May 11, 2026
  • May 11, 2026
Breaking News
  • Home
  • Uncategorized
  • ഒറ്റ ചിത്രം മാത്രം വിജയ്‍യുടെ ഓഫീസില്‍; ഡിഎംകെയെയും എഐഎഡിഎംകെയെയും ചൊടിപ്പിച്ച്‌ ആരംഭം, അണ്ണാദുരൈ ആരുടേയും സ്വത്ത് അല്ലെന്ന് വിജയ്

ഒറ്റ ചിത്രം മാത്രം വിജയ്‍യുടെ ഓഫീസില്‍; ഡിഎംകെയെയും എഐഎഡിഎംകെയെയും ചൊടിപ്പിച്ച്‌ ആരംഭം, അണ്ണാദുരൈ ആരുടേയും സ്വത്ത് അല്ലെന്ന് വിജയ്

By editor on May 10, 2026
0 28 Views
Share

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്‍യുടെ ഓഫീസില്‍ സിഎൻ അണ്ണാദുരൈയുടെ ചിത്രം മാത്രം. അണ്ണാദുരൈയെ കുറിച്ച്‌ വിജയ് പ്രസംഗിക്കുന്നത് ഡിഎംകെ – എഐഎഡിഎംകെ പാർട്ടികളെ ചൊടിപ്പിച്ചിരുന്നു.

അണ്ണാദുരൈ ആരുടേയും സ്വത്ത് അല്ലെന്നും മുഴുവൻ തമിഴ്നാടിന്റെയും ആണെന്ന് വിജയ് മറുപടി നല്‍കിയിരുന്നു.

 

തമിഴ്നാട്ടില്‍ 6 പതിറ്റാണ്ടായി തുടർന്നിരുന്ന ദ്രാവിഡ പാർട്ടികളുടെ ഭരണം അവസാനിപ്പിച്ചാണ് ടിവികെ അധ്യക്ഷൻ വിജയ് അധികാരത്തിലേറിയത്. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്കും 9 മന്ത്രിമാർക്കും സത്യവാചകം ചൊല്ലികൊടുത്തു. സർക്കാരിൻ്റെ ചിലിക്കാശില്‍ പോലും തൊടില്ലെന്നും അഴിമതിക്കാരെ വെറുതെ വിടില്ലെന്നും വിജയ് പറഞ്ഞു. പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ നടക്കും.

 

ലാൻഡ് റോവർ ഡിഫൻഡറില്‍ യാത്ര ചെയ്തിരുന്ന എം കെ സ്റ്റാലിനില്‍ നിന്ന് വ്യത്യസ്തനായി വിജയ് സർക്കാർ കാറിലാണ് സെക്രട്ടറിയേറ്റിലേക്ക് തിരിച്ചത്. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. പിന്നാലെ പെരിയാർ സ്മാരകത്തിലെത്തിയ വിജയ് ചെരുപ്പൂരി വെച്ചാണ് അകത്ത് കയറിയത്. 2 സീറ്റില്‍ വിജയിച്ച ടിവികെ അധ്യക്ഷൻ ചെന്നൈയിലെ പെരമ്പൂർ നിലനിർത്തി തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം ഒഴിഞ്ഞു. നരേന്ദ്ര മോദിയുടെ അഭിനന്ദന പോസ്റ്റിന് കേന്ദ്രത്തിൻ്റെ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് മറുപടി കുറിച്ച വിജയ് കേന്ദ്രവുമായി ഏറ്റുമുട്ടലിനിലെന്ന് സൂചനയും നല്‍കി. നാളെ തുടങ്ങുന്ന നിയമസഭാ സമമ്മേളനത്തിന്ർറെ രണ്ടാം നാള്‍ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും.

 

 

Leave a comment

Your email address will not be published. Required fields are marked *