March 29, 2026
  • March 29, 2026
Breaking News
  • Home
  • Uncategorized
  • 2026 – നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ നിയോജകമണ്ഡലത്തിൽ ഫറോക്ക് മുനിസിപ്പാലിറ്റിൽ ഹരിതചട്ടം കർശനമാക്കുവാൻ ഉദ്യോഗസ്ഥൻമാരുടെ യോഗം ചേർന്നു:-

2026 – നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ നിയോജകമണ്ഡലത്തിൽ ഫറോക്ക് മുനിസിപ്പാലിറ്റിൽ ഹരിതചട്ടം കർശനമാക്കുവാൻ ഉദ്യോഗസ്ഥൻമാരുടെ യോഗം ചേർന്നു:-

By on March 28, 2026 0 15 Views
Share

ഏപ്രിൽ 09 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ 48 ബൂത്തുകളിലും ഹരിതചട്ടം കർശനമായി പാലിക്കുന്നതിന് നടപടികൾ സ്വീകരിക്കുവാൻ ഉദ്യോഗസ്ഥൻമാരുടെ യോഗം തീരുമാനിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ബഹു.കേരള ഹൈക്കോടതിയുടെയും ഉത്തരവ് പ്രകാരം പ്രകൃതി സൌഹൃദമായി മാത്രമേ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്താൻപാടുള്ളൂ എന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പോളിംഗ് ബൂത്തുകളെ ഹരിതബൂത്തുകളായി മാറ്റുന്നതിന്, മുഴുവൻ ബൂത്തുകളിലും പ്രകൃതി സൌഹൃദ ഉൽപ്പന്നങ്ങൾകൊണ്ട് സ്വാഗതകമാനങ്ങൾ ഉണ്ടാക്കുവാനും മാലിന്യങ്ങൾ തരംതിരിച്ച് വയ്ക്കുന്നതിന് ഓലകൊണ്ടുള്ള കൊട്ടകൾ നൽകുവാനും, പോളിംഗ് ഉദ്യോഗസ്ഥൻമാർക്ക് ഭക്ഷണത്തിനായി ഗ്രീൻപാക്കിംഗ് ഉറപ്പുവരുത്തുവാനും ഇതിനായി ഓരോ ബൂത്തിന്‍റെയും ചുമതല ഹരിതകർമ്മസേനാംഗങ്ങൾക്ക് നൽകുവാനും തീരുമാനിച്ചു. പോളിംഗ് ബൂത്തുകളിൽ യാതൊരുവിധ ഡിസ്പോസിബിൾ ഗ്ലാസ്സുകളും പ്ലേറ്റുകളും ഉപയോഗിക്കാതെ ഭക്ഷണത്തിനായി സ്റ്റീൽപാത്രങ്ങളും ഗ്ലാസ്സുകളും ഉപയോഗിക്കാൻ തീരുമാനിച്ചു. ഹരിത പ്രോട്ടോകോൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികളുടെ യോഗം ചേരുവാൻ തീരുമാനിച്ചു. പോളിംഗ് അവസാനിച്ചാൽ മുഴുവൻ മാലിന്യങ്ങളും MCF-ൽ എത്തിക്കുന്നതിന് ട്രാൻസ്പോർട്ടേഷൻ പ്ലാൻ തയ്യാറാക്കി. മുഴുവൻ ബൂത്തുകളും ഹരിത ബൂത്ത് ആക്കുന്നതിന്‍റെ ഭാഗമായി സ്ഥാപന മേധാവികൾക്ക് കത്ത് നൽകുവാനും തീരുമാനിച്ചു. ഉദ്യോഗസ്ഥൻമാരുടെ യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ഇന്‍റേണൽ വിജിലൻസ് ഓഫീസർ ടി.ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ഫറോക്ക് മുനിസിപ്പാലിറ്റി ക്ലീൻസിറ്റി മാനേജർ (ഇൻ ചാർജ്) പി.എം.രാജൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.എസ്.ഷിജി, എൻ.സഷിത, പി.എൻ.സുമ, എം.ആയിഷാബീവി, ഷീജ.പി.വത്സൻ, സി.സുബിൽ, ശുചിത്വ മിഷൻ യംഗ് പ്രൊഫഷണൽ ടി.പി.ആതിര, ജോയിന്‍റ് ഡയറക്ടർ ഓഫീസിലെ സ്റ്റാഫ് വി.അരുണപ്രഭ, ഹരിതകർമ്മസേന കൺസോഷ്യം ഭാരവാഹികളായ പി.ഷായി, വി.ഷൈജ എന്നിവർ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *