May 23, 2026
  • May 23, 2026
Breaking News
  • Home
  • Uncategorized
  • ലോകാരോഗ്യ ദിനത്തിൽ കുഞ്ഞുങ്ങൾക്ക് സാന്ത്വന സഹായവുമായി ഐ എം എ

ലോകാരോഗ്യ ദിനത്തിൽ കുഞ്ഞുങ്ങൾക്ക് സാന്ത്വന സഹായവുമായി ഐ എം എ

By on April 7, 2026 0 119 Views
Share

കണ്ണൂർ: ലോകാരോഗ്യ ദിനത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പേഷ്യന്റ് കെയർ സ്കീംനമിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ‘ലിറ്റിൽ സ്റ്റാർസ്’ എന്ന കുഞ്ഞുങ്ങൾക്കുള്ള സാന്ത്വന സഹായ പദ്ധതിക്ക് കണ്ണൂരിൽ തുടക്കമായി. പാലിയേറ്റീവ് കെയർ ചികിത്സയിലുള്ള കുട്ടികളെ സഹായിക്കാനുള്ള പ്രത്യേക പദ്ധതിയാണ് ലിറ്റിൽ സ്റ്റാർസ്. ഡോക്ടർമാർ സംഭാവന നൽകിയ തുക കൊണ്ട് കുഞ്ഞുങ്ങൾക്ക് ചികിത്സക്കും, സാന്ത്വനത്തിനും, സന്തോഷത്തിനുമുള്ള ഉപകരണങ്ങളും ഉപാധികളും സംഭാവന ചെയ്തു. കണ്ണൂർ എം എൻ സി ഹാളിൽ കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കണ്ട്രോൾ കോൺസോർഷ്യം പ്രസിഡന്റ്‌ നാരായണൻ പുതുക്കുടിയ്ക്ക്
ഏൽപ്പിച്ചുകൊണ്ട് ഐ എം എ – പി സി എസ് സംസ്ഥാന ജോ കൺവീനർ ഡോ സുൽഫിക്കർ അലി നിർവഹിച്ചു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) പ്രസിഡണ്ട് ഡോ കെ പ്രശാന്ത്, കണ്ണൂർ ഒബ്സ്റ്റട്റിക്സ് & ഗൈനക്കോളജി സൊസൈറ്റി പ്രസിഡണ്ട് ഡോ കെ ബീന, കണ്ണൂർ ഐഎംഎ സെക്രട്ടറി ഡോ ലതാ രാജീവൻ, ഡോ പത്മനാഭ ഷേണായ്, ഡോ കെ കെ ലതീഷ് കുമാർ, എൻ രാമചന്ദ്രൻ, സാറാ കിഷോർ നേതൃത്വം നൽകി

ഫോട്ടോ: ലോകാരോഗ്യ ദിനത്തിൽ കുട്ടികളിലെ പാലിയേറ്റീവ് കെയർ രോഗികൾക്ക് വേണ്ടി ഐ എം എ പേഷ്യന്റ് കെയർ സ്കീം സഹായം കണ്ണൂർ ഡിസ്ട്രിക് കാൻസർ കണ്ട്രോൾ കൺസോർഷ്യം പ്രസിഡൻറ് നാരായണൻ പുതുക്കുടിക്ക് നൽകിക്കൊണ്ട് ഐ എം എ – പി സി എസ് സംസ്ഥാന ജോ.കൺവീനർ ഡോ സുൽഫിക്കർ അലി നിർവഹിക്കുന്നു

Leave a comment

Your email address will not be published. Required fields are marked *