January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • മുഴപ്പിലങ്ങാടിന്റെ ലക്ഷ്മിയേടത്തിക്ക് ആദരം..

മുഴപ്പിലങ്ങാടിന്റെ ലക്ഷ്മിയേടത്തിക്ക് ആദരം..

By on November 3, 2025 0 81 Views
Share

ഓരോ മനുഷ്യനെയും അറിയാനും അടുത്തിടപഴകാനും കഴിയുക എന്നതാണ് ഒരു ജനപ്രതിനിധിയുടെ പ്രഥമ കടമ…
മുഴപ്പിലങ്ങാടിനെ അറിയാനും തന്റെ ഇടനെഞ്ചോട് ചേർത്ത് വെക്കാനും ലക്ഷ്മിയേടത്തിക്ക് സാധിച്ചു…
സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായ ലക്ഷ്മിയേടത്തി തന്റെ അറുപതാമത്തെ വയസ്സിലാണ് ഗ്രാമപഞ്ചായത്ത് അംഗമായി ചുമതല ഏൽക്കുന്നത്….
പിന്നീടങ്ങോട്ട് 15 വർഷക്കാലം മുഴപ്പിലങ്ങാടിന്റെ എല്ലാ പ്രവർത്തനങ്ങളിലും എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സജീവ സാന്നിധ്യമായി മാറി നമ്മുടെ ലക്ഷ്മിയേടത്തി….


കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രവർത്തിച്ച ഒരു നേതാവ്, മാപ്പിലങ്ങാടിന്റെ സമഗ്ര വികസനത്തിനുവേണ്ടി വ്യത്യസ്തമായ പദ്ധതികൾ സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുമ്പോൾ അതിന് ചുക്കാൻ പിടിക്കാനും നേതൃപരമായ പങ്കുവഹിക്കാനും ലക്ഷ്മിയേച്ചിക്ക് സാധിച്ചിട്ടുണ്ട്. മഹിളാ അസോസിയേഷൻ രംഗത്തും സജീവമായ ലക്ഷ്മിയുടെത്തി പാർട്ടി ഏൽപ്പിക്കുന്ന ഏതൊരു ഉത്തരവാദിത്വത്തെയും തന്നാലാവും വിധം മികച്ച രീതിയിൽ ചെയ്യാറുണ്ട്…
ഒരു നാടിന് കരുത്തായി ഒരു നാട്ടുകാർക്ക് തണലായി നിന്ന പ്രിയപ്പെട്ട ലക്ഷ്മിയെടത്തി പതിനഞ്ചു വർഷക്കാലം നടത്തിയ നിസ്വാർത്ഥമായ സേവനങ്ങൾക്ക് നാട് ആദരവ് നൽകി…

Leave a comment

Your email address will not be published. Required fields are marked *