June 24, 2026
  • June 24, 2026
Breaking News
  • Home
  • Uncategorized
  • സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഒൻപത് മന്ത്രിമാരും ചുമതയേറ്റു; ശ്രദ്ധേയ സാന്നിധ്യമായി തൃഷയും

സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഒൻപത് മന്ത്രിമാരും ചുമതയേറ്റു; ശ്രദ്ധേയ സാന്നിധ്യമായി തൃഷയും

By editor on May 10, 2026
0 117 Views
Share

സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഒൻപത് മന്ത്രിമാരും ചുമതയേറ്റു; ശ്രദ്ധേയ സാന്നിധ്യമായി തൃഷയും

 

സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഒൻപത് മന്ത്രിമാരും ചുമതയേറ്റു; ശ്രദ്ധേയ സാന്നിധ്യമായി തൃഷയും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ടിവികെ മേധാവി ചന്ദ്രശേഖർ ജോസഫ് വിജയ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ‘ആണ്ടവൻ മീതെ ആണയിട്ട്’ ആയിരുന്നു വിജയ് അധികാരം ഏറ്റെടുത്തത്.

വിജയ്‌ക്ക് പുറമേ ഒൻപത് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. എൻ ആനന്ദ്, ആദവ് അർജുന, ഡോ കെ ജി അരുൺരാജ്, കെ എ സെങ്കോട്ടയൻ, പി വെങ്കിട്ടരമണൻ, ആർ നിർമൽകുമാർ, രാജ്മോഹൻ, ഡോ ടി കെ പ്രഭു, സെൽവി എസ് കീർത്തന എന്നവരാണ് ഇന്ന് മന്ത്രിമാരായത്

1967 ന് ശേഷം ഇതാദ്യമായാണ് ഡിഎംകെ- എഐഎഡിഎംകെ ഇതര സർക്കാർ തമിഴ്നാട്ടിൽ നിലവിൽ വരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകളാണ് ടിവികെ ആകെ നേടിയത്. 234 അംഗ നിയമസഭയിൽ 120 എംഎൽഎമാരുടെ പിന്തുണയാണ് വിജയ് അവകാശപ്പെട്ടിരിക്കുന്നത്. കോൺ​ഗ്രസ്- 5, സി.പി.ഐ, സി.പി.എം എന്നിവയിൽ നിന്നും 2 വീതം, മുസ്ലിം ലീഗ്- 2 എന്നിങ്ങനെയുള്ളവരുടെ പിന്തുണ വാങ്ങിയാണ് 120 എന്ന സംഖ്യയിലേക്ക് വിജയ് എത്തിയത്. മെയ് 13 നോ അതിനുമുൻപോ വിജയ് വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടിവരും.

Leave a comment

Your email address will not be published. Required fields are marked *