June 26, 2026
  • June 26, 2026
Breaking News
  • Home
  • Uncategorized
  • ‘ധർമേന്ദ്ര പ്രാധന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രചാരണം നടത്തും, രാജിവച്ചില്ലെങ്കിൽ മോദി രാജ്യം ഭരിക്കാൻ യോഗ്യനല്ല’; സിജെപി

‘ധർമേന്ദ്ര പ്രാധന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രചാരണം നടത്തും, രാജിവച്ചില്ലെങ്കിൽ മോദി രാജ്യം ഭരിക്കാൻ യോഗ്യനല്ല’; സിജെപി

By on June 26, 2026 0 16 Views
Share

CJP protest in Delhi; Abhijeet Dipke leads rally| updates

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രാധന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രചാരണം ആരംഭിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപകെ. രാജി നരേന്ദ്ര മോദി ആവശ്യപ്പെട്ടില്ല എങ്കിൽ വിദ്യാർത്ഥികളുടെ മരണത്തിന് ഉത്തരവാദി മോദി. പ്രധാൻ രാജി വച്ചില്ല എങ്കിൽ മോദി രാജ്യം ഭരിക്കാൻ യോഗ്യനല്ലെന്നും അഭിജിത് വ്യക്തമാക്കി.

ജൂൺ 20ന് ജന്തർ മന്തറിൽപ്രതിഷേധം ആരംഭിച്ചു. മറ്റന്നാൾ മുതൽ സോനം വാങ് ചുക് നിരാഹാരം സമരം ആരംഭിക്കും. നീതിക്ക് വേണ്ടി ഒരാൾ നിരാഹാരം ഇരിക്കേണ്ടി വരുന്നത് ഖേദകരം. സമയം വൈകിട്ടില്ല. പ്രധാൻ രാജി വയ്ക്കുക. രാജി വയ്ക്കുന്നതിനു പകരം പ്രതിഷേധിക്കുന്നവരെ തീവ്രവാദിയെന്ന് ആക്ഷേപിക്കുന്നു.

യഥാർത്ഥ തീവ്രവാദി ധർമേന്ദ്ര പ്രധാൻ. എല്ലാവരും ഒരുമിച്ച് മന്ത്രിയുടെ രാജിക്ക് വേണ്ടി ഒരുമിക്കണം. ഇത്രെയും വിദ്യാർത്ഥികൾ മരിച്ചിട്ടും മന്ത്രി രാജി വച്ചില്ല എന്ന് പറയുന്നത് ലജ്ജാകരം. സിജെപി പ്രവർത്തകരെ ആക്രമിക്കുന്നതിന് പിന്നിൽ ബിജെപിയും, ആർഎസ്എസും. ഡൽഹി പൊലീസ് മൗനം പാലിക്കുന്നു. എല്ലാം മുൻകുട്ടി തയാറാക്കിയ പദ്ധതി പോലെ തോന്നുന്നുവെന്നും അഭിജിത് ദീപകെ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *