March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • ടോൾ വിലക്ക് നീക്കുമോ? പാലിയേക്കര ടോൾ പിരിവിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്

ടോൾ വിലക്ക് നീക്കുമോ? പാലിയേക്കര ടോൾ പിരിവിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്

By on September 25, 2025 0 54 Views
Share

paliyekkara toll plaza

തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് നീക്കാനുള്ള ഉത്തരവ് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചേക്കും. കർശന ഉപാധികളോടെ ആയിരിക്കും ടോൾ പിരിവ് പുനരാരംഭിക്കാനുള്ള ഉത്തരവുണ്ടാവുക എന്ന് കോടതി അറിയിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും മുരിങ്ങൂർ ഭാഗത്തെ മണ്ണിടിച്ചിലിനെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു.

മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. നടപടികൾ തൃപ്തികരമാണെങ്കിൽ ടോൾ വിലക്ക് നീക്കും. കഴിഞ്ഞ 51 ദിവസമായി പാലിയേക്കരയിൽ ടോൾ വിലക്ക് ഏർപ്പെടുത്തിയിട്ട്.

അതേസമയം, ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താത്ക്കാലികമായി തടഞ്ഞത്. ജനവികാരത്തിനൊപ്പം ആണ് കോടതി. ടോൾ പുനഃസ്ഥാപിച്ചാൽ 50% മാത്രം ഈടാക്കാനെ അനുവാദം നൽകാവൂ എന്ന് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.

Leave a comment

Your email address will not be published. Required fields are marked *