April 11, 2026
  • April 11, 2026
Breaking News
  • Home
  • Uncategorized
  • ‘സംസ്ഥാന വിഹിതത്തിലെ കേന്ദ്ര നിലപാടിന് സത്യസന്ധതയില്ല; തുടർ വികസനത്തിനുള്ള ആവശ്യങ്ങൾ പരിഗണിക്കണം’; മന്ത്രി KN ബാലഗോപാൽ

‘സംസ്ഥാന വിഹിതത്തിലെ കേന്ദ്ര നിലപാടിന് സത്യസന്ധതയില്ല; തുടർ വികസനത്തിനുള്ള ആവശ്യങ്ങൾ പരിഗണിക്കണം’; മന്ത്രി KN ബാലഗോപാൽ

By on February 24, 2026 0 35 Views
Share

പദ്ധതി പൂർത്തീകരണം അനുസരിച്ചാണ് സംസ്ഥാന വിഹിതം ലഭിക്കുകയെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ ട്വന്റിഫോർ ബിസിനസ് കോൺക്ലേവിലെ പരാമർശത്തിൽ മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന വിഹിതത്തിലെ കേന്ദ്ര നിലപാടിന് സത്യസന്ധതയില്ലെന്ന് മന്ത്രി വിമർശിച്ചു. പദ്ധതി പൂർത്തീകരണം അനുസരിച്ചാണ് സംസ്ഥാന വിഹിതം എന്നും കേരളത്തിന് അർഹമായത് കിട്ടുമെന്നും കിരൺ റിജിജു പറഞ്ഞത്  പറഞ്ഞിരുന്നു.

കേരളത്തിന്റെ തുടർ വികസനത്തിനുള്ള ആവശ്യങ്ങൾ പരിഗണിക്കണം. കേരളത്തിന് അർഹമായ വിഹിതം ലഭിക്കുന്നില്ല. കേരളത്തിലെ കോൺഗ്രസിന് വിഷയത്തിൽ ആത്മാർഥതയില്ലെന്നും കേന്ദ്രത്തിന് എതിരെ ശബ്ദിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളം ശുചിമുറിയും സ്കൂളുകളും ഇല്ലാത്ത സംസ്ഥാനം അല്ലെന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ പറഞ്ഞു.

ബാക്കി എല്ലാവരും മെച്ചപ്പെട്ടിട്ടേ നമ്മുക്ക് തരൂ എന്ന് പറയുന്നത് തെറ്റായ പ്ലാനിങ്ങാണെന്ന് മന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ക്ക് വിവിധ തരത്തിലാണ് വിഹിതം വേണ്ടത്. കേന്ദ്രത്തിന്റെ നിലപാട് സത്യസന്ധമല്ലെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ജിഎസ്ടി കൗണ്‍സില്‍ ഉള്‍പ്പെടെ വിഷയം ഉയര്‍ത്തിയിരുന്നതായി മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *