March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • കുടിവെള്ള പൈപ്പിനായി എടുത്ത കുഴികൾ അപകടം മാടി വിളിക്കുന്നു.

കുടിവെള്ള പൈപ്പിനായി എടുത്ത കുഴികൾ അപകടം മാടി വിളിക്കുന്നു.

By on October 20, 2025 0 48 Views
Share

കുടിവെള്ള പൈപ്പ് ലൈനിനായി എടുത്ത കുഴികൾ അപകട കെണിയാവുന്നു. കണ്ണിച്ചിറ പുതിയ റോഡിലായി അങ്ങിങ്ങോളം വൻ കുഴികൾ രൂപപ്പെട്ടതുകാരണം ഇവിടം അപകടക്കെണിയാവുന്നു. പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഒരു മാസത്തിലധികമായി റോഡിൻ്റെ ഓരങ്ങളിലായി എടുത്ത കുഴികൾ മൂടാതെ വെക്കുന്നതാണ് അപടത്തിന് വഴി ഒരുക്കുന്നത്. സ്ഥാപിച്ച പൈപ്പ് ലൈനിലെ ലീക്കുകൾ പരിഹരിക്കാനാവാത്തതാണ് അപകടക്കുഴികൾ മൂടാൻ കാലതാമസമെന്നാണ് സമീപത്തുകാർ പറയുന്നത്. രാത്രി കാലങ്ങളിലാണ് ഇവിടെ അപകടക്കളമാകുന്നത്.

എതിരെ വരുന്ന വാഹനങ്ങളിൽ നിന്നുമുള്ള വെളിച്ചം കാരണം സൈഡ് വ്യക്തമാതെ നിരവധി ഇരുചക്ര വാഹനങ്ങൾ കുഴിയിൽ തെറിച്ച് വീണ് പ്രതിദിനം ഒട്ടേറെ അപകടങ്ങൾക്ക് പരിസരവാസികൾ സാക്ഷ്യം വഹിക്കു ന്നുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ നിരവധി പേർക്ക് കുഴിയിൽ അകപ്പെട്ട് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. അധികാരികൾ സ്ഥിതി ഗൗരവകമായി കണ്ട് കുഴികൾ നികത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ദേശവാസികളുടെ ആവശ്യം.

Leave a comment

Your email address will not be published. Required fields are marked *