June 20, 2026
  • June 20, 2026
Breaking News
  • Home
  • Uncategorized
  • ‘പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വിഡിഎസ് സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍ സിക്ക് വേണ്ടി’; KCBC മദ്യവിരുദ്ധ സമിതി

‘പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വിഡിഎസ് സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍ സിക്ക് വേണ്ടി’; KCBC മദ്യവിരുദ്ധ സമിതി

By on June 20, 2026 0 31 Views
Share

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം മദ്യപാനികള്‍ക്കുവേണ്ടിയുള്ളതല്ല, മദ്യപരെ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ളതാണ്. ജെന്‍സിക്കും സ്ത്രീശാക്തീകരണത്തിനുവേണ്ടി ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രഖ്യാപിക്കുമ്പോഴും ഈ വിഭാഗക്കാരെ മറ്റൊരുവഴിയെ ചൂഷണം ചെയ്യുന്നത് ഭൂഷണമല്ല.

മദ്യത്തിന്റെ വീര്യം കുറയ്ക്കുന്നത് അതിനെ കൂടുതൽ സുരക്ഷിതമായി ചിത്രീകരിച്ച് ഉപഭോഗം വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ. മദ്യ ഉൽപ്പാദകരുടെ ആവശ്യപ്രകാരം നികുതി 251 ശതമാനത്തിൽ നിന്ന് 120 ശതമാനമായി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമാണെന്ന് സമിതി സംശയിക്കുന്നു. സാധാരണക്കാരുടെ ആരോഗ്യത്തേക്കാൾ മദ്യക്കമ്പനികളുടെ ലാഭത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്.

ഈ വിഭാഗക്കാരെ ലഹരി ആസക്തിയില്‍പെടുത്തി അവരുടെ ബലഹീനതയെ ചൂഷണം ചെയ്ത് സര്‍ക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള അടവുനയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയത്തോട് വി.ഡി.എസ്. സര്‍ക്കാരും നീതിയും കൂറും പുലര്‍ത്തണം. മാരക ലഹരികള്‍ക്കെതിരെ വാരിയേഴ്‌സിനെ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമ്പോള്‍ മദ്യത്തിന്റെ കാര്യത്തില്‍ ക്യാരിയേഴ്‌സിനെയും അടിമകളെയും സൃഷ്ടിക്കാനുള്ള നയത്തിലേക്ക് കടക്കരുത്.

വി.ഡി.എസ്. സര്‍ക്കാരില്‍ സാധാരണ ജനം പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. പ്രതീക്ഷയെ സര്‍ക്കാര്‍ തകിടം മറിക്കരുതെന്നും കെ സി ബി സി വ്യക്തമാക്കി. ലഹരിവിരുദ്ധ പോരാട്ടങ്ങൾ നടത്തുമ്പോൾ തന്നെ മദ്യത്തിന് അടിമകളെ സൃഷ്ടിക്കുന്ന നയങ്ങൾ സർക്കാർ തിരുത്തണം. മദ്യലഭ്യത വർദ്ധിപ്പിക്കുന്നത് സാമൂഹികമായ തകർച്ചയ്ക്കും കുടുംബങ്ങളുടെ താളംതെറ്റലിനും കാരണമാകും. ഈ നയത്തിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്നും സമിതി ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *