March 29, 2026
  • March 29, 2026
Breaking News
  • Home
  • Uncategorized
  • വയറ് പൊട്ടിപ്പോകുന്നത് പോലെ, ബാത്ത്റൂമില്‍ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥ;അസുഖത്തെ കുറിച്ച്‌ കണ്ണൻ സാഗര്‍

വയറ് പൊട്ടിപ്പോകുന്നത് പോലെ, ബാത്ത്റൂമില്‍ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥ;അസുഖത്തെ കുറിച്ച്‌ കണ്ണൻ സാഗര്‍

By editor on February 5, 2026
0 58 Views
Share

തിരക്ക് പിടിച്ച ജീവിതത്തില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊക്കെ മടിക്കുന്നവരാണ് നമ്മളില്‍ പലരും. ഇതിന് ജീവിതത്തില്‍ വലിയ വില കൊടുക്കേണ്ടി വരും എന്ന കാര്യത്തില്‍ തർക്കമൊന്നുമില്ല.

ഇപ്പോഴിതാ അത്തരത്തില്‍ വെള്ളം കുടിക്കാതിരുന്നതിന് തനിക്ക് നേരിടേണ്ടി വന്ന അസുഖത്തെ കുറിച്ച്‌ പറയുകയാണ് നടൻ കണ്ണൻ സാഗർ. ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുതേയെന്നും കണ്ണൻ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം

ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുത് മാനസികമായി, ശാരീരികമായി, ആന്തരികമായി വലിഞ്ഞുമുറുക്കി ഉറക്കവും ക്ഷമയും ഇരിക്കാനും നിക്കാനും നീണ്ടുനിവർന്നൊന്നു കിടക്കുവാനും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാല്‍ അങ്ങ് കൊക്കയില്‍ വീഴുന്ന വേദനയുള്ള അനുഭവം, വയറുപൊട്ടി അകത്തുള്ളത് ഇപ്പോള്‍ പുറത്ത് പോകുമെന്ന അവസ്ഥ മരിയാതക്കു ഭക്ഷണം കഴിക്കുവാനോ ബാത്ത്റൂമില്‍ സ്വസ്ഥമായി ഒന്നുപോയി ഇരിക്കുവാൻ വയ്യാത്ത അന്തരീക്ഷം,

 

അറിഞ്ഞു അതും നന്നായി അറിഞ്ഞു ഭൂലോകം കറങ്ങുന്നതും ഇതൊന്നുമറിയാതെ തലവെട്ടം കണ്ടാല്‍ ഓടിവന്നു വിശേഷങ്ങള്‍ തിരക്കുന്നവരുടേയും കടന്നു കയറ്റം അപ്പോഴും വയറുമ്പൊത്തി മറുപടിയും പറഞ്ഞു ധാരാളം വെള്ളംകുടിക്ക് എന്ന ഉപദേശവും നല്‍കി അവർ നടന്നകലും. ചിലർ പച്ചമരുന്നാണ് ഉത്തമമെന്ന ഉപദേശം തരും. മറ്റുചിലർ ഒറ്റമൂലികിട്ടുന്ന സ്ഥലങ്ങളിലെ നമ്പർ തരാമെന്നും ഒന്ന് വിളിച്ചാല്‍ മതി അസുഖം പമ്പകടക്കുമെന്നും… ഞാനും ഇതുകുറെ അനുഭവിച്ചുവെന്ന പങ്കുവെക്കലും ദീർഘശ്വാസവും വിട്ട് സഹതാപത്തിന്റെ കണിക വിതറി അവരും പോകും,

പക്ഷേ രാത്രിയോടെ ഇവരാരും ഉണ്ടാകില്ല അടുത്ത് ഭാര്യമാത്രം മുക്കലും ഞരുങ്ങലും കൂടുമ്പോള്‍ ആശുപത്രിയില്‍ പോണോ എന്ന ചോദ്യവും വാങ്ങിവെച്ച മരുന്ന് ഒന്നുകൂടെ കഴിക്കെന്ന തലോടലും വീണ്ടും ചെരിഞ്ഞവള്‍ കിടക്കും രാത്രിയുടെ യാമങ്ങളില്‍ എപ്പഴോ അല്‍പ്പം ആശ്വാസം കിട്ടുമ്പോള്‍ ഒന്ന് മയങ്ങും കണ്ണുതുറക്കുന്നത് ഈ വേദനയെ സ്വീകരിച്ചുകൊണ്ടാണ് മൂന്ന്നാല്ദിനങ്ങള്‍ വേദനയുടെസ്വർഗ്ഗലോകം കണ്ടത്

 

“മൂത്രത്തില്‍ കല്ല് “അനുഭവിച്ചവർക്ക് കൃത്യമായി അറിയാം ഇതിന്റെ വ്യാപ്തി, …

 

ഇപ്പോള്‍ വെള്ളമടി (ഒണ്‍ലി ജലം)തുടങ്ങി ടാങ്കില്‍ വെള്ളം നിറക്കുമ്പോലെ കുടിച്ചുകൊണ്ടേ ഇരിക്കുന്നു ഇപ്പോള്‍ ശരീരത്തിന്റെ അന്തരീക്ഷം മേഖാവൃതമായി വേദനയുടെ കാറ്റും കോളും കുറഞ്ഞു മൂത്രത്തില്‍ കല്ല് അനുഭവിച്ചവരുടെ ഒരു കൂട്ടായിമതന്നെ എനിക്ക് ചുറ്റും ഇപ്പോള്‍ സംസാരമാണ്, അതുതന്നെ ഒരു വലിയ ആശ്വാസം. ..ജലം അമൂല്യമാണ് അത്‌ പാഴാക്കാതെ കുടിക്കുക പലപല അസുഖങ്ങള്‍ക്കൊപ്പം ഈ അസുഖത്തേയും ആട്ടിയോടിക്കുക

 

Leave a comment

Your email address will not be published. Required fields are marked *