June 29, 2026
  • June 29, 2026
Breaking News
  • Home
  • Uncategorized
  • സൗദി ദമാമില്‍ വാഹനാപകടം; മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

സൗദി ദമാമില്‍ വാഹനാപകടം; മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

By editor on June 29, 2026
0 61 Views
Share

സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈല്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തലശ്ശേരി മണോലില്‍ വീട്ടില്‍ സജീം ഖാലിദ്, കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീലേഷ് ലക്ഷ്മണ്‍ എന്നിവരാണ് മരിച്ചത്.

ദമാമിനു സമീപം ദഹ്റാൻ-ജുബൈല്‍ റോഡില്‍ ഖത്തീഫ് സെൻട്രല്‍ ആശുപത്രിയുടേയും ഹാലിബട്ടണ്‍ കമ്പനിയുടേയും സമീപം ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. റാസ്തന്നൂറയില്‍ നിന്നും ദമാമിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരുടെ കാറിലേക്ക് ഒരു സ്വദേശി യുവാവിന്റെ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ചു കയരുകയായിരുന്നു. ഇരുവരുടേയും മൃതദേഹം ഖത്തീഫ് സെൻട്രല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *