February 11, 2026
  • February 11, 2026
Breaking News
  • Home
  • Uncategorized
  • തലശ്ശേരി പ്രസ് ഫോറത്തിൽ മീഡിയാ റൂം ഉദ്ഘാടനം ചെയ്തു

തലശ്ശേരി പ്രസ് ഫോറത്തിൽ മീഡിയാ റൂം ഉദ്ഘാടനം ചെയ്തു

By on January 28, 2026 0 68 Views
Share

തലശ്ശേരി : മാധ്യമ പ്രവർത്തകർക്ക് ജോലി സംബന്ധമായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പ്രസ് ഫോറത്തിൽ സജ്ജീകരിച്ച മീഡിയാറൂം ഉദ്ഘാടനം ചെയ്തു. റബ്കോ, കതിരൂർ സർവ്വീസ് സഹകരണ
ബാങ്ക്, നിഷാൻ ഇലക്ട്രോണിക്സ് എന്നിവയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ സംവിധാനം റബ്കോ
ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡൻ്റ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം സജീവ് മാറോളി, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീജിത്ത് ചോയൻ, ബി ജെ പി ജില്ലാ വൈസ് പ്രസിഡൻ്റ് എം പി സുമേഷ്, റബ്കോ പ്രൊഡക്ഷൻ മാനേജർ പി സുഗേഷ്, ഇ.കെ.നായനാർ സ്മാരക
ലൈബ്രറി സെക്രട്ടറി പി.ദിനേശൻ, പ്രസ് ഫോറം മുൻ പ്രസിഡൻ്റ് അനീഷ് പാതിരിയാട് എന്നിവർ സംസാരിച്ചു.
പ്രസ് ഫോറം സെക്രട്ടറി എൻ. സിറാജുദ്ദീൻ സ്വാഗതവും പ്രസ് ഫോറം ട്രഷറർ രവി പാലയാട് നന്ദിയും പറഞ്ഞു. പ്രസ് ഫോറത്തിന് തലശ്ശേരി സൈഗോ മൊബൈൽ ഡയറക്ടർ സജജാദ് സ്പോൺസർ ചെയ്ത മൊബൈൽ ഫോൺ ചടങ്ങിൽ കൈമാറി.

Leave a comment

Your email address will not be published. Required fields are marked *