January 15, 2026
  • January 15, 2026
Breaking News

Articles Posted by editor

തിരുവനന്തപുരം RCCയിലെ നിയമന ക്രമക്കേടിൽ നടപടി; ചീഫ് നഴ്സിംഗ് ഓഫീസറിനെ സസ്പെൻഡ് ചെയ്തു

by on January 3, 2026 0

തിരുവനന്തപുരം ആർസിസി‌യിലെ നിയമന ക്രമക്കേട് ആരോപണത്തിൽ ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആറിനെ സസ്പെൻഡ് ചെയ്തു. പ്രാഥമിക പരിശോധനയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആർസിസി‌യുടെ നടപടി. ചീഫ് നഴ്സിംഗ് ഓഫീസറെ സസ്പെൻഡ് ചെയ്തുകൊണ്ട് ആർസിസി ഡയറക്ടർ ഡോ കെ രജ്നീഷ് കുമാർ ഉത്തരവിറക്കി. അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗീതാ ലക്ഷ്മിയുടെ നേതൃത്വത്തിലാണ് ആഭ്യന്തര അന്വേഷണം. ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആർ ചട്ടങ്ങൾ ലംഘിച്ച് അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു എന്നായിരുന്നു പരാതി. […]

Read More

ഡയാലിസിസിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; അണുബാധ സ്ഥിരീകരിച്ചു

by on January 3, 2026 0

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രണ്ടുപേർ മരിച്ചതിൽ അണുബാധ സ്ഥിരീകരിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ. അണുബാധയ്ക്കൊപ്പം രക്തസമ്മർദം അപകടകരമായി താഴ്ന്നത് മരണകാരണമായെന്ന് ആരോഗ്യ ഡയറക്ടർക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.രണ്ട് ഡപ്യുട്ടി ഡിഎംഓമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട്‌ നൽകിയത്. ആരോഗ്യ ഡയറക്ടർ നിയോഗിച്ച വിദഗ്ദ സംഘത്തിന്റെ അന്വേഷണവും തുടരുകയാണ്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ 15 ദിവസത്തേക്ക് അടച്ചിരുന്നു. വേലിക്കര താലൂക്ക് ആശുപത്രി, വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് രോഗികൾക്ക് […]

Read More

മികച്ച ജോലി ലഭിക്കാൻ സര്‍ക്കാര്‍ വക മാസം 1000 രൂപ, കണക്‌ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം

by on January 2, 2026 0

സംസ്ഥാനത്തെ തൊഴില്‍ തേടുന്ന യുവതീ-യുവാക്കള്‍ക്കായുളള സംസ്ഥാന സർക്കാരിന്റെ സാമ്ബത്തിക സഹായത്തിനായി ഇപ്പോള്‍ അപേക്ഷിക്കാം. നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവർക്കുമാണ് പ്രതിമാസം ആയിരം രൂപ ധനസഹായം സർക്കാരില്‍ നിന്ന് ലഭിക്കുക. വിദ്യാർത്ഥികള്‍ക്ക് മികച്ച ജോലി ലഭിക്കാൻ തൊഴില്‍പരിശീലനത്തിനുള്ള സാമ്ബത്തിക സഹായം നല്‍കുകയാണ് കണക്‌ട് ടു വർക്ക് എന്ന ഈ പദ്ധതിയുടെ ലക്ഷ്യം.അപേക്ഷകള്‍ eemployment.kerala.gov.in പോർട്ടല്‍ മുഖേന ഓണ്‍ലൈനായി മാത്രമാണ് സ്വീകരിക്കുന്നത്. കേരളത്തില്‍ സ്ഥിരതാമസക്കാരായ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ. കുടുംബ വാർഷിക വരുമാനം […]

Read More

സ്വര്‍ണവില വന്‍ കുതിപ്പില്‍; 5520 രൂപയുടെ ലാഭം കഴിഞ്ഞു, ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം

by on January 2, 2026 0

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ മാസം അവസാനത്തില്‍ കുറഞ്ഞുവന്നിരുന്ന സ്വര്‍ണവില ഇപ്പോള്‍ കുതിക്കുകയാണ്. പുതുവര്‍ഷത്തിലെ ആദ്യ ദിനത്തില്‍ നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കില്‍ ഇന്ന് വലിയ വര്‍ധനവുണ്ടായി. വരുദിവസങ്ങളിലും വില ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. രമേശ് പിഷാരടി ഇറങ്ങുമോ? തൃപ്പൂണിത്തുറയില്‍ ചര്‍ച്ച, സ്വരാജില്ലാതെ സിപിഎം, ബിജെപി പ്രതീക്ഷയില്‍ഡോളര്‍ സൂചിക മൂല്യം കുറഞ്ഞത് സ്വര്‍ണവില ഉയരാനുള്ള കാരണമാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യവും ഇടിഞ്ഞു നില്‍ക്കുകയാണ്. അതേസമയം, ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം […]

Read More

വെള്ളാപ്പള്ളി കേരളത്തെ വിഷലിപ്തമാക്കുന്നു, മാപ്പ് പറയണം: കേരള പത്രപ്രവര്‍ത്തക യൂണിയൻ

by on January 2, 2026 0

തിരുവനന്തപുരം:  മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച്‌ അധിക്ഷേപിച്ച എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്ഥാപിത താത്പര്യങ്ങള്‍ക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത മാടമ്ബിയാണെന്ന് ആവർത്തിച്ച്‌ തെളിയിക്കുകയാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. കഴിഞ്ഞ ദിവസം ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകൻ്റെ മൈക്ക് തട്ടി മാറ്റി പോടോ എന്ന് കയർത്ത വെള്ളാപ്പള്ളിയുടെ മാടമ്ബി മനോഭാവവും ഫാഷിസ്റ്റ് നിലപാടും ജനാധിപത്യ സമൂഹം ഒരു നിലയ്ക്കും അംഗീകരിക്കാൻ പാടില്ലാത്തതാണ്.   അദ്ദേഹത്തെ തിരുത്താൻ അടുപ്പമുള്ള നേതാക്കളും കേരളത്തില്‍ സാമൂഹിക നവോഥാനത്തിൻ്റെ ചാലകശക്തിയായ […]

Read More

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 കാരിയുടെ ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്

by on January 2, 2026 0

പാലക്കാട്: പാലക്കാട്ടെ കുഞ്ഞുവിനോദിനിക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സഹായ ഹസ്തം നീട്ടിയിരിക്കുന്നത്. കൃത്രിമ കൈ ഘടിപ്പിക്കാനുള്ള മുഴുവൻ ചെലവും വഹിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. ഇക്കാര്യം വിനോദിനിയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച്‌ അറിയിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൃത്രിമ കൈ വയ്ക്കാനുള്ള നടപടികള്‍ ഇന്നുതന്നെ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. ഇത് റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന് നന്ദി എന്നും പ്രതിപക്ഷ നേതാവ് […]

Read More

എന്‍റെ കയ്യില്‍ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോള്‍ പറഞ്ഞത് അറിയാം, സിപിഐക്കെതിരെ വെള്ളാപ്പള്ളി; തെറ്റായ വഴിക്ക് ഒരു രൂപ വാങ്ങില്ലെന്ന് ബിനോയ് വിശ്വം

by on January 2, 2026 0

ആലപ്പുഴ: എസ് എൻ ഡ‍ി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നു. ചതിയൻ ചന്തു പരാമർശത്തില്‍ തുടങ്ങിയ വിമർശനങ്ങള്‍ വെള്ളാപ്പള്ളി ഇന്നും ആവർത്തിച്ചു. ബിനോയ്‌ വിശ്വത്തിന്റെ കാറില്‍ സഞ്ചരിക്കേണ്ട കാര്യം തനിക്കില്ലെന്നാണ് ഇന്നലെ ബിനോയ് വിശ്വം നടത്തിയ പരാമർശത്തിന് വെള്ളാപ്പള്ളി ഇന്ന് മറുപടി നല്‍കിയത്. എം എൻ ഗോവിന്ദൻ അടക്കമുള്ള ആളുകള്‍ തന്റെ കാറില്‍ കയറിയിട്ടുണ്ട്. തന്‍റെ കയ്യില്‍ നിന്ന് കൈനീട്ടി […]

Read More

പൊലീസ് സ്റ്റേജില്‍ കയറി ഡിജെ കലാകാരന്റെ ലാപ്ടോപ്പ് ചവിട്ടിപ്പൊട്ടിച്ചു”; പത്തനംതിട്ടയില്‍ ന്യൂ ഇയര്‍ ആഘോഷത്തിനിടെ പൊലീസ് അതിക്രമമെന്ന് പരാതി

by on January 2, 2026 0

പത്തനംതിട്ടയില്‍ ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസ് അതിക്രമമെന്ന് പരാതി. ഡിജെ കലാകാരന്റെ ലാപ്ടോപ്പ് പൊലീസ് ചവിട്ടി പൊട്ടിച്ചുവെന്ന് ആരോപണം. പത്തനംതിട്ട ജിയോ ഗ്രൗണ്ടില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം.അഭിരാം സുന്ദർ എന്ന യൂട്യൂബറിന്റെ ലാപ്ടോപ്പ് ആണ് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ചവിട്ടി തെറിപ്പിച്ചത്.   ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. പൊലീസ് ലാപ്ടോപ്പ് ചവിട്ടിത്തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ 24ന് ലഭിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. സ്റ്റേജിലേക്ക് കയറിയ പൊലീസുകാരൻ ലാപ്ടോപ്പിന് ചവിട്ടുന്ന ദൃശ്യങ്ങള്‍ അടക്കം അഭിരാം […]

Read More

സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ നിയമനം; ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അധ്യാപകരാകാൻ കെ ടെറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍

by on January 2, 2026 0

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കുള്‍ അധ്യാപകർക്ക് കെ ടെറ്റ് യോഗ്യത നിർബന്ധമാക്കി സർക്കാർ ഉത്തരവ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇളവുകള്‍ ഒഴിവാക്കിയത്. പിഎച്ച്‌ഡിയും നെറ്റും ഉള്‍പ്പെടെ ഉയർന്ന യോഗ്യതയുളളവരും ഇനി കെ ടെറ്റ് പാസാകണം. സ്ഥാനക്കയറ്റത്തിനും കെ ടറ്റ് നിർബന്ധമാക്കി.   സ്കൂള്‍ അധ്യാപക നിയമനം നേടാൻ സംസ്ഥാന സർക്കാരിന്‍റെ യോഗ്യതാ പരീക്ഷയായ കെ ടെറ്റ്. സർക്കാർ,എയ്ഡഡ് സ്കൂളുകളില്‍ സർവീസിലുളള അധ്യാപകരും കെ ടെറ്റ് പാസായിരിക്കണമെന്ന് സുപ്രീം കോടതി വിധിച്ചത് കഴിഞ്ഞ സെപ്തംബറിലാണ്. ഉത്തരവിനെതിരെ റിവ്യൂ ഹർജി […]

Read More

പുറത്ത് ‘വീട്ടില്‍ ഊണ്’, അകത്ത് മിനി ബാര്‍, മുകള്‍ നിലയില്‍ രഹസ്യ അറ, റെയ്ഡില്‍ കിട്ടിയത് 76 കുപ്പി മദ്യം

by on January 2, 2026 0

എരുമേലി: വീട്ടില്‍ ഊണിന്റെ പേരില്‍ നടന്നിരുന്നത് മദ്യ കച്ചവടം. ഡ്രൈ ഡേയിലെ റെയ്ഡില്‍ കിട്ടിയത് 76 കുപ്പി മദ്യം. മണിമല കറിക്കാട്ടൂരില്‍ ആണ് വീട്ടില്‍ ഊണിന്റെ മറവില്‍ അനധികൃത മദ്യ വില്‍പന നടത്തിയിരുന്നത്. വീട്ടില്‍ ഊണ് എന്ന പേരിലായിരുന്നു ഹോട്ടല്‍ നടത്തിയിരുന്നത്. എന്നാല്‍ ഊണിനൊപ്പം അനധികൃത മദ്യ വില്‍പനയുമുണ്ടെന്ന രഹസ്യ വിവരത്തേ തുടർന്നാണ് എക്സൈസ് ഒന്നാം തിയതി ഇവിടെ പരിശോധനയ്ക്ക് എത്തിയത്. ഡ്രൈ ഡേയും പുതുവർഷവും ആയതോടെ ഇരട്ടി ലാഭത്തിലുള്ള വില്‍പന എക്സൈസ് എത്തിയതോടെ പാളുകയായിരുന്നു. ഹോട്ടല്‍ […]

Read More