March 23, 2026
  • March 23, 2026
Breaking News
  • Home
  • Uncategorized
  • മൂന്നാം പിണറായി സർക്കാർ ഉണ്ടാകില്ല, UDF റെക്കോർഡ് വിജയം നേടും; ഉപമുഖ്യമന്ത്രി സ്ഥാനത്തോട് താത്പര്യം ഇല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മൂന്നാം പിണറായി സർക്കാർ ഉണ്ടാകില്ല, UDF റെക്കോർഡ് വിജയം നേടും; ഉപമുഖ്യമന്ത്രി സ്ഥാനത്തോട് താത്പര്യം ഇല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

By on March 23, 2026 0 13 Views
Share

കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരാനുള്ള സാഹചര്യം ഇപ്പോൾ ഇല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് റെക്കോർഡ് വിജയം നേടും. ഉപമുഖ്യമന്ത്രി സ്ഥാനത്തോട് താല്പര്യം ഇല്ല. ഉപമുഖ്യമന്ത്രി എന്നത് ആലങ്കാരിക പദം. കേരളത്തിൽ ആരോഗ്യ മേഖല ശോച്യാവസ്ഥയിൽ. ആരോഗ്യ മേഖലയിൽ പോസ്റ്റിങ്ങ്‌ ഇല്ല. ഉപകരണം, മരുന്നുകൾ എന്നിവ ഇല്ല. കഴിഞ്ഞ 10 വർഷം കൊണ്ട് ആരോഗ്യ രംഗം താഴോട്ടു പോയെന്നും അദ്ദേഹം വിമർശിച്ചു.

പുതിയ ഡീൽ ആരാണ് ഉണ്ടാക്കിയത് എന്ന് വ്യക്തം. ഞങ്ങളോട് മറുപടി പറയാൻ അവർക്ക് പിന്നൊട്ട് സഞ്ചരിക്കേണ്ടി വരുന്നു. എൽഡിഎഫ് മൂന്നാം സ്ഥാനത് ഉള്ള സ്ഥലത്ത് അവർ ദുർബല സ്ഥാനാർഥിയെ നിർത്തി. പാലക്കാട്, കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാനാർഥികളെ നോക്കിയാൽ മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി

സിപിഐഎം വനിതകൾക്ക് നൽകിയത് ജയിക്കാവുന്ന സീറ്റ്. കൂത്തുപറമ്പ്, പേരാമ്പ്ര മണ്ഡലങ്ങളിൽ ഞങ്ങൾ ജയികും. സിപിഐഎമ്മിൽ ഉൾപ്പാർട്ടി ജനാധിപത്യമില്ല. അതാണ് സിപിഎമ്മിൽ പൊട്ടി തെറിക്കുന്നത്. കുന്നത്ത് മുഹമ്മദിനെ പിന്തുണക്കുന്നത് സിപിഐഎമിന്റെ ദയനീയമായ പതനം. ഞങ്ങൾ ഒഴിവാക്കിയ ആൾ ആണ് കുന്നത്ത് മുഹമ്മദ്‌. പുനലൂരിൽ കോൺഗ്രസ്സ് ഞങ്ങളുടെ കൂടെ. കമ്പയിൻ വരുമ്പോൾ വിമതൻ അപ്രസക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *