June 20, 2026
  • June 20, 2026
Breaking News
  • Home
  • Uncategorized
  • വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ ആവിഷ്കരിച്ചത് എൽഡിഎഫ് സർക്കാർ, യുഡിഎഫിന്റെ മദ്യനയം നിലവിൽ വന്നിട്ടില്ല;

വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ ആവിഷ്കരിച്ചത് എൽഡിഎഫ് സർക്കാർ, യുഡിഎഫിന്റെ മദ്യനയം നിലവിൽ വന്നിട്ടില്ല;

By on June 20, 2026 0 29 Views
Share

liju

വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ ആവിഷ്കരിച്ചത് എൽഡിഎഫ് സർക്കാർ ആണെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. 2023 ൽ പുറത്തിറക്കിയ ഗവൺമെന്റ് ഉത്തരവ് പ്രകാരം അന്നത്തെ അബ്കാരി റൂൾസ് അമെൻഡ് ചെയ്ത് സെക്ഷൻ 3 ഉൾപ്പെടുത്തി. വീര്യമുള്ള മദ്യത്തിന്റെ വിൽപ്പനക്കായി കേരളത്തിൽ സാഹചര്യം ഒരുക്കിയത് എൽഡിഎഫ് സർക്കാർ 2025 ൽ മറ്റൊരു സർക്കുലർ പുറത്തിറക്കി. അതിൽ 20 – 30% വരെയുള്ള മദ്യത്തെ ഹോർട്ടി വൈൻസ് എന്നതായി ഉൾപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

വീര്യം കുറഞ്ഞ രണ്ട് മദ്യങ്ങൾക്ക് അനുമതി നൽകിയത് എൽഡിഎഫ് സർക്കാർ. നികുതി ഘടന നിശ്ചയിക്കുകയാണ് പുതിയ ബഡ്ജറ്റിൽ വന്നിരിക്കുന്നത് അത് ധനകാര്യ തീരുമാനമാണ്. യുഡിഎഫിന്റെ മദ്യനയം നിലവിൽ വന്നിട്ടില്ല. കേരളത്തിന് അനുയോജ്യമായ രീതിയിലുള്ള ഒരു മദ്യനയം രൂപപ്പെടുത്തുന്നതേയുള്ളൂ.

വിൽപ്പന നടത്തണമോ എന്നുള്ളത് നയപരമായിട്ടുള്ള തീരുമാനമാണ്. അത് ചർച്ചകൾ നടത്തി മാത്രമെ തീരുമാനിക്കു. മദ്യം ഒഴുക്കാനുള്ള തീരുമാനമെടുത്തത് എൽഡിഎഫ് ആണ്. നിയമനിർമ്മാണം നടത്തി അബ്കാരി റൂൾസിനെ അമെൻഡ് ചെയ്തത് എൽഡിഎഫ് ആണ്. ഡിസ്ലറികൾ തുടങ്ങാനും തീരുമാനമെടുത്തത് എൽഡിഎഫ് ആണ്.

മദ്യം ഒഴുക്കാൻ തീരുമാനം ഉണ്ടായിരുന്നില്ലെങ്കിൽ ഇത്തരത്തിലുള്ള ഒരു അമൻമെന്റിന്റെ കാര്യം ഉണ്ടായിരുന്നില്ലല്ലോ. ഇവിടെ ചെയ്തിരിക്കുന്നത് നികുതി ഘടനയിൽ ഭേദഗതി വരുത്തി എന്നത് മാത്രം. കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം കൊടുക്കണമോ വേണ്ടയോ എന്നത് UDF നയം പുറത്തുവരുമ്പോൾ മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *