March 1, 2026
  • March 1, 2026
Breaking News

ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ചു; 16കാരിയുടെ പരാതിയിൽ ഫിലിപ്പ് മമ്പാട് പിടിയിൽ

by on February 13, 2026 0

മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ പോലീസ് കസ്റ്റഡിയിൽ. പതിനാറുകാരിയുടെ പരാതിയിൽ ഇന്നലെ രാത്രി നിലമ്പൂർ പോലീസ് ആണ് ഫിലിപ് മമ്പാടിനെ പിടികൂടിയത്. 2025 സെപ്റ്റംബറിൽ കാസർഗോഡ് കാഞ്ഞങ്ങാടെ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പരാതി. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. പിന്നീട് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് കോഴിക്കോട് ചേവായൂർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ പോലീസിനെ വിവരം അറിയിച്ചതിനെ...

Read More

‘ജോസ് കെ മാണി പാലായില്‍ മത്സരിക്കും; പെട്ടന്നുള്ള ചോരത്തിളപ്പില്‍ പറഞ്ഞതല്ല’; റോഷി അഗസ്റ്റിന്‍

by on February 13, 2026 0

ജോസ് കെ മാണി പാലായില്‍ മത്സരിക്കുമെന്ന് പറഞ്ഞത് പെട്ടെന്നുള്ള ചോരത്തിളപ്പ് കൊണ്ടല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പാലായില്‍ ജോസ് കെ മാണി മത്സരിക്കുമെന്നും താന്‍ ഇടുക്കിയില്‍ ഉണ്ടാകുമെന്നുമാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം. മത്സരിക്കും എന്നു പറയുന്നതാണ് കോണ്‍ഫിഡന്‍സ് എന്നും റോഷി അഗസ്റ്റിന്‍. (Jose K Mani to contest from Pala said Roshy Augustine)   ഞങ്ങളുടെ ചെയര്‍മാന്‍ മത്സരിക്കും. പാര്‍ട്ടിക്ക് വേണ്ടത് ലീഡര്‍ഷിപ്പാണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ മത്സരിക്കുമെന്ന് പറയുന്നതാണ് കോണ്‍ഫിഡന്‍സ്....

Read More

‘അയ്യപ്പ സംഗമം അയ്യപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പ്; നടന്നിരിക്കുന്നത് വലിയ കൊള്ള’; വിഡി സതീശൻ

by on February 13, 2026 0

അയ്യപ്പ സംഗമം അയ്യപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഹൈക്കോടതി കണക്ക് തരാൻ പറഞ്ഞ കേസിൽ പോലും നടന്നിരിക്കുന്നത് വലിയ കൊള്ള. വിശദമായ അന്വേഷണ നടക്കണം. ഹൈക്കോടതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. കോടികൾ കൊള്ള നടത്തിയെന്നും പരിപാടിയിൽ പങ്കെടുക്കാത്ത ആളുകളുടെ പേരിൽ പോലും കണക്ക് ഉണ്ടാക്കിയെന്നും വിഡി സതീശൻ പറഞ്ഞു. കള്ള കണക്കാണ് മുഴുവൻ എഴുതിവെച്ചിരിക്കുന്നത്. നന്ദഗോവിന്ദം ഭജൻസ് പരിപാടിയിൽ പങ്കെടുത്തിട്ടില്ല. അവരുടെ പേരിൽ പോലും...

Read More

റഷ്യയിൽ നിന്നും കൂടുതൽ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ; 10,000 കോടി രൂപയുടെ ഇടപാടിന് അനുമതി

by on February 13, 2026 0

എണ്ണ വാങ്ങുന്നത് നിർത്തുന്നത് സംബന്ധിച്ച വിവാദങ്ങൾക്കിടെ റഷ്യയിൽ നിന്നും കൂടുതൽ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ. റഷ്യയിൽ നിന്നും 288 എസ് 400 മിസൈലുകൾ ഇന്ത്യ വാങ്ങും. ഇടപാടിന് ഡിഫൻസ് അക്യുസിഷൻ കൗൺസിലി യോഗം അനുമതി നൽകി. 10000 കോടി രൂപയുടെ ഇടപാടിനാണ് അനുമതി. 10000 കോടി രൂപയുടെ ഇടപാടിനാണ് അനുമതി. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് നിര്‍ണായക പങ്ക് വഹിച്ചത് എസ് 400 മിസൈലായിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

Read More

കള്ളനോട്ടില്‍ ദാവൂദ് ബന്ധം കണ്ടെത്തിയ, കടല്‍ക്കൊലയില്‍ ഇറ്റാലിയന്‍ നാവികരെ അഴിക്കുള്ളിലുമാക്കിയ എസ്.പി പി വിക്രമന് ഐ.പി.എസ് തിളക്കം

by on February 12, 2026 0

തിരുവനന്തപുരം: രാജ്യത്തെ കള്ള നോട്ട് ഇടപാടില്‍ രാജ്യാന്തര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ബന്ധം കണ്ടെത്തുകയും കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികരെ അഴിക്കുള്ളിലാക്കുകയും ചെയ്ത, കുറ്റാന്വേഷണ മികവില്‍ കേരള പോലീസിന്റെ അഭിമാനമായ എസ്.പി പി വിക്രമന് ഐ.പി.എസ് തിളക്കം. നിലവില്‍ തിരുവനന്തപുരം എക്‌സൈസ് വിജിലന്‍സ് എസ്.പിയാണ് അദ്ദേഹം. മലപ്പുറം ജില്ലയിലെ ചാലിയാര്‍ മൊടവണ്ണ സ്വദേശിയായ വിക്രമന് ഐ.പി.എസ് അനുവദിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഗസറ്റ് വിജ്ഞാപനം ഇറക്കിയത്.   എന്‍.ഐ.എയിലും സംസ്ഥാന പോലീസിലുമായി രാജ്യത്തിന് അഭിമാനമായ അന്വേഷണ മികവിന് രാഷ്ട്രപതിയുടെ...

Read More

പൊന്നും വെള്ളിയും ‘പൊള്ളുന്നു’: പണികുറഞ്ഞ് വിപണി; ആഭരണ മേഖലയില്‍ ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടം

by on February 12, 2026 0

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയിലുണ്ടാകുന്ന അമിതമായ ചാഞ്ചാട്ടം സാധാരണക്കാരന്റെ ബജറ്റ് തെറ്റിക്കുക മാത്രമല്ല, ഈ മേഖലയെ ആശ്രയിച്ച്‌ കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ പെരുവഴിയിലാക്കുകയുമാണ്. വില കുതിച്ചുയര്‍ന്നതോടെ വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതും ഇടപാടുകള്‍ നിലച്ചതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വെള്ളി വ്യാപാര കേന്ദ്രങ്ങളിലൊന്നായ ഗുജറാത്തിലെ രാജ്‌കോട്ടില്‍ മാത്രം ഏതാണ്ട് 1.5 ലക്ഷം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍. നിശ്ചലമായി രാജ്‌കോട്ട്; 3500 കോടിയുടെ കുടിശ്ശിക   ഇന്ത്യയിലെ വെള്ളി ആഭരണങ്ങളുടെ ഹൃദയമിടിപ്പായിരുന്ന രാജ്‌കോട്ടിലെ...

Read More

നിര്‍ണായക നീക്കവുമായി ബിജെപി; രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ നോട്ടീസ്

by on February 12, 2026 0

ദില്ലി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്. പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കണമെന്നും, തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കണമെന്നുമാവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബൈയാണ് സഭയില്‍ നോട്ടീസ് നല്‍കിയത്.   ഭീഷണി വിലപ്പോവില്ലെന്നും, രാഹുല്‍ ഗാന്ധിക്കെതിരെ എത്രയോ കേസുകള്‍ വന്നിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ഇതിനിടെ തന്നെ നീക്കാനുള്ള പ്രതിപക്ഷത്തിന്‍റെ നോട്ടീസ് പരിഗണിക്കണമെന്ന് സ്പീക്കര്‍ ഓംബിര്‍ല ആവര്‍ത്തിച്ചു.   ബജറ്റ് ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ പൂട്ടാന്‍ ഭരണപക്ഷം. അവകാശ...

Read More

പ്രണയദിനമധുരം പങ്കിടാന്‍ സപ്ലൈകോ; ഫെബ്രുവരി 14 ന് 14 രൂപയ്ക്ക് പഞ്ചസാര നൽകും

by on February 11, 2026 0

വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. 500 രൂപയ്ക്ക് മുകളിലാണ് നിങ്ങള്‍ വാങ്ങിക്കുന്ന സബ്‌സിഡി ഇതര സാധനങ്ങളുടെ വിലയെങ്കില്‍ 14 രൂപയ്ക്ക് അരകിലോ പഞ്ചസാരയാണ് ലഭിക്കുക. എന്നാല്‍ ഈ ഓഫര്‍ ഒരു ദിവസം കൊണ്ട്...

Read More

കണ്ണൂരിൽ തെയ്യക്കോലത്തിന് നേരെ കുരച്ചുചാടി തെരുവുനായ്ക്കൾ; ചിലമ്പൊലിയും അട്ടഹാസവുമായി നേരിട്ട് തെയ്യക്കോലം

by on February 11, 2026 0

കണ്ണൂര്‍: കണ്ണൂരില്‍ തെയ്യക്കോലത്തിന് നേരെ കുരച്ചുചാടി തെരുവുനായ്ക്കള്‍. നടുവിലില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. ഒട്ടും പതറാതെ ചിലമ്പൊലിയും അട്ടഹാസവുമായി നേരിടുകയാണ് തെയ്യം കലാകാരന്‍ ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.   ആചാരത്തിന്റെ ഭാഗമായ പെരുവാറ്റുപാച്ചിലിന് പുറപ്പെട്ടതായിരുന്നു ആലക്കുന്ന് ചാമുണ്ഡി തെയ്യം. കൂടെ അകമ്പടി വാദ്യക്കാരോ ഉണ്ടായിരുന്നില്ല. പ്രധാന റോഡില്‍ നിന്ന് പോക്കറ്റ് റോഡിലേക്ക് കയറിയപ്പോഴായിരുന്നു മൂന്നോളം തെരുവുനായ്ക്കള്‍ തെയ്യക്കോലത്തിന് നേരെ പാഞ്ഞടുത്തത്. ഒട്ടും പതറാതെ തെയ്യം കലാകാരന്‍ ചിലമ്പ് കൊണ്ട് ശബ്ദമുണ്ടാക്കുകയും...

Read More

പോത്ത്കുട്ടി വിതരണം

by on February 11, 2026 0

മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത്‌ പോത്ത്കുട്ടി വിതരണം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നിമിഷ കെ വി ഉദ്ഘാടനം ചെയ്തു സ്റ്റാൻഡിങ് ചെയർമാന്മാരായ കെ രഞ്ജിത്ത്, കെ റംസീർ എന്നിവരും മെമ്പർമാരും പങ്കെടുത്തു.

Read More