May 6, 2026
  • May 6, 2026
Breaking News
  • Home
  • Uncategorized
  • ഐഫൽ ടവറിനേക്കാൾ ഉയരം, ചെനാബ് റെയില്‍പ്പാലം രാജ്യത്തിന് സമർപ്പിച്ചു; ഓപ്പറേഷൻ സിന്ദൂർ എന്ന് കേൾക്കുമ്പോൾ ഇനി പാകിസ്താൻ ഞെട്ടി വിറക്കുമെന്ന് പ്രധാനമന്ത്രി

ഐഫൽ ടവറിനേക്കാൾ ഉയരം, ചെനാബ് റെയില്‍പ്പാലം രാജ്യത്തിന് സമർപ്പിച്ചു; ഓപ്പറേഷൻ സിന്ദൂർ എന്ന് കേൾക്കുമ്പോൾ ഇനി പാകിസ്താൻ ഞെട്ടി വിറക്കുമെന്ന് പ്രധാനമന്ത്രി

By on June 6, 2025 0 124 Views
Share

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ റെയില്‍പ്പാത യാഥാര്‍ഥ്യമായെന്ന് പ്രധാനമന്ത്രി. 46,000 കോടി രൂപയുടെ വികസന പദ്ധതികൾ ജമ്മു കശ്മീരിന്റെ വികസനം ത്വരിതപ്പെടുത്തും. ഐഫല്‍ ടവര്‍ കാണാന്‍ ആളുകള്‍ പാരിസിലേക്ക് യാത്ര ചെയ്യുന്നു,എന്നാല്‍ ചെനാബ് റെയില്‍പ്പാലം ഐഫല്‍ ടവറിനേക്കാള്‍ ഉയരമുള്ളതാണ്. രാജ്യത്തിന്റെ ഐക്യത്തിന്റെയും ഇച്ഛാശക്തിയുടെയും വലിയ ആഘോഷമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലമായ ചെനാബ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിച്ചു. ത്രിവർണ്ണ പതാക വീശിക്കൊണ്ടായിരുന്നു ​അദ്ദേഹം ഉദ്ഘാടനം ചെയ്തത്.

പഹൽഗാമിൽ നിരപരാധികളെ പാകിസ്താൻ വധിച്ചു. ജമ്മു കശ്മീരിൽ ഭീകരത പടർത്തുവാൻ പാകിസ്താൻ ശ്രമിക്കുന്നു.വിനോദസഞ്ചാരം ഉപജീവനമാർഗമാക്കിയ കുതിരക്കാരൻ ആദിലിനെ ഭീകരർ കൊലപ്പെടുത്തി. അവധി ആഘോഷിക്കാൻ എത്തിയ രാജ്യത്തെ പൗരന്മാരെയും ഭീകരർ വധിച്ചു. ജമ്മു കാശ്മീരിന്റെ വിനോദസഞ്ചാരത്തെ ലക്ഷ്യമിട്ടാണ് ഭീകരർ ആക്രമണം നടത്തിയത്. പാകിസ്താന് ഇന്ത്യ മറുപടി കൊടുത്തു. ഓപ്പറേഷൻ സിന്ദൂർ എന്ന് കേൾക്കുമ്പോൾ തന്നെ പാകിസ്താൻ ഇനി ഞെട്ടി വിറക്കും.

Leave a comment

Your email address will not be published. Required fields are marked *