April 3, 2026
  • April 3, 2026
Breaking News
  • Home
  • Uncategorized
  • വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം: കെ സി വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം

വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം: കെ സി വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം

By on April 3, 2026 0 25 Views
Share

കണ്ണൂര്‍: സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം. പയ്യന്നൂരിലെ വ്യാജ കാര്‍ഡ് ആരോപണത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് നിയമനടപടി സ്വീകരിച്ചത്. അഭിഭാഷകനായ കെ വിശ്വം മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

നേരത്തെ വിഷയത്തില്‍ കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പിന്നാലെ ഡെപ്യൂട്ടി കളക്ടറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നും നിയമനടപടി വന്നിരിക്കുന്നത്.

പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുണ്ടെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. പരാജയഭീതിയില്‍ സിപിഐഎം പഴയ തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

സിപിഐഎം വിറളി പൂണ്ടിരിക്കുന്നുവെന്നും ടി പി ചന്ദ്രശേഖരന്റെ അനുഭവം ഓര്‍മിപ്പിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഐഎം തയ്യാറെടുക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

Leave a comment

Your email address will not be published. Required fields are marked *