March 29, 2026
  • March 29, 2026
Breaking News
  • Home
  • Uncategorized
  • കണ്ണൂരിൽ തെയ്യക്കോലത്തിന് നേരെ കുരച്ചുചാടി തെരുവുനായ്ക്കൾ; ചിലമ്പൊലിയും അട്ടഹാസവുമായി നേരിട്ട് തെയ്യക്കോലം

കണ്ണൂരിൽ തെയ്യക്കോലത്തിന് നേരെ കുരച്ചുചാടി തെരുവുനായ്ക്കൾ; ചിലമ്പൊലിയും അട്ടഹാസവുമായി നേരിട്ട് തെയ്യക്കോലം

By on February 11, 2026 0 46 Views
Share

കണ്ണൂര്‍: കണ്ണൂരില്‍ തെയ്യക്കോലത്തിന് നേരെ കുരച്ചുചാടി തെരുവുനായ്ക്കള്‍. നടുവിലില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. ഒട്ടും പതറാതെ ചിലമ്പൊലിയും അട്ടഹാസവുമായി നേരിടുകയാണ് തെയ്യം കലാകാരന്‍ ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

 

ആചാരത്തിന്റെ ഭാഗമായ പെരുവാറ്റുപാച്ചിലിന് പുറപ്പെട്ടതായിരുന്നു ആലക്കുന്ന് ചാമുണ്ഡി തെയ്യം.

കൂടെ അകമ്പടി വാദ്യക്കാരോ ഉണ്ടായിരുന്നില്ല. പ്രധാന റോഡില്‍ നിന്ന് പോക്കറ്റ് റോഡിലേക്ക് കയറിയപ്പോഴായിരുന്നു മൂന്നോളം തെരുവുനായ്ക്കള്‍ തെയ്യക്കോലത്തിന് നേരെ പാഞ്ഞടുത്തത്. ഒട്ടും പതറാതെ തെയ്യം കലാകാരന്‍ ചിലമ്പ് കൊണ്ട് ശബ്ദമുണ്ടാക്കുകയും അട്ടഹസിക്കുകയുമായിരുന്നു. ഇത് കണ്ടതോടെ തെരുവുനായ്ക്കള്‍ തിരിഞ്ഞോടുകയായിരുന്നു.

തളിപ്പറമ്പ് ബാറിലെ അഭിഭാഷകനായ അഡ്വക്കേറ്റ് എ പി കണ്ണന്‍ ജന്മാവകാശിയായി തുടരുന്ന ദേവസ്ഥാനത്ത് ഇത്തവണ അദ്ദേഹത്തിന്റെ മകന്‍ 19കാരനായ ആദിത്യനാഥായിരുന്നു കോലമണിഞ്ഞത്. തൃക്കരിപ്പൂര്‍ എന്‍ജിനീയറിങ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് ആദിത്യനാഥ്.

Leave a comment

Your email address will not be published. Required fields are marked *