March 25, 2026
  • March 25, 2026
Breaking News
  • Home
  • Uncategorized
  • മയ്യഴി  മയ്യഴിയുടെ വികസന പോരാട്ടങ്ങളിൽ എന്നും മുൻനിരയിലുണ്ടായിരുന്ന അഡ്വ. ടി. അശോക് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പുതിയ ഘട്ടത്തിലേക്ക്.

മയ്യഴി  മയ്യഴിയുടെ വികസന പോരാട്ടങ്ങളിൽ എന്നും മുൻനിരയിലുണ്ടായിരുന്ന അഡ്വ. ടി. അശോക് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പുതിയ ഘട്ടത്തിലേക്ക്.

By editor on March 25, 2026
0 6 Views
Share

മയ്യഴി

മയ്യഴിയുടെ വികസന പോരാട്ടങ്ങളിൽ എന്നും മുൻനിരയിലുണ്ടായിരുന്ന അഡ്വ. ടി. അശോക് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പുതിയ ഘട്ടത്തിലേക്ക്. ജനവികാരം തൊട്ടറിഞ്ഞും വികസന മുരടിപ്പിനെതിരെ വോട്ടർമാരെ അണിനിരത്തിയുമാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി മണ്ഡലത്തിൽ പര്യടനം നടത്തുന്നത്. ബുധനാഴ്ച ചൂടിക്കോട്ട ടൗണിലെ വീടുകൾ സന്ദർശിച്ചുകൊണ്ടാണ് അദ്ദേഹം പ്രചാരണം ആരംഭിച്ചത്. ജനകീയ പ്രശ്നങ്ങളിൽ എന്നും മുന്നിലുണ്ടാകുമെന്നുള്ള ഉറപ്പുമായാണ് സ്ഥാനാർഥി വോട്ടർമാരെ സമീപിക്കുന്നത്. ഓരോ വീടുകളിലും നിന്നും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് മാഹി ശ്രീകൃഷ്ണ ക്ഷേത്രം, മാഹി എംഎംസി എന്നിവിടങ്ങളിലും ടൗണിലെ വീടുകളും സന്ദർശിച്ചു. മയ്യഴിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനക്ഷേമത്തിനുമായി താൻ നടത്തുന്ന പോരാട്ടങ്ങൾ തുടരുമെന്ന് വ്യക്തമാക്കിയാണ് പര്യടനം പുരോഗമിക്കുന്നത്.

എൽഡിഎഫ് നേതാക്കളായ കെ പി നൗഷാദ്, റംഷി സന്ദീപ്, യതീന്ദ്രൻ, കെ ജി രാഗേഷ്, രാജലക്ഷ്മി, നിഖിലേഷ്, പ്രേമകുമാരി, പ്രജില, ശ്രീപിന എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. വ്യാഴാഴ്ച മാഹി സ്പിന്നിംഗ് മിൽ പരിസരത്ത് ഗൃഹ സന്ദർശനം നടത്തും.

Leave a comment

Your email address will not be published. Required fields are marked *