June 28, 2026
  • June 28, 2026
Breaking News
  • Home
  • Uncategorized
  • കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

By on February 4, 2026 0 87 Views
Share

വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നെല്ലിക്കോട് മനന്തലത്താഴം സ്വദേശി പുൽപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റിനാസ് (21 വയസ്), പാലാഴി കാട്ടിൽ പീടിക സ്വദേശി കരിക്കീരികണ്ടി വീട്ടിൽ വിമൽ (20 വയസ്സ്) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മീഷണറിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫും പന്തീരങ്കാവ് പോലീസും ചേർന്ന് പിടികൂടിയത്. പോലീസ് വാഹനം കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഹൈലറ്റ് മാളിന് സമീപമുള്ള അണ്ടർപാസിൽ വെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ പ്രതികളുടെ പോക്കറ്റിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും സിപ്പ് ലോക്ക് കവറുകളും കണ്ടെടുക്കുകയായിരുന്നു. പന്തിരാങ്കാവ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നിധിൻ, സിവിൽ പോലീസ് ഓഫീസർ അൻഷാദ്, ഡാൻസാഫ് അംഗങ്ങളായ സരുൺകുമാർ, തൗഫീഖ്, മുഹമ്മദ് മഷ്ഹൂര്‍ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a comment

Your email address will not be published. Required fields are marked *