന വിഹിതത്തിലെ കേന്ദ്ര നിലപാടിന് സത്യസന്ധതയില്ലെന്ന് മന്ത്രി വിമർശിച്ചു. പദ്ധതി പൂർത്തീകരണം അനുസരിച്ചാണ് സംസ്ഥാന വിഹിതം എന്നും കേരളത്തിന് അർഹമായത് കിട്ടുമെന്നും കിരൺ റിജിജു പറഞ്ഞത്  പറഞ്ഞിരുന്നു. കേരളത്തിന്റെ തുടർ വികസനത്തിനുള്ള ആവശ്യങ്ങൾ പരിഗണിക്കണം. കേരളത്തിന് അർഹമായ വിഹിതം ലഭിക്കുന്നില്ല. കേരളത്തിലെ കോൺഗ്രസിന് വിഷയത്തിൽ ആത്മാർഥതയില്ലെന്നും കേന്ദ്രത്തിന് എതിരെ ശബ്ദിക്കുന്നില്ലെന്നും...

Read More

മുണ്ടക്കൈ ചൂരൽമല പുനരധിവാസം നീളും, താക്കോൽദാനം മാർച്ച് ഒന്നിലേക്ക് മാറ്റി

by on February 23, 2026 0

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം നീട്ടി. താക്കോൽദാനം മാർച്ച് ഒന്നിലേക്ക് മാറ്റി. നേരത്തെ നിശ്ചയിച്ചിരുന്നത് മറ്റന്നാൾ നടത്താൻ ആയിരുന്നു. വയനാടിന്റെ കണ്ണീരൊപ്പാൻ കേരളം ഒറ്റക്കെട്ടായി പടുത്തുയർത്തിയ പുനരധിവാസ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരി 25ന് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 2024 ജൂലൈ 30ലെ മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സർക്കാർ ഒരുക്കിയ 178 വീടുകളാണ് നാടിന് സമർപ്പിക്കുന്നത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ചരിത്രനിമിഷത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചത്. ദുരന്തബാധിതർക്ക് ലോകോത്തര...

Read More

‘കുമ്പടിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിൽ; ഇത്തവണ ഒറ്റയ്ക്കാണ്’, സുരേഷ്‌ഗോപിയെ പരിഹസിച്ച് അനിൽ അക്കര

by on February 23, 2026 0

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് ഗുരുവായൂരിൽ. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സുരേഷ് ഗോപിക്ക് വോട്ട്. ഓരോ സമയത്തും പലയിടങ്ങളിൽ വോട്ട് ചേർക്കുന്ന കുമ്പിടി ആണ് സുരേഷ് ഗോപിയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചു. 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്ലാറ്റിലാണ് വോട്ട് ചേർത്തത്. ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപി രണ്ടിടത്തായിരുന്നു വോട്ട് ചെയ്തത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ്...

Read More

രണ്ട് വര്‍ഷത്തിനിടെ 3 അപകടങ്ങള്‍; വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്തു

by on February 23, 2026 0

വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്തു. തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. ഈ മാസം ഏഴിന് ഒരു തേജസ് യുദ്ധ വിമാനം കൂടി റണ്‍വേ തെന്നിമാറി അപകടത്തില്‍പ്പെട്ടെന്നാണ് വിവരം. പരിശീലന പറക്കലിന് ശേഷമാണ് തേജസ് യുദ്ധവിമാനം വീണ്ടും അപകടത്തില്‍പ്പെട്ടത്. ഈ മാസം ഏഴാം തീയതി ഒരു ഫോര്‍വേഡ് ബേസിലായിരുന്നു അപകടം. നിസാര പരുക്കുകളോടെ പൈലറ്റ് രക്ഷപ്പെട്ടു. എന്നാല്‍, വിമാനത്തിന് കാര്യമായ നാശനഷ്ടമുണ്ട്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയതാണ്. തേജസ് യുദ്ധവിമാനം ഉള്‍പ്പെടുന്ന മൂന്നാമത്തെ അപകടമാണിത്....

Read More

‘കേരളം വിഭവങ്ങളുടെ കലവറ; മലയാളികൾ അവസരങ്ങളെ ഉപയോഗപ്പെടുത്താൻ കഴിവ് ഉള്ളവർ’; കേന്ദ്രമന്ത്രി കിരൺ റിജിജു

by on February 23, 2026 0

‘കേരളം വിഭവങ്ങളുടെ നിലവറയാണ്. കേരളത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നുന്നു. വിശാലമായ തീരമേഖല വികസനത്തില്‍ കേരളത്തെ മുന്നില്‍ നിര്‍ത്തുന്നു. പ്രകൃതി വിഭവങ്ങളുടെ വലിയ ഒരു സംഗമ ഭൂമിയാണിവിടം. സുസ്ഥിര വികസനത്തിന് അനുയോജ്യമായ വിഭവങ്ങള്‍ കേരളത്തിലുണ്ട്. കേരളത്തിന്റെ മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ചരിത്രത്തിന്റെ ഭാഗം. കേരളത്തിലെ ജനങ്ങള്‍ വളരെ അറിവുള്ളവരാണ്. രാഷ്ട്രീയപരായ കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും കേരളത്തെ കുറേക്കാലമായി എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിക്കുന്നുണ്ട്. നാടിന്റെ വികസനത്തിന് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. കേരളം കൂടുതൽ...

Read More

‘ആള്‍ക്കൂട്ട ആക്രമണത്തില്‍ സൂപ്രണ്ടിന് സെര്‍വിക്കല്‍ സ്‌പൈന്‍ ഇഞ്ചുറി സംഭവിച്ചു’; സമരം ശക്തമാക്കുമെന്ന് KGMOA

by on February 23, 2026 0

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ ആരോപണവുമായി കെജിഎംഒഎ (കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍). ആശുപത്രി സൂപ്രണ്ട് ഡോ. സുമിയെ ആള്‍ക്കൂട്ടം പരസ്യമായി വിചാരണ ചെയ്തതായി കെജിഎംഒഎ ആരോപിച്ചു. ഡോ. സുമിക്ക് സെര്‍വിക്കല്‍ സ്‌പൈന്‍ ഇഞ്ചുറി സംഭവിച്ചു. കഴുത്തും കൈകളും അനക്കാന്‍ കഴിയാത്ത അവസ്ഥയാണിതെന്നും ഇന്നലെ വരെ സുമി ജനറല്‍ ആശുപത്രിയിലെ ഐസിയുവില്‍ ആയിരുന്നു. തങ്ങളെ കൊന്നാലും കുഴപ്പമില്ലെന്നാണോയെന്ന് കെജിഎംഒഎ ഭാരവാഹി ഡോ. സുനിത ചോദിച്ചു.   സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത...

Read More