June 26, 2026
  • June 26, 2026
Breaking News
  • Home
  • Uncategorized
  • മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടേക്കാം; പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡില്‍ ധാരണ, പിൻവാങ്ങാൻ തയ്യാറല്ലെന്ന് മൂവരും

മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടേക്കാം; പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡില്‍ ധാരണ, പിൻവാങ്ങാൻ തയ്യാറല്ലെന്ന് മൂവരും

By editor on May 11, 2026
0 73 Views
Share

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാൻഡില്‍ ധാരണ.

അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മത്സരത്തില്‍ നിന്ന് പിൻവാങ്ങാൻ തയ്യാറല്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും.

 

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം നീളുമ്പോഴും വലിയ പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസ്സിലെ മൂന്ന് ചേരിയും. കെസി വേണുഗോപാല്‍ തന്നെയായിരിക്കും ഹൈക്കമാൻഡിൻ്റെ തീരുമാനമെന്നാണ് ആ ഗ്രൂപ്പിൻ്റെ കണക്ക് കൂട്ടല്‍. എഐസിസി കൂടുതല്‍ സമയമെടുക്കുന്നതിലാണ് വിഡി പക്ഷത്തിൻ്റെയും ആർസി പക്ഷത്തിൻ്റെയും ആത്മവിശ്വാസം. മുഖ്യമന്ത്രി ആരെന്നതില്‍ ചർച്ചകള്‍ കഴിഞ്ഞെന്ന് രമേശ് ചെന്നിത്തല ഇന്നലെ അറിയിച്ചു. ഹൈക്കമാൻഡുമായി എല്ലാം സംസാരിച്ചു. പാർട്ടി യുക്തമായ തീരുമാനമെടുക്കും. അത് എല്ലാവരും അംഗീകരിക്കും. ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

 

 

Leave a comment

Your email address will not be published. Required fields are marked *