June 30, 2026
  • June 30, 2026
Breaking News
  • Home
  • Uncategorized
  • ജാതി / മത സംഘടനകളുമായിട്ടുള്ള ബന്ധത്തിൽ കോൺഗ്രസ് അകലം പാലിക്കണം.

ജാതി / മത സംഘടനകളുമായിട്ടുള്ള ബന്ധത്തിൽ കോൺഗ്രസ് അകലം പാലിക്കണം.

By on June 30, 2026 0 59 Views
Share

– പ്രൊഫ: ദാസൻ പുത്തലത്ത്
– : മുൻ കെ.പി.സി.സി പ്രസിഡണ്ടു സി കെ. ഗോവിന്ദൻ നായരുടെ ചരമദിനത്തോടനുബന്ധിച്ചു അദ്ദേഹത്തിന്റെ ജന്മനാടായ തലേശ്ശരിയിൽ ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി.
– ജവഹർ കൾച്ചറൽ ഫോറം തലശ്ശേരിയുടെ ചെയർമാൻ കെ.ശിവദാസന്റെ അദ്ധ്യക്ഷതയിൽ സമ്മേളനം പ്രമുഖ ചരിത്രകാരൻ പ്രൊഫ. ദാസൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു…
– ശ്രീ സി കെ ഗോവിന്ദൻ നായർ ജാതി/മത സംഘടനകളെ ബഹുദൂരം മാറ്റി നിർത്തിയായിരുന്നു പാർട്ടി പ്രവർത്തനം നടത്തിയിരുന്നത്
– അത് കൊണ്ടു തന്നെ പാർട്ടിക്ക് അന്ന് എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു. ഇന്നത്തെ പാർട്ടിക്ക് ഉണ്ടായിട്ടുള്ള ക്ഷീണത്തിന് കാരണം ജാതി / മത സംഘടനകളുമായിട്ടുള്ള അനാവശ്യമായ അടുപ്പമായിരുന്നു….
– അതിനാൽ പാർട്ടി ശക്തിപ്പെടാൻ സി കെ ജി യെ മാതൃകയാക്കി കോൺഗ്രസ്സ് പാർട്ടി സംസ്ഥാനത്ത് ജാതി / മത ശക്തികളുമായിട്ടുള്ള ബന്ധത്തിൽ അകലം പാലിക്കണമെന്ന് സി കെ ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രൊഫ. ദാസൻ പുത്തലത്ത് പ്രസംഗിച്ചു.
– പ്രൊഫ.ഏ.പി.സുബൈർ .ശശികുമാർ കല്ലിടും ബിൽ, എം.വി സതീശൻ . സുരേന്ദ്രൻ കൂവക്കാട് . പി. ഇമ്രാൻ . ടി കെ .ദിലിപ്കുമാർ.കെ.ഇ കുഞ്ഞനന്ദൻ മാസ്റ്റർ .ജയൻ പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു
– കെ.പി. രൻജിത്ത് കുമാർ സ്വാഗതവും .പി.അശോക് കുമാർ നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *