ശബരിമല കൊടിമര പുനഃപ്രതിഷ്ഠ ; 2 പവൻ സ്വർണം സംഭാവനയായി നൽകി, മോഹൻലാലിന്റെ മൊഴി
ശബരിമലയിലെ കൊടിമര പുനഃ പ്രതിഷ്ഠയ്ക്കായി രണ്ടു പവൻ സ്വർണ്ണം സംഭാവന നൽകിയെന്ന് നടൻ മോഹൻ ലാലിന്റെ മൊഴി. സുഹൃത്ത് സ്വർണം ശബരിമലയിൽ എത്തിച്ചെന്നും മോഹൻലാൽ മൊഴി നൽകി. മോഹൻലാൽ, ദിലീപ് എന്നിവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്നും വാങ്ങിയ സ്വർണം സുഹൃത്ത് വഴിയാണ് ശബരിമലയിൽ എത്തിച്ചത്. സുരേഷ്‌ഗോപി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ സംഭാവന നൽകിയതെന്നും മോഹൻലാൽ മൊഴിയിൽ പറയുന്നു. നിലവിൽ മോഹൻലാലിൻറെ മൊഴിയുടെ വിവരങ്ങൾ മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ദിലീപിന്റെ മൊഴിയുടെ വിശദാംശങ്ങൾ ഇതുവരെ […]
Read More