April 11, 2026
  • April 11, 2026
Breaking News
  • Home
  • Uncategorized
  • ജാതിയധിക്ഷേപത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മരണം; കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ രണ്ട് അധ്യാപകര്‍ക്ക് സസ്പെൻഷൻ

ജാതിയധിക്ഷേപത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മരണം; കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ രണ്ട് അധ്യാപകര്‍ക്ക് സസ്പെൻഷൻ

By editor on April 11, 2026
0 8 Views
Share

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി കെട്ടിടത്തിൻ നിന്ന് ചാടി ജീവനൊടുക്കിയതില്‍ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

.അനാട്ടമി വിഭാഗം മേധാവി ഡോക്ടർ എം.കെ റാം, അസോസിയേറ്റ് പ്രഫസർ ഡോക്ടർ സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

 

വിദ്യാർഥിയെ ഇരുവരും ജാതീയമായി അധിക്ഷേപിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. സംഭവം സംബന്ധിച്ച്‌ അന്വേഷിക്കാൻ പ്രത്യേക സമിതിയെയും കോളജ് അധികൃതർ നിയോഗിച്ചിട്ടുണ്ട്.

 

തിരുവനന്തപുരം സ്വദേശിയായ നിധിൻ രാജ് ഇന്നലെയാണ് കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. നിധിൻ്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുക്കൊടുക്കും. നിധിൻ്റെ മരണത്തില്‍ Grandmother പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *