June 23, 2026
  • June 23, 2026
Breaking News
  • Home
  • Uncategorized
  • അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവം; പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും

അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവം; പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും

By on June 23, 2026 0 43 Views
Share

no money to refuel vehicles at police stations

കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായ കേസില്‍ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും. അങ്കണവാടിയിലെ ടീച്ചറാണ് അമ്മ. പ്രതി കാശിനാഥ് നിരന്തരം അങ്കണവാടിയിലേക്ക് എത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പൊലീസിന് വിവരം ലഭിച്ചു.

ചോദ്യം ചെയ്യലില്‍ കാശിനാഥ് കുറ്റം സമ്മതിച്ചിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

വനിതാ ശിശു വികസന വകുപ്പ് സംഭവത്തില്‍ നടപടിയെടുത്തിരുന്നു. അങ്കണവാടിയിലെ വര്‍ക്കറെ അടിയന്തരമായി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. അങ്കണവാടിയില്‍ പുറത്ത് നിന്നുള്ള ആരേയും പ്രവേശിപ്പിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതിനാണ് നടപടി. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ബിന്ദു കൃഷ്ണ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പ്രത്യേക അന്വേഷണം നടത്തുന്നതിന് ജോയിന്റ് ഡയറക്ടര്‍, നിര്‍ഭയ സെല്‍ കോര്‍ഡിനേറ്റര്‍, ഐസിപിഎസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നിവരെ ചുമതലപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *