May 20, 2026
  • May 20, 2026
Breaking News
  • Home
  • Uncategorized
  • തിരുവനന്തപുരത്തേക്ക് നടത്തുന്ന യാത്രയ്ക്ക് സ്വീകരണം വേണ്ട; സത്യപ്രതിജ്ഞയ്ക്ക് മുൻപ് പുതുപ്പള്ളിയിൽ എത്തിയതാണ്, ചാണ്ടി ഉമ്മൻ

തിരുവനന്തപുരത്തേക്ക് നടത്തുന്ന യാത്രയ്ക്ക് സ്വീകരണം വേണ്ട; സത്യപ്രതിജ്ഞയ്ക്ക് മുൻപ് പുതുപ്പള്ളിയിൽ എത്തിയതാണ്, ചാണ്ടി ഉമ്മൻ

By on May 20, 2026 0 23 Views
Share

chandy oommen

തിരുവനന്തപുരത്തേയ്ക്ക് നടത്തുന്നത് സ്വീകരണ യാത്രയല്ലെന്ന് നിയുക്ത എം എൽ എ ചാണ്ടി ഉമ്മൻ. സത്യപ്രതിജ്ഞയ്ക്ക് മുൻപ് പിതാവിന്റെ കല്ലറയിൽ എത്തിയതാണ് മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. തന്നെ സ്നേഹിക്കുന്നയാളുകൾ പലയിടത്തായുണ്ട്, നാളെ നടക്കുന്ന സത്യപ്രതിജ്ഞയിൽ പങ്കെടുക്കണം എന്നാഗ്രഹിക്കുന്നവരെ താൻ തടയില്ല. വാഹനം പോകുമ്പോൾ കാണാൻ വരുന്നവരെ അഭിവാദ്യം ചെയ്യുക മാത്രമാണ് ചെയ്യുക. ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ മന്ത്രിസ്ഥാനം തനിക്ക് അത്യാവശ്യമായ കാര്യമല്ല.

എനിക്കൊരു അന്യായവും സംഭവിച്ചിട്ടില്ല പാർട്ടി ഏത് തീരുമാനം എടുത്താലും അതിനെ സ്വാഗതം ചെയ്യുകയാണ് താൻ ചെയ്യുന്നത്. അതിനെ ആരും തെറ്റിദ്ധരിക്കരുത്. താൻ നാളെ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യുകയാണ്. തനിക്ക് 53000 വോട്ടുകൾ തന്ന ജനങ്ങൾ കല്ലറയിൽ തനിക്കൊപ്പം വരുന്നതിൽ തെറ്റ് പറായാനാകില്ല ചാണ്ടി ഉമ്മൻ  പറഞ്ഞു.

അതേസമയം, . മന്ത്രി സ്ഥാനം പോയ ചാണ്ടി ഉമ്മന് കെപിസിസി അധ്യക്ഷ സ്ഥാനം നൽകണമെന്ന് ആവശ്യമുന്നയിച്ചുക്കൊണ്ട് ഫ്ലക്സ് ബോർഡ് ഉയർന്നു. ‘കെപിസിസിയെ ചാണ്ടി നയിക്കട്ടെ’ എന്ന് എഴുതിയ ഫ്ലക്സ് ആണ് സ്ഥാപിച്ചത്. തിരുവനന്തപുരം കേരള സർവകലാശാല ആസ്ഥാനത്തിന് മുൻപിൽ ആണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ജനകീയ മുഖമാണ് ചാണ്ടിയെന്നും ഫ്ലക്സിൽ. കോൺഗ്രസ് തിരുവനന്തപുരത്തിൻ്റെ പേരിലാണ് ഫ്ലക്സ് ബോർഡ്.

മന്ത്രിസഭയിൽ ഉറപ്പായും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട പേരുകളിൽ ഒന്നായിരുന്നു ചാണ്ടി ഉമ്മൻ്റേത്. അവസാന നിമിഷമാണ് കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ ചാണ്ടി ഉമ്മൻ ഒഴിവാക്കപ്പെട്ടത്. ചാണ്ടിയേക്കാൾ വളരെ ജൂനിയറായ ഒ. ജെ. ജനീഷ് മന്ത്രിസഭയിൽ ഉൾപ്പെട്ടപ്പോഴാണ് അദ്ദേഹം ഒഴിവാക്കപ്പെട്ടത്. ചാണ്ടിയെ ഒഴിവാക്കിയതിൽ കടുത്ത അതൃപ്തിയിലാണ് പ്രവർത്തകരിൽ പലരും.

Leave a comment

Your email address will not be published. Required fields are marked *