February 24, 2026
  • February 24, 2026
Breaking News
  • Home
  • Uncategorized
  • യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവെ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവെ

By on February 24, 2026 0 33 Views
Share

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് കേന്ദ്ര റെയിൽവെ മന്ത്രാലയം. ശാസ്താംകോട്ട, ചെങ്ങന്നൂർ, തലശ്ശേരി, വടകര എന്നീ സ്റ്റേഷനുകളിലാണ് പുതിയതായി സ്റ്റോപ്പുകൾ അനുവദിച്ചത്.

തിരുവന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ എക്‌സ്പ്രസിനാണ് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. നാഗർകോവിൽ-മംഗളൂരു ജംഗ്ഷൻ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനിന് ശാസ്താംകോട്ടയിലും വടകരയിലുമാണ് സ്റ്റോപ്പ് അനുവദിച്ചത്. തിരുവനന്തപുരം നോർത്ത്-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് തലശ്ശേരിയിലാണ് സ്റ്റോപ്പ് അനുവദിച്ചത്.

 

മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച് 16329/30 അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനിന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലും 22653/54 തിരുവനന്തപുരം സെൻട്രൽ ഹസ്രത്ത് നിസാമുദ്ദിൻ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലും തന്റെ തുടർച്ചയായുള്ള ഇടപെടലുകൾ പ്രകാരം സ്റ്റോപ്പ് അനുവദിച്ചിരിക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പ്രതികരിച്ചു.

 

വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ചികിത്സാ ആവശ്യങ്ങൾക്കുമായി ദീർഘദൂര യാത്ര ചെയ്യുന്ന സാധാരണക്കാരായ യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമായിരിക്കുമെന്നും ഈ ആവശ്യങ്ങൾ പലവട്ടം ഉന്നയിച്ചും ബന്ധപ്പെട്ട അധികാരികളുമായി നിരന്തരമായി ഇടപെട്ടും ലഭിച്ച നേട്ടമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Leave a comment

Your email address will not be published. Required fields are marked *