May 20, 2026
  • May 20, 2026
Breaking News
  • Home
  • Uncategorized
  • സിൽവർ ലൈൻ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞത് ബിജെപി, മന്ത്രിയെ വാഗ്ദാനം ചെയ്ത് വി ഡി സതീശൻ പാലായിലെ ജനങ്ങളെ വഞ്ചിച്ചു; ഷോൺ ജോർജ്

സിൽവർ ലൈൻ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞത് ബിജെപി, മന്ത്രിയെ വാഗ്ദാനം ചെയ്ത് വി ഡി സതീശൻ പാലായിലെ ജനങ്ങളെ വഞ്ചിച്ചു; ഷോൺ ജോർജ്

By on May 20, 2026 0 29 Views
Share

shone george

സിൽവർ ലൈൻ പ്രയോഗികമല്ല എന്ന് കേന്ദ്രസർക്കാർ മുന്നേ പറഞ്ഞിരുന്നുവെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. നടപ്പിലാകാത്ത പദ്ധതിയാണ് എന്ന്ആദ്യമേ പറഞ്ഞത് ബിജെപിയാണ്. മന്ത്രിയെ വാഗ്ദാനം ചെയ്ത് വി ഡി സതീശൻ പാലായിലെ ജനങ്ങളെ വഞ്ചിച്ചു. സംസ്ഥാനത്ത് മന്ത്രിമാർക്ക് തങ്ങളുടെ വകുപ്പുകൾ ഏതെന്ന് അറിയാത്ത സ്ഥിതി.

നാലുദിവസമായി മന്ത്രിമാർ ഓഫീസിൽ വന്നിരിക്കുകയാണ്. അവർക്ക് ഏത് വകുപ്പ് സെക്രട്ടറിയെ വിളിച്ചു വരുത്തണമെന്ന് പോലും അറിയില്ല. കേരള ചരിത്രത്തിൽ ഇന്നുവരെയും ഇല്ലാത്ത ഒരു പ്രത്യേകസാഹചര്യം. മതേതര മന്ത്രിസഭയാണ് എന്ന് പറയുകയും മതത്തിന്റെ അടിസ്ഥാനത്തിൽ വകുപ്പുകൾ വീതം വയ്ക്കുകയുമാണെന്നും അദ്ദേഹം വിമർശിച്ചു.

മതാടിസ്ഥാനത്തിൽ വകുപ്പുകൾ വീതം വയ്ക്കുന്ന കേരളത്തിലെ ആദ്യ മന്ത്രിസഭയാണ് ഇത്. ഇത് അങ്ങേയറ്റം അപമാനം ആണ്. ഒരു മുഖ്യമന്ത്രിക്ക് സ്വന്തം അച്ഛന്റെ പേര് പറയാനുള്ള സാഹചര്യം പോലും കോൺഗ്രസ്‌ പാർട്ടിയിൽ ഇല്ല എന്നത് ദൗർഭാഗ്യകരം. അച്ഛന്റെ പേര് പറയുന്നത് പോലും വിമർശിക്കപ്പെടുന്നു. സർക്കാരിന്റെ പ്രഖ്യാപനങ്ങൾ പ്രായോഗികമാണോ എന്ന് ചിന്തിക്കണം. നടപ്പാക്കാനുള്ള സാമ്പത്തികസ്ഥിതി ഉണ്ടോ എന്ന് പരിശോധിക്കണമെന്നും ഷോൺ ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *