June 13, 2026
  • June 13, 2026
Breaking News
  • Home
  • Uncategorized
  • എറണാകുളത്ത് എംഡിഎംഎയും കഞ്ചാവുമായി തൃശ്ശൂര്‍ സ്വദേശിനി പിടിയില്‍

എറണാകുളത്ത് എംഡിഎംഎയും കഞ്ചാവുമായി തൃശ്ശൂര്‍ സ്വദേശിനി പിടിയില്‍

By on May 30, 2025 0 151 Views
Share

കൊച്ചി: പള്ളിപ്പുറം ചെറായില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതി പിടിയില്‍. തൃശ്ശൂര്‍ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്പില്‍ വീട്ടില്‍ കാഷ്മീര പി ജോയിയാണ് അറസ്റ്റിലായത്. മുനമ്പം പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.

10.07 ഗ്രാം എംഡിഎംഎയും 7.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. യുവതി താമസിച്ചിരുന്ന വാടക വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ആറ് സിപ്‌ലോക്ക് കവറുകളില്‍ സൂക്ഷിച്ച നിലയില്‍ എംഡിഎംഎയും രണ്ട് കവറുകളിലായി സൂക്ഷിച്ച കഞ്ചാവും കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍ കെഎസ് സന്ദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a comment

Your email address will not be published. Required fields are marked *