June 27, 2026
  • June 27, 2026
Breaking News
  • Home
  • Uncategorized
  • ദർസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന് പരാതി: സുന്നി മഹല്ല് ഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡന്റിന് എതിരെ പോക്‌സോ കേസ്

ദർസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന് പരാതി: സുന്നി മഹല്ല് ഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡന്റിന് എതിരെ പോക്‌സോ കേസ്

By on June 27, 2026 0 26 Views
Share

തലശ്ശേരി: ദർസ് വിദ്യാർത്ഥിയായ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ തലശ്ശേരി ടൗൺ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. സുന്നി മഹല്ല് ഫെഡറേഷൻ (SMF) മുൻ സംസ്ഥാന പ്രസിഡന്റും ജില്ലാ കോർഡിനേറ്ററുമായ അഹമ്മദ് തേർളായിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

തലശ്ശേരി മേഖലയിലെ ഒരു ദർസിലെ അധ്യാപകൻ കൂടിയാണ് പ്രതിയായ അഹമ്മദ് തേർളായി. ഇവിടെ പഠിക്കുന്ന പതിനാലുകാരനായ വിദ്യാർത്ഥിയെ ഇയാൾ പീഡനത്തിനിരയാക്കി എന്നാണ് പരാതി. കുട്ടിയുടെ ഭാഗത്തുനിന്നുണ്ടായ വെളിപ്പെടുത്തലിനെ തുടർന്ന് ഉയർന്ന പരാതിയിലാണ് പൊലീസ് നടപടി.
സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായുള്ള അന്വേഷണം തലശ്ശേരി ടൗൺ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. പ്രമുഖ മതസംഘടനയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആൾക്കെതിരെ തന്നെ ഇത്തരം ലൈംഗിക അതിക്രമ പരാതി ഉയർന്നത് വിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *