March 29, 2026
  • March 29, 2026
Breaking News
  • Home
  • Uncategorized
  • മാഹി മുസ്ലിം ലീഗ് ഘടകം പിരിച്ചു വിട്ടു: അഡ് ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചു

മാഹി മുസ്ലിം ലീഗ് ഘടകം പിരിച്ചു വിട്ടു: അഡ് ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചു

By editor on March 29, 2026
0 8 Views
Share

മാഹി മുസ്ലിം ലീഗ് ഘടകം പിരിച്ചു വിട്ടു: അഡ് ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചു

 

മയ്യഴി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പുതുച്ചേരി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന മാഹിയിലെ മുസ്ലീം ലീഗ് ഘടകം പിരിച്ച് വിട്ട് പുതിയ അഡ് ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചു. നേതൃത്വത്തെ ധിക്കരിച്ച് മാഹി മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിക്കുന്ന മുഹമ്മദ് സമീൽ കാസിം, പുതുച്ചേരി സംസ്ഥാന പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ഏഴ് പേർക്കെതിരെയാന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ കമ്മിറ്റി അച്ചടക്ക നടപടി എടുത്തത്. അച്ചക്ക നടപടിയുടെ ഭാഗമായാണ് മാഹി ഘടകം പിരിച്ച് വിട്ടത്.

മാഹി നിയോജക മണ്ഡലത്തിനായി രൂപവത്കരിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു. പുതുതായി രൂപീകരിച്ച കമ്മിറ്റി ഇനി മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ മാഹി അസംബ്ലി മണ്ഡലം കമ്മിറ്റിയായി പ്രവർത്തിക്കും.

ഭാരവാഹികൾ: കൂലോത്തും കണ്ടി ബഷീർ (പ്രസി), ടി.കെ.സുബൈർ, മുഹമ്മദലി മാഹി, കെ.പി. സിദ്ദിഖ്, കണ്ടോത്ത് ഖാലിദ് (വൈ.പ്രസി), ഇഫ്തിയാന്ന് മഞ്ചക്കൽ (ജന. സെക്രട്ടറി), പി. ലത്തീഫ്, ടി.സി.എച്ച്. റസാഖ്, അൽത്താഫ് പാറക്കൽ, സുനീർ സുവർണ്ണ (ജോ. സെക്ര), സി.എ. അബുബക്കർ (ട്രഷ).

Leave a comment

Your email address will not be published. Required fields are marked *