February 11, 2026
  • February 11, 2026
Breaking News
  • Home
  • Uncategorized
  • കോട്ടയം ചങ്ങനാശ്ശേരി യിൽ റജിസ്റ്റർ ചെയ്ത സംസ്ഥാന തലത്തിൽ രൂപീകരിച്ചബിസിനസ് ഓണേഴ്സ് സർവീസ് സൊസൈറ്റി (BOSS) ട്രസ്റ്റ് ( രജിസ്റ്റർ നമ്പർ 221/IV/25)കണ്ണൂർ ജില്ലാ കമ്മിറ്റി രൂപീകരിച്ചു

കോട്ടയം ചങ്ങനാശ്ശേരി യിൽ റജിസ്റ്റർ ചെയ്ത സംസ്ഥാന തലത്തിൽ രൂപീകരിച്ചബിസിനസ് ഓണേഴ്സ് സർവീസ് സൊസൈറ്റി (BOSS) ട്രസ്റ്റ് ( രജിസ്റ്റർ നമ്പർ 221/IV/25)കണ്ണൂർ ജില്ലാ കമ്മിറ്റി രൂപീകരിച്ചു

By on February 4, 2026 0 23 Views
Share

കണ്ണൂർ: “നേരിന്റെ വഴിയിൽ ദിശാബോധത്തോടെ” എന്ന മുദ്രാവാക്യമുയർത്തി ബിസിനസ് ഓണേഴ്സ് സർവീസ് സൊസൈറ്റി (BOSS) ട്രസ്റ്റിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. മുൻ തലശ്ശേരി നഗരസഭാംഗവും ജവഹർ കൾച്ചറൽ ഫോറം ചെയർമാനുമായ ശ്രീ. ശിവദാസൻ കെ. യോഗം ഉദ്ഘാടനം ചെയ്തു.

സർവീസ് മേഖലയിൽ ഒരു സംഘടനയുടെ ആവശ്യകതയെക്കുറിച്ച് സംസ്ഥാന ട്രഷറർ കെ. നാസർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സലീഷ് കുമാർ സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ ശ്രീ. കെ.സി. ജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ടായി സുനിൽ പേരൂർ ജില്ല സെക്രട്ടറിയായി സിനി ജില്ല ട്രഷററായി സഞ്ജയ് എന്നിവരെ തിരഞ്ഞെടുത്തു

മേഖല കോഡിനേറ്റർ ശ്രീമതി മണിമേഘല സ്വാഗതമാശംസിച്ചു. വൈസ് ചെയർമാൻ ശ്രീ. ഒ.എസ്. സജീവൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീമതി ജോളി ജോസഫ്, മേഖല കോഡിനേറ്റർമാരായ ശ്രീ. രാജു, ശ്രീമതി ഗീതു സി.വി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹോം നേഴ്സ്, മാട്രിമോണിയൽ , ടൂറിസം ട്രാവൽസ്, തുടങ്ങിയ സ്ഥാപനങ്ങളാണ് ഈ ട്രസ്റ്റിൽ
അംഗങ്ങളായിട്ടുള്ളത്

യോഗത്തിൽ വെച്ച് പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും അവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പുതിയ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും മറുപടി പ്രസംഗം നടത്തി. ദേശീയഗാനത്തോടെയാണ് സമ്മേളനം സമാപിച്ചത്

സലീഷ് കുമാർ
സംസ്ഥാന ജനറൽ സെക്രട്ടറി
9605333678

Leave a comment

Your email address will not be published. Required fields are marked *