March 2, 2026
  • March 2, 2026
Breaking News

ശബരിമല സ്വർണ്ണക്കൊള്ള: ‘കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെ നിത്യ സന്ദർശകൻ; ED അന്വേഷിച്ച് കുളമാക്കരുത്’; രമേശ് ചെന്നിത്തല

by on January 21, 2026 0

മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണന പോറ്റിയുടെ വീട്ടിലെ നിത്യ സന്ദർശകനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണം അന്തർദേശീയ മാർക്കറ്റിലേക്ക് പോയിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നു. എസ്ഐടിയുടെ മുകളിൽ സർക്കാറിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സമ്മർദ്ദം വർദ്ധിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.കൂടുതൽ കാര്യങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. കോൺഗ്രസ് പറഞ്ഞതെല്ലാം ശരി എന്ന് തെളിയുന്നു. പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് അയൽവാസി തന്നെ പറയുന്നു. എന്തുകൊണ്ട് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നില്ലെന്നും തൊണ്ടിമുതൽ...

Read More

ദീപക്കിന്റെ കുടുംബത്തിന് നീതി ലഭിക്കണം; സൈബർ ആക്രമണങ്ങളോട് യോജിപ്പില്ല, രാഹുൽ ഈശ്വർ

by on January 21, 2026 0

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ വീട് സന്ദർശിച്ച് രാഹുൽ ഈശ്വർ. ദീപക്കിന്റെ കുടുംബത്തിന് നീതി ലഭിക്കണം. ഇന്ത്യൻ നിയമം അനുശാസിക്കുന്ന ഐടി ആക്ടും ആത്മഹത്യാ പ്രേരണാക്കുറ്റവും അടക്കമുള്ള വകുപ്പുകൾ ചുമത്തി യുവതിയെ അറസ്റ്റ് ചെയ്യണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. മറ്റൊരാളുടെ കണ്ടന്റിന് വേണ്ടി ആരുടേയും ജീവിതം ഇല്ലാതാവരുത് അപകീർത്തികരമായ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും കേസെടുക്കണം. ദീപക് ജീവനൊടുക്കിയതിൽ സ്വതന്ത്ര അന്വഷണം വേണമെന്നാണ് ആവശ്യം. ഇക്കാര്യം...

Read More

വര്‍ഗീയ വിദ്വേഷ പ്രസംഗം; മന്ത്രി സജി ചെറിയാന്‍ സി പി ഐ എമ്മിന് വീണ്ടും തലവേദന, മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത്

by on January 20, 2026 0

മന്ത്രി സജി ചെറിയാന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനയില്‍ പൊള്ളി സി പി ഐ എം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷ വിഭാഗങ്ങളെ പൂര്‍ണമായും പാര്‍ട്ടിയില്‍ നിന്നും അകറ്റുന്നതരത്തിലുള്ള പ്രസ്താവനകള്‍ നേതാക്കളില്‍ നിന്നും ഇടയ്ക്കിടെ ഉണ്ടാവുന്നത് തിരിച്ചടിക്ക് കാരണമാവുമെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം. കേരളത്തില്‍ എല്ലാ കാലത്തും മതന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു സി പി ഐ എം. ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്തിന് അകത്തും പുറത്തും ഉണ്ടായ എല്ലാ അതിക്രമങ്ങളെയും എതിര്‍ക്കാനും സംരക്ഷണം തീര്‍ക്കാനും ആഹ്വാനം ചെയ്ത...

Read More

‘ആരും പരാതി പറഞ്ഞിട്ടില്ല, CCTV ദൃശ്യങ്ങളിലും വ്യക്തമാകുന്നില്ല’; ബസ് ജീവനക്കാർ

by on January 20, 2026 0

കോഴിക്കോട് ബസിലെ ലൈംഗിക അതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്നേ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബസ് ജീവനക്കാർ. ആരെങ്കിലും പരാതി പറഞ്ഞാൽ പൊലീസിൽ അറിയിക്കുമായിരുന്നു. ബസിലെ CCTV ദൃശ്യങ്ങളിലും അങ്ങനെയൊരു സംഭവം വ്യക്തമാകുന്നില്ലെന്നും പയ്യന്നൂർ – രാമന്തളി റൂട്ടിലോടുന്ന ‘അൽ അമീൻ’ ബസിലെ കണ്ടക്ടർ രാമകൃഷ്ണനും ഡ്രൈവർ പ്രകാശനും  പറഞ്ഞു. അതേസമയം ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ ജീവനൊടുക്കിയ സംഭവത്തിൽ ദീപക് സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം....

Read More

‘കേരളത്തിൽ ബിജെപിക്ക് നൂറോളം കൗൺസിലർമാരുണ്ട്, തിരുവനന്തപുരത്ത് 45 വർഷത്തിനുശേഷം ഇടതുപക്ഷത്ത് നിന്ന് അധികാരം പിടിച്ചെടുത്തു’; പ്രധാനമന്ത്രി

by on January 20, 2026 0

തദ്ദേശ തിരഞ്ഞെടുപ്പ് വിജയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ബിജെപിക്ക് ഇപ്പോൾ നൂറോളം കൗൺസിലർമാരുണ്ട്. തിരുവനന്തപുരത്ത് 45 വർഷത്തിനുശേഷം ഇടതുപക്ഷത്ത് നിന്ന് അധികാരം പിടിച്ചെടുത്തു, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ തീർച്ചയായും ബിജെപിക്ക് ഒരു അവസരം നൽകുമെന്ന പൂർണ്ണ വിശ്വാസമമുണ്ടന്നും മോദി വ്യക്തമാക്കി.നിതിൻ നബിൻ ബിജെപി ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.   നിതിൻ നബിൻ എല്ലാ ബിജെപി പ്രവർത്തകരുടേരേയും അധ്യക്ഷൻ, എന്റെയും അധ്യക്ഷൻ എന്ന് മോദി...

Read More

കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ RSS ഗണഗീതം പാടി; പാട്ട് നിർത്തിച്ച് സിപിഐഎം പ്രവർത്തകർ

by on January 20, 2026 0

ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി, ഇടപെട്ട് പാട്ട് നിർത്തിച്ച് സിപിഐഎം പ്രവർത്തകർ. കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിനിടെ ആണ് സംഭവം. തൃശ്ശൂരിൽ നിന്നുള്ള ഗായകസംഘം ഗണഗീതം പാടുകയായിരുന്നു.തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേജിൽ കയറി പ്രതിഷേധിക്കുകയായിരുന്നു. ‘പരമ പവിത്രമതാമീ മണ്ണിൽ ‘ എന്ന ഗാനം ആണ് പാടിയത്. പിന്നാലെ സിപിഐഎം പ്രവർത്തകർ സ്റ്റേജിൽ കയറി. തുടർന്ന് പാട്ട് പൂര്‍ത്തിയാക്കാതെ ഗായകസംഘം പാട്ട് അവസാനിപ്പിക്കുകയായിരുന്നു.  

Read More

ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്ത് പണം തട്ടി: പ്രതിയെ പഞ്ചാബിൽ നിന്നും അതിസാഹസികമായി പിടികൂടി കണ്ണൂർ സൈബർ പോലീസ്.

by on January 20, 2026 0

കണ്ണൂർ: തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവൻ രാം (28) ആണ് കണ്ണൂർ സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ വെച്ച് അതിസാഹസികമായാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. കഴിഞ്ഞ നവംബർ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ സി.ബി.ഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വാട്സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം,...

Read More

ഭരണഘടനയുടെ ഉത്തരവാദിത്വം മലയാളികളുടെ കൈകളിൽ, നിങ്ങൾ ഒരുമിച്ച് നിൽക്കും എന്ന് ഉറപ്പുണ്ട്: രാഹുൽ ഗാന്ധി

by on January 19, 2026 0

കൊച്ചി: മലയാളക്കരയെ ആർക്കും നിശബ്ദരാക്കാൻ സാധിക്കില്ല എന്നതിന്റെ തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എന്ന് രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വിജയം ഉറപ്പാണെന്നും അതിനായി കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ച് നിൽക്കുമെന്നാണ് തന്റെ വിശ്വാസമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന കെപിസിസി മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. പ്രസംഗത്തിൽ രാഹുൽ ലീലാവതി ടീച്ചറെയും പരാമർശിച്ചു. രാജ്യത്ത് എങ്ങനെ സാംസ്കാരിക നിശബ്ദത പടരുന്നു എന്ന് ലീലാവതി ടീച്ചർ മനസലാക്കിത്തന്നുവെന്ന് രാഹുൽ പറഞ്ഞു. ഇതിന്...

Read More

അഗ്രോ ഇക്കോളജിക്കൽ പരിശീലനം

by on January 19, 2026 0

ന്യൂമാഹി: ന്യൂമാഹി സി.ഡി.എസിൽ അഗ്രോ ഇക്കോളജിക്കൽ പരിശീലനം നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. സെയിത്തു ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അധ്യക്ഷ കെ.പി. ലീല അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എ.ഒ. അങ്കിത ജൈവ കൃഷിയെക്കുറിച്ച് ക്ലാസ് എടുത്തു. ഉപാധ്യക്ഷ സി.വി. രജിത, അഗ്രി സി.ആർ.പി. എൻ.വി.സുഷമ എന്നിവർ പ്രസംഗിച്ചു.

Read More

ഇന്ത്യൻ ഭരണഘടന എന്ന വിഷയത്തിൽ ഇന്റലക്ട് ക്വസ്റ്റ് 3.0 സംഘടിപ്പിച്ചു

by on January 19, 2026 0

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടന എന്ന വിഷയത്തിൽ ഇന്റലക്ട് ക്വസ്റ്റ് 3.0 സംഘടിപ്പിച്ചു. ഒന്നാം സമ്മാനം കൂത്തുപറമ്പ് എച്ച് എസ് എസ് തൊക്കിലങ്ങാടിയും രണ്ടാം സമ്മാനം എകെജി എസ് ജി എച്ച് എസ് എസ് പെരളശ്ശേരിയും മൂന്നാം സമ്മാനം സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂരും കരസ്ഥമാക്കി. തുടർന്ന് നടന്ന സമ്മാനദാന ചടങ്ങ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹെൻറി ആൻറണി...

Read More