March 25, 2026
  • March 25, 2026
Breaking News
  • Home
  • Uncategorized
  • ‘കേരളത്തിൽ വർഗീയ കക്ഷികളുമായി കച്ചവടം ഉണ്ടാക്കിയത് യുഡിഎഫ്, ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയത് സതീശന്റെ പാർട്ടി’; എ വിജയരാഘവൻ

‘കേരളത്തിൽ വർഗീയ കക്ഷികളുമായി കച്ചവടം ഉണ്ടാക്കിയത് യുഡിഎഫ്, ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയത് സതീശന്റെ പാർട്ടി’; എ വിജയരാഘവൻ

By on March 25, 2026 0 10 Views
Share

vijayarakhavan

കേരളത്തിൽ വർഗീയ കക്ഷികളുമായി കച്ചവടം ഉണ്ടാക്കിയത് യുഡിഎഫ് ആണെന്ന് സിപിഐഎം നേതാവ് എ വിജയരാഘവൻ. വി ഡി സതീശൻ ഈ ഡീലിന്റെ ഹോൾസെയിൽ ഡീലർ ആണ്. വർഗീയ കക്ഷികളുമായി സന്ധിചെയ്ത് ഹോൾസെയിൽ ഡീലർ ആണ് സതീശൻ. ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയത് സതീശന്റെ പാർട്ടിയാണ്. അധികാരത്തിൽ ഇരുന്നപ്പോൾ അധികാരം പങ്കുവെച്ച് നൽകിയത് ഇവരാണ്.

ബിജെപിയുമായി തരാതരത്തിൽ വോട്ട് കച്ചവടം നടത്തുന്നു. ഡീലിന്റെ എക്സ്പെർട്ട് സതീശനാണ്. ജി സുധാകരൻ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി നോമിനേഷൻ കൊടുത്ത് പിന്നീട് പറഞ്ഞത് എനിക്ക് ബിജെപിയുടെ വോട്ട് ലഭിക്കുമെന്നാണ്. ഇവിടെയാണ് യഥാർത്ഥ ഡീൽ നടന്നത്. കേരളത്തിൽ പലയിടത്തും യുഡിഎഫ് നടപ്പാക്കുന്നത് ഇതാണ്.

ഡീൽ പ്രയോഗത്തിൽ യുഡിഎഫ് ലക്ഷ്യമിടുന്നത് കേരളത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ്. എല്ലാത്തിനെയും വർഗീയ വൽക്കരിക്കുക എന്നതാണ് യുഡിഎഫ്ന്റെ ലക്ഷ്യം. മുഖ്യമന്ത്രിക്കും സർക്കാരിനെതിരെ ദുരാരോപണങ്ങളാണ് സതീശൻ ഉന്നയിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞ വാക്കുകളെ ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സമൂഹം അംഗീകരിക്കാത്ത വാക്കുകൾ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് സ്ഥാപിക്കാൻ മാധ്യമങ്ങൾക്ക് ശ്രമിച്ചു. കോൺഗ്രസിന്റെ സംഘടന ജനറൽ സെക്രട്ടറി പോലും അത് പഠിപ്പിച്ച് എപ്പോഴും ഉരുവിടുന്നു. മൂർച്ച ഇല്ലാത്ത പ്രതിപക്ഷം ആയി മാറിയിരിക്കുന്നു. മുഖ്യമന്ത്രിയെ വ്യക്തിപരമായ ആക്ഷേപിക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്.

കെ മുരളീധരൻ ഡീലിന്റെ രക്തസാക്ഷിയാണ്. തോൽവി ഉറപ്പായിപ്പോഴാണ് വട്ടിയൂർക്കാവിൽ ഡീൽ ആരോപണം ഉന്നയിക്കുന്നത്. ഡീലർമാർ നടത്തിയ കച്ചവടത്തിന്റെ ഭാഗമായാണ് മുരളീധരൻ തോറ്റത്. ബാർ മുതലാളിമാരുമായി അടുത്ത ബന്ധമുള്ളത് കോൺഗ്രസ് നേതാക്കൾക്കാണ്. അസംതൃപ്തരുടെ കൂട്ടായ്മ ഉണ്ടാക്കുമെന്ന് കെ കെ രമയുടെ പ്രസ്താവനയിൽ മൂല്യമില്ലാത്ത നാണയങ്ങൾക്ക് ഒരു വിലയുമില്ലന്ന് എ വിജയരാഘവൻ മറുപടി നൽകി.

Leave a comment

Your email address will not be published. Required fields are marked *