April 11, 2026
  • April 11, 2026
Breaking News
  • Home
  • Uncategorized
  • നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ പ്രതിഷേധം; മനുഷ്യാവകാശ കമ്മീഷന് പരാതി

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ പ്രതിഷേധം; മനുഷ്യാവകാശ കമ്മീഷന് പരാതി

By on February 24, 2026 0 50 Views
Share

nedumangaud

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ സമരത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി. കഴിഞ്ഞ അഞ്ചുദിവസമായി ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് സെയ്ദലി കായ്പ്പാടിയാണ് മനുഷ്യാവകാശ കമ്മീഷൻ പരാതി നൽകിയത്.

നവജാത ശിശുവിന്റെ മരണവുമായി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ (KGMOA) പ്രതിഷേധം കടുപ്പിച്ചിരുന്നു.

അതേസമയം, നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടന്ന ഒരു പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച സംഭവമാണ് നിലവിലെ വിവാദങ്ങൾക്ക് അടിസ്ഥാനം. ചികിത്സയിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് വിദഗ്ധ സമിതിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ, ഈ നടപടി ഏകപക്ഷീയമാണെന്നും മതിയായ തെളിവുകളില്ലാതെയാണ് ഡോക്ടറെ ശിക്ഷിച്ചതെന്നുമാണ് കെജിഎംഒഎയുടെ വാദം.

Leave a comment

Your email address will not be published. Required fields are marked *