May 10, 2026
  • May 10, 2026
Breaking News
  • Home
  • Uncategorized
  • അസമില്‍ ഹിമന്ത ബിശ്വ ശര്‍മ്മ യുഗം തുടരും; മെയ് 12 ന് സത്യപ്രതിജ്ഞ ചെയ്തേക്കും; പ്രധാനമന്ത്രി പങ്കെടുക്കും

അസമില്‍ ഹിമന്ത ബിശ്വ ശര്‍മ്മ യുഗം തുടരും; മെയ് 12 ന് സത്യപ്രതിജ്ഞ ചെയ്തേക്കും; പ്രധാനമന്ത്രി പങ്കെടുക്കും

By editor on May 10, 2026
0 10 Views
Share

ഗുവാഹത്തി: അസമില്‍ ഹിമന്ത ബിശ്വ ശർമ്മ യുഗം തുടരും. ബിജെപി നിയമസഭാ കക്ഷി നേതാവായി ഹിമന്ത ബിശ്വ ശർമ്മയെ വീണ്ടും ഏകകണ്ഠമായി തിരഞ്ഞെടുത്തു.

അസമില്‍ തുടർച്ചയായ രണ്ടാം തവണയാണ് ഹിമന്ത ബിശ്വ ശർമ്മ മുഖ്യമന്ത്രിയാകുന്നത്.

മെയ് 12 ന് ഗുവാഹത്തിയിലെ ഖാനപാറയില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും, പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായി പങ്കെടുക്കും. തുടർച്ചയായി മൂന്നാം തവണയാണ് അസമിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

 

ഗുവാഹത്തിയില്‍ ജെ.പി നദ്ദയുടെ സാന്നിധ്യത്തിലാണ് പാർലമെൻ്ററി പാർട്ടി യോഗം ചേർന്നത്. ഹിമന്ത ബിശ്വ ശർമ്മ ഉടൻ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും.

 

126 അംഗ നിയമസഭയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ 102 സീറ്റുകളാണ് നേടിയത്. സഖ്യകക്ഷികളായ എജിപിയും ബിപിഎഫും 10 വീതം സീറ്റുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മിത്രജൂത് സഖ്യത്തിന് 19 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 1970-80 കളിലെ കോണ്‍ഗ്രസ് കാലഘട്ടത്തിന് ശേഷം ആദ്യമായാണ് ഒരു പാർട്ടി തുടർച്ചയായി മൂന്ന് തവണ വിജയിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *