May 11, 2026
  • May 11, 2026
Breaking News
  • Home
  • Uncategorized
  • ശോഭ ജയിച്ചിരുന്നെങ്കില്‍ ‘വയ്ക്കടോ സ്വര്‍ണം’ എന്ന് നിയമസഭയില്‍ പറയാൻ ഒരാളുണ്ടാകുമായിരുന്നു’, ‘ബിജെപി ഡീല്‍’ ആരോപണത്തെ ‘പീല്‍’ എന്നും പരിഹസിച്ച്‌ സുരേഷ് ഗോപി

ശോഭ ജയിച്ചിരുന്നെങ്കില്‍ ‘വയ്ക്കടോ സ്വര്‍ണം’ എന്ന് നിയമസഭയില്‍ പറയാൻ ഒരാളുണ്ടാകുമായിരുന്നു’, ‘ബിജെപി ഡീല്‍’ ആരോപണത്തെ ‘പീല്‍’ എന്നും പരിഹസിച്ച്‌ സുരേഷ് ഗോപി

By editor on March 26, 2026
0 36 Views
Share

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞടുപ്പില്‍ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കില്‍ ബി ജെ പി ജയിക്കുമായിരുന്നെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.

ശോഭ അന്ന് ജയിച്ചിരുന്നെങ്കില്‍ ശബരിമല സ്വർണക്കൊള്ള നടത്തിയവരോട് നിയമസഭയില്‍ ‘വയ്ക്കടോ സ്വർണം’ എന്ന് പറയാൻ ഒരാളുണ്ടാകുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇത്തവണ ബി ജെ പിക്ക് സംസ്ഥാന ഭരണം പിടിക്കാമായിരുന്നുവെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ശോഭ മാത്രമല്ല അതേ പോലുള്ള നാരീശക്തികള്‍ ബി ജെ പിയില്‍ നിരവധിയുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണം. ബി ജെ പിക്കെതിരായ ഡീല്‍ ആരോപണത്തെയും സുരേഷ് ഗോപി പരിഹസിച്ചു. ‘ഡീല്‍’ അല്ല ‘പീല്‍ ‘ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഡീല്‍ ആരോപണം കേരളത്തെ ഒതുക്കാൻ ശ്രമിക്കുന്നവരുടെ കൊതിക്കെറുവാണ്. പരിവേദനമാണ് ഡീല്‍ ആരോപണത്തിലൂടെ കാണുന്നതെന്നും കോഴിക്കോട് നോർത്ത് മണ്ഡലം എൻ ഡി എ കണ്‍വെൻഷനില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രത്യേക തയ്യാറാക്കി വച്ച കസേരയ്ക്ക് പകരം സാധാരണ കസേര പറഞ്ഞെടുപ്പിച്ച്‌ അതില്‍ ഇരുന്നും കണ്‍വെൻഷനില്‍ സുരേഷ് ഗോപി കയ്യടി നേടിയിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *