April 3, 2026
  • April 3, 2026
Breaking News
  • Home
  • Uncategorized
  • വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

By on April 3, 2026 0 41 Views
Share

vijay

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട് കേസുകള്‍ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം. ഇതോടെ വിജയ് വീണ്ടും പത്രിക നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. (error in vijay’s nomination in perambur)

ഇന്നലെയാണ് തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ വിജയ് പത്രിക സമര്‍പ്പിച്ചത്. പെരുമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് കന്നിപ്പോരിന് ഇറങ്ങുന്നത്. എന്നാല്‍ രണ്ട് പത്രികകളും തമ്മില്‍ കേസുകളുടെ വിവരങ്ങളുമായി ബന്ധപ്പെട്ട് വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. 2025ല്‍ മധുരൈയില്‍ നടന്ന പൊതുയോഗത്തിനിടെ ബൗണ്‍സേഴ്‌സ് ഒരാളെ പിടിച്ചുതള്ളിയതുമായി ബന്ധപ്പെട്ടുള്ള കേസ്, മാര്‍ച്ച് 30ന് പെരമ്പൂരിലെ പ്രചാരണത്തിനിടെയുണ്ടായ തിരഞ്ഞെടുപ്പ് ചട്ടലംഘനകേസ് മുതലായവയാണ് പത്രികയില്‍ രേഖപ്പെടുത്താതിരുന്നത്. എന്നാല്‍ ഈ രണ്ട് കേസുകളും തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ നല്‍കിയ പത്രികയില്‍ വിജയ് സൂചിപ്പിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ ടിവികെ പുതിയ പത്രിക തയ്യാറാക്കി സമര്‍പ്പിക്കും.

അതേസമയം തിരഞ്ഞെടുപ്പിനുള്ള പ്രകടന ഡിഎംകെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പത്രിക പുറത്തിറക്കിയത്. ആദായ നികുതി അടയ്ക്കാത്ത സ്ത്രീകള്‍ക്ക് ഇലക്ട്രിക് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ 8000 രൂപയുടെ കൂപ്പണ്‍ നല്‍കുന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം. നിലവിലുള്ള ക്ഷേമപദ്ധതികളുടെ തുക വര്‍ധിപ്പിയ്ക്കുകയും ചെയ്യും. എം കനിമൊഴി എംപി അധ്യക്ഷയായ സമിതിയാണ് പ്രകടന പത്രിക തയ്യാറാക്കിയത്.

Leave a comment

Your email address will not be published. Required fields are marked *