March 29, 2026
  • March 29, 2026
Breaking News
  • Home
  • Uncategorized
  • കുട്ടികളിലെ വാതസംബന്ധമായ രോഗങ്ങളെ അവഗണിക്കരുത്*: *ഐഎപി ശില്പശാല*

കുട്ടികളിലെ വാതസംബന്ധമായ രോഗങ്ങളെ അവഗണിക്കരുത്*: *ഐഎപി ശില്പശാല*

By editor on March 29, 2026
0 69 Views
Share

*കുട്ടികളിലെ വാതസംബന്ധമായ രോഗങ്ങളെ അവഗണിക്കരുത്*: *ഐഎപി ശില്പശാല*

 

കണ്ണൂർ: കുട്ടികളിലെ വാതസംബന്ധമായ രോഗങ്ങളെ നിസ്സാരവൽക്കരിക്കുകയും ചികിത്സ നിഷേധിക്കുകയും ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് പീഡിയാട്രിക് റൂമറ്റോളജി വിഭാഗം മേധാവി പ്രൊഫസർ സുമ ബാലൻ (എ ഐ എം എസ് കൊച്ചി) അഭിപ്രായപ്പെട്ടു. കേരളത്തിലെ രണ്ടു മുതൽ അഞ്ചു ശതമാനം വരെ കുട്ടികളെ വിവിധ തരത്തിലുള്ള വാത സംബന്ധമായ രോഗങ്ങൾ ബാധിക്കുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. അശാസ്ത്രീയമായ ചികിത്സാരീതികൾ ഇത്തരം രോഗങ്ങൾ ഗുരുതരമാക്കുകയും ജീവന് തന്നെ ഭീഷണിയായി മാറാൻ സാധ്യതയുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കണ്ണൂരിൽ സംഘടിപ്പിച്ച റൂമറ്റോളജി ശിൽപ്പശാലയിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അവർ.

ഐ എ പി സംസ്ഥാന പ്രസിഡണ്ട് ഡോ എം കെ നന്ദകുമാർ മുഖ്യാതിഥിയായി. ഡോ കെ പ്രശാന്ത് അധ്യക്ഷനായി.

 

ഡോ വിജയ് വിശ്വനാഥൻ

Dr ഗീത പി

ഡോ ജ്യോതി ജനാർദ്ദനൻ

പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഡോ പത്മനാഭ ഷേണായി,

ഡോ അജിത്ത് സുഭാഷ്,

ഡോ അജിത്ത് മേനോൻ,

ഡോ മൃദുല ശങ്കർ,

ഡോ രവീന്ദ്രൻ പി പി,

ഡോ ഊർമിള,

ഡോ ശ്വേത ബി റാം,

ഡോ ശരത് ബാബു,

ഡോ ആര്യദേവി,

ഡോ അന്ന മാത്യു,

ഡോ പ്രഭാകരൻ നേതൃത്വം നൽകി

 

ഫോട്ടോ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) കണ്ണൂരിൽ സംഘടിപ്പിച്ച റുമറ്റോളജി ശില്പശാല പ്രൊഫസർ സുമ ബാലൻ ഉദ്ഘാടനം ചെയ്യുന്നു

Leave a comment

Your email address will not be published. Required fields are marked *