March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • മദ്യലഹരിയിലുണ്ടായ തര്‍ക്കം; തൃശൂരില്‍ മകൻ അച്ഛനെ കുത്തിക്കൊന്നു

മദ്യലഹരിയിലുണ്ടായ തര്‍ക്കം; തൃശൂരില്‍ മകൻ അച്ഛനെ കുത്തിക്കൊന്നു

By editor on September 10, 2025
0 51 Views
Share

 

തൃ ശൂർ: തൃശൂരില്‍ മകൻ അച്ഛനെ കുത്തിക്കൊന്നു. ആറ്റപ്പാടം സ്വദേശി ജോയിയാണ് (56) മരിച്ചത്. മദ്യലഹരിയില്‍ എത്തിയ മകനുമായി ഉണ്ടായ തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

തൃശൂർ കൊരട്ടിയിലാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് മകൻ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോയി. രാത്രി മകൻതന്നെയാണ് ജോയി രക്തത്തില്‍ കുളിച്ചുക്കിടക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസെത്തി പരിശോധന നടത്തി. ആദ്യ ഘട്ടത്തില്‍ കൊലപാതകം നടത്തിയ കാര്യം മകൻ സമ്മതിച്ചിരുന്നില്ല.

ഇരുവരും തമ്മില്‍ മിക്കപ്പോഴും വഴക്ക് നടക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കൂടാതെ മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. സ്ഥലത്ത് നിന്ന് കത്തിയും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ക്രിസ്റ്റിയുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *