June 20, 2026
  • June 20, 2026
Breaking News
  • Home
  • Uncategorized
  • കേരളത്തിൻ്റെ അഭിമാനം; ജി.വി രാജ സ്പോർട്സ് സ്കൂൾ തുടങ്ങിയിട്ട് 50 വർഷം

കേരളത്തിൻ്റെ അഭിമാനം; ജി.വി രാജ സ്പോർട്സ് സ്കൂൾ തുടങ്ങിയിട്ട് 50 വർഷം

By on September 9, 2025 0 106 Views
Share

രാജ്യാന്തര കായിക മേളകളിൽ കേരളത്തിൻ്റെ പ്രാതിനിധ്യം കുറയുന്നു. ദേശീയ കായിക രംഗത്ത് ഇതര സംസ്ഥാനങ്ങള്‍ കുതിക്കുമ്പോള്‍ കേരളം കിതയ്ക്കുന്നു. അത് ഇന്നത്തെ അവസ്ഥ. പക്ഷേ, 1980കളിലും 90 കളിലും ദേശീയ, രാജ്യാന്തര കായികവേദികളില്‍ മലയാളി താരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അത്ലറ്റിക്സിൻ്റെ അക്ഷയഖനിയായി കേരളം എണ്ണപ്പെട്ടു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ വരെ കുതിപ്പ് തുടര്‍ന്നു.

കാല്‍ നൂറ്റാണ്ടിലേറെ നീണ്ട ആ കുതിപ്പിന് കാരണമായത് 1970 കളില്‍ നടപ്പിലായൊരു കായിക വിപ്ലവ പദ്ധതിയാണ്. അതിൻ്റെ അടയാളമായ ജി.വി.രാജാ സ്പോർട്സ് സ്കൂൾ തുടങ്ങിയിട്ട് 50 വർഷം തികഞ്ഞു.ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യർ ചെയര്‍മാനും മുന്‍ ഡി.ജി.പി. എം.കെ. ജോസഫ് സെക്രട്ടറിയുമായി 1970 ല്‍ രൂപവല്‍ക്കരിച്ച സ്‌പോര്‍ട്‌സ് വികസന കമ്മിഷന്‍ ആണ് കായിക വിപ്ലവത്തിനു തിരികൊളുത്തിയത്. ഈ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം 1975 ല്‍ തിരുവനന്തപുരത്ത് ആരംഭിച്ചതാണ് ജി.വി. രാജാ സ്‌പോര്‍ട്‌സ് സ്‌കൂൾ. കേരളത്തിൻ്റെ അഭിമാനമായ ജി.വി.രാജാ സ്കൂൾ സുവര്‍ണ ജൂബിലി നിറവില്‍ നില്‍ക്കെ ആദ്യ മൂന്നു ബാച്ചിലെ താരങ്ങളുടെ സംഘടന തങ്ങളുടെ വാര്‍ഷികം ഇക്കുറി ശ്രദ്ധേയമാക്കാന്‍ ഒരുങ്ങുന്നു.

Leave a comment

Your email address will not be published. Required fields are marked *